ചരിത്ര നേട്ടവുമായി ധീരജ് സിംഗ്, മലയാളി ഫുട്ബോൾ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ഫുട്ബോൾ താരം ആണ് ധീരജ് സിംഗ്. ഇന്ത്യൻ മണ്ണിൽ അരങ്ങേറിയ അണ്ടർ 17 ലോകകപ്പിൽ ഹീറോ ആയിരുന്നു ധീരജ് സിങ് എന്ന ഇന്ത്യൻ ഗോൾകീപ്പർ. ടൂർണ്ണമെൻറിൽ ഇന്ത്യയ്ക്ക് എടുത്തുപറയാൻ കാര്യമായ നേട്ടങ്ങളൊന്നും ഇല്ലെങ്കിലും ധീരജ് സിങ് എന്ന ഗോൾ കീപ്പറുടെ മിന്നുന്ന പ്രകടനം ഒരു അഭിമാനം ആയിരുന്നു.
വിദേശ താരങ്ങളുടെ കരുത്തുറ്റ ഷോട്ടുകൾ തന്നെ താണ്ടി ഗോൾ വരെ കടക്കാതെ ഗോൾവല സംരക്ഷിച്ചു നിർത്തുന്നതിൽ യുവതാരം വളരെ മികവ് കാണിച്ചിരുന്നു. പലപ്പോഴും എതിർടീമിലെ വരെ പരിശീലകർ താരത്തിനെ അഭിനന്ദിക്കാൻ മുന്നിൽ ഉണ്ടായിരുന്നു. അത്രത്തോളം വ്യക്തിഗത മികവ് അദ്ദേഹം ക്രോസ് ബാറിനു കീഴിൽ കാഴ്ചവെച്ചിരുന്നു.
യുവ പ്രതിഭകളുടെ ലോകകപ്പ് മാമാങ്കത്തിന് തിരശീല വീണപ്പോൾ തലയുയർത്തി തന്നെയായിരുന്നു ധീരജ് സിംഗ് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് നടന്നുവന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു അദ്ദേഹത്തിൻറെ ആദ്യ ക്ലബ്ബ്. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരുന്ന ഡേവിഡ് ജെയിംസ് ആയിരുന്നു അദ്ദേഹം ടീമിൽ എത്തുവാൻ മുഖ്യ കാരണക്കാരൻ. ആ സീസണിൽ ടീമെന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്സിന് വലിയ നേട്ടങ്ങളൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ലായിരുന്നു.
ഹൃദയത്തിൽ ആത്മവിശ്വാസത്തിന്റെ വൻമതിൽ കെട്ടിയ ബ്ലാസ്റ്റേഴ്‌സിന്റെ വല്യേട്ടൻ
പക്ഷേ ക്രോസ് ബാറിനു കീഴിൽ ധീരജ് നടത്തിയ മാരക സേവകൾ എല്ലാവരുടെയും മനസ്സ് നിറച്ചു . ഡേവിഡ് ജെയിംസ് പോയതോടെ ബ്ലാസ്റ്റേഴ്സ് വിട്ട ധീരജ് നേരെ പോയത് കൊൽക്കത്തയിലേക്ക് ആയിരുന്നു. അവിടെ അദ്ദേഹത്തിനു മതിയായ അവസരങ്ങൾ ലഭിച്ചില്ല.
ബ്ലാസ്റ്റേഴ്സിന്റെ ചരിത്ര നായകൻ ആരോൺ ഹ്യൂസ്, ഒറ്റ സീസൺ കൊണ്ട് ഹൃദയങ്ങൾ കീഴടക്കിയൻ
പിന്നെ അദേഹം ഗോവയിലേക്ക് മാറി, അവിടെ എത്തിയതിനുശേഷം അദ്ദേഹത്തിൻറെ സമയം വീണ്ടും തെളിഞ്ഞു എന്നുതന്നെ പറയാം. വളരെ മികച്ച അവസരങ്ങൾ ഗോവ അദ്ദേഹത്തിന് അവിടെ കൊടുത്തു. ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ വരെ അദ്ദേഹത്തിന് പങ്കെടുക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തു.
മലയാളികളുടെ മനസ് കവർന്ന ജോസു, എന്നും ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഹൃദയത്തിലാണ്
ഏഷ്യൻ ചാമ്പ്യൻസ് ലീഗിലെ മികച്ച പ്രകടനത്തിൽ കൂടി ഏഷ്യൻ ടൂർണ്ണമെണമെന്റുകളിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഇന്ത്യൻ ഗോൾകീപ്പർ എന്ന ചരിത്രനേട്ടം അദ്ദേഹത്തിന് കേവലം ഒരൊറ്റ സീസൺ കൊണ്ട് ലഭിച്ചു. 26 സേവുകളും രണ്ട് ക്ലീൻ ഷീറ്റുകളുമാണ് തുടക്കത്തിൽ തന്നെ അദ്ദേഹം നേടിയെടുത്തത്. 2011 ലെ ഏഷ്യൻ കപ്പിൽ 16 സേവുകൾ നടത്തിയ സുബ്രത പോളിനെയും 2019 ലെ ഏഷ്യൻ കപ്പിൽ ഏഴ് കൊണ്ട് തന്നെ മറികടന്നത് സേവുകൾ നടത്തിയ ഗുർപ്രീതിനെയുമാണ് ധീരജ് ഒറ്റ സീസണൽ മറികടന്നത്.