2013 ചാമ്പ്യൻസ് ട്രോഫി.. രോഹിത് ശർമ യോടോപ്പം ധവാന്റെയും ജീവിതത്തിൽ വഴി തിരിവായ ഒരു ടൂർണമെന്റ് തന്നെയായിരുന്നു.ധവാൻ എന്ന പേര് ഇന്ത്യൻ ക്രിക്കറ്റിന് അത്രമേൽ പ്രിയപ്പെട്ടത് ഒന്നുമായിരുന്നില്ല. ഏകദിനങ്ങളിൽ അവസരങ്ങൾ കൊടുത്തുവെങ്കിലും അതൊന്നും ഉപയോഗപ്പെടുത്താൻ അയാൾക്ക് സാധിച്ചിരുന്നില്ല.ടെസ്റ്റ് ടീമിൽ അരങ്ങേറ്റ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഗംഭീര സെഞ്ച്വറി നേടിയെങ്കിലും അയാളിൽ ആർക്കും തന്നെ വിശ്വാസം ഉണ്ടായിരുന്നില്ല.
2004 അണ്ടർ 19 ലോകകപ്പിൽ മനോഹരമായി കളിച്ച അദ്ദേഹത്തിന് ഇന്ത്യൻ ടീമിലേക്ക് ഉള്ള വാതിൽ അത്രെ എളുപ്പത്തിൽ തുറന്നു കിട്ടിയില്ല. കാലങ്ങളുടെ കാത്തിരുപ്പിന് ഒടുവിലാണ് അയാൾക്ക് ചാമ്പ്യൻസ് ട്രോഫിയിലേക്ക് ഉള്ള ഇന്ത്യൻ ടീമിലേക്ക് വിളി വന്നത്.ഈ അവസരം മുതലെടുത്തിലെങ്കിൽ നീലകുപ്പായത്തിലെ സ്ഥിരം സാനിധ്യം എന്ന സ്വപ്നം ഒരു സ്വപ്നമായി അവേശിഷിക്കും എന്ന് തിരിച്ചറിഞ്ഞ അയാൾ പിന്നെ 22 വാരയിൽ ആളി കത്തുകയായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ന്റെ സുവർണ വർഷമായ 2013 ആണലോ ഗബ്ബാർ ന്റെ ജീവിതത്തിലെയും വഴി തിരിവ്. ദക്ഷിണ ആഫ്രിക്കക്ക് എതിരെ ഉള്ള ആദ്യത്തെ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ രോഹിത് ന്ന് ഒപ്പം ഓപ്പൺ ചെയ്യാൻ ഇറങ്ങിയ ധവാൻ അടിച്ചു കൂട്ടിയത് ഒരു കിടിലൻ സെഞ്ച്വറിയാണ്. ക്രീസിൽ നില ഉറപ്പിച്ചു തന്റെ ഡ്രൈവുകളിലൂടെ ദക്ഷിണ ആഫ്രിക്ക ബൗളേർമാരെ നിഷ്പ്രഭമാക്കി തുടങ്ങിയ സെഞ്ച്വറിയ്യാണ് ഇന്ന് അയാളെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഗബ്ബാർ എന്ന മേലങ്കി ധരിപ്പിച്ചത്. ടൂർണമെന്റിൽ ഉടനീളം ധവാൻ ന്റ് ബാറ്റ് ശബ്ദിച്ചപ്പോൾ മഹി ഐ സി സി യുടെ മൂന്നു ടൂർണമെന്റ് ജയിച്ച ആദ്യ ക്യാപ്റ്റനായി തല ഉയർത്തി നിന്നപ്പോൾ ടൂർണമെന്റിലെ താരമായി മാറിയത് ശിഖർ ധവാൻ തന്നെയായിരുന്നു.
ജയ്പ്പൂർ ൽ ഓസ്ട്രേലിയ വെച്ച് നീട്ടിയ 360 എന്നാ കൂറ്റൻ വിജയലക്ഷ്യം രോഹിറ്റും കോഹ്ലി കൂടി മറികടന്നപ്പോൾ അധികം ആരും പ്രശംസിക്കാത്ത അയാളുടെ തകർപ്പൻ ഇന്നിങ്‌സായിരുന്നു വിജയത്തിന്റെ അടിത്തറ. അങ്ങനെ ഒട്ടേറെ ഒട്ടേറെ ഇന്നിങ്സുകൾ.
ഐ സി സി ചാമ്പ്യൻസ് ട്രോഫി എന്നത് ധവാൻ വേണ്ടി മാത്രം നടത്തുന്ന ഒരു ടൂർണമെന്റാണ് എന്ന് പലപ്പോഴും തോന്നിപോയിട്ട് ഉണ്ട്. അത്രേമേൽ മനോഹരമായിട്ടാണ് അയാൾ ടൂർണമെന്റിൽ കളിക്കുക.സ്ലോ സ്റ്റാർട്ട് ചെയുന്ന രോഹിതിന് ക്രീസിൽ നില ഉറപ്പിക്കാൻ ഒള്ള സമയം നൽകി അതിവേഗം സ്കോർ ചെയുന്ന ധവാൻ നയനമനോഹാരമായ കാഴ്ച തന്നെയാണ്.സെഞ്ച്വറികൾ നേടാൻ ക്രിക്കറ്റിലെ രാജാവ് കോഹ്ലിക്ക് ശക്തമായ അടിത്തറ ഒരുക്കുന്നത് അയാൾ നേടുന്ന നാൽപതോ അൻപതോ എല്ലാമല്ലേ.
ശിഖർ ധവാൻ എന്നാ കളിക്കാരൻ ഇന്ത്യക്ക് വൈകി കിട്ടിയ ഒരു മാണിക്യം തന്നെയാണ്. ഐ പി ലിലും അദ്ദേഹം തന്റെതെയാ വ്യക്തിമുദ്ര പതിപ്പിച്ചതാണ്. ഹൈദരാബാദ് തങ്ങളുടെ ആദ്യത്തെ ഐ പി ൽ കിരീടം നേടുമ്പോന് വാർണർ ന് ഒപ്പം തകർപ്പൻ തുടക്കം നൽകി മികച്ചു നിന്ന്.ഡൽഹിയുടെ സ്ഥിരതയാർന്ന പ്രകടനത്തിലും ധവാൻ നൽകിയ സംഭാവനകൾ മികച്ച തന്നെ നിന്ന്.
അയാൾ നടത്തിയ പ്രകടനങൾ ആരും വാഴ്ത്തിപ്പാടി കണ്ടിട്ടില്ല. പക്ഷേ അയാൾ ഇല്ലെങ്കിൽ മഹിക്ക് 3 ഐസിസി ടൂർണമെന്റ് വിജയിക്കുന്ന ആദ്യത്തെ ക്യാപ്റ്റൻ അവൻ കഴിയുമായിരുന്നില്ല. ജയ്പൂരിൽ ഇന്ത്യയ്ക്ക് 359 എന്നാ കൂറ്റൻ വിജയലക്ഷ്യം മറികടക്കാൻ കഴിയില്ല. ഒരുപക്ഷേ ഹൈദരാബാദിന് ഐപിഎൽ കിരീടം പോലും നേടാൻ കഴിയില്ലായിരുന്നു. അതേ അയാൾ വാഴ്ത്തപ്പെടാത്ത പോയ ഇതിഹാസം തന്നെയാണ്. അതിന് അയാൾക്ക് യാതൊരുവിധ പരിഭവമില്ല. അതേ ധവാൻ എന്നും അങ്ങനെയാണ്. എന്നും ഒരു പുഞ്ചിരിയിൽ എല്ലാമൊരുക്കി കഴിയുന്നവന്. ഇനിയും ഒരുപാട് നാൾ ആ പുഞ്ചിരി ആ മുഖത്ത് കാണട്ടെ എന്ന് പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു.