in

ഇന്ത്യൻ ടീമിലെ ഭിന്നതയെക്കുറിച്ചുള്ള ധോണിയുടെ പ്രതികരണം വൈറലാകുന്നു…

സംഭവം സത്യമാണെന്നു പറഞ്ഞ ധോണി മറുപടി നല്‍കിയത് ഇത്തരത്തിലാണ്, ‘അവര്‍ തമ്മില്‍ കടുത്ത ഭിന്നത ഉണ്ടായിരുന്നു. വിരാട് കോഹ്ലി കത്തിയാണ് ഉപയോഗിച്ചത്. ധവാനെ കുത്തി വീഴ്ത്തുകയായിരുന്നു. ധവാന്‍ പരുക്കില്‍നിന്നു മോചിതനായതോടെ അദ്ദേഹത്തെ ബാറ്റിങ്ങിന് ഇറക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.’

Ravi Kohli Dhoni [BCCI/Twiter]

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നാല് പദവിയിൽ നിന്നും വിരാട് കോഹ്ലി പുറത്താക്കപ്പെട്ടതിന് ശേഷം ഇന്ത്യ ടീം ക്യാമ്പിലെ ഭിന്നതകളെ പറ്റി നിരവധി കഥകൾ പ്രചരിക്കുന്നുണ്ട്. അതിൽ മിക്കതിലും വില്ലൻ സ്ഥാനത്ത് രോഹിതും കോഹ്‌ലിയും ഗാംഗുലിയും എല്ലാം വരുന്നുണ്ട്. ഇതിനെപ്പറ്റി മഹേന്ദ്ര സിംഗ് ധോണിയുടെ ഭാഗത്തുനിന്നും എന്തെങ്കിലും പ്രതികരണം ഉണ്ടാകുമോ എന്ന് പ്രതീക്ഷയോടെ കാതുകൂർപ്പിച്ച് ഇരിക്കുന്നവർക്ക് അല്പം ആശ്വസിക്കാൻ വകയുള്ള ഒരു വിഭവം എത്തിയിട്ടുണ്ട്

2014ലെ ഇന്ത്യയുടെ ഓസീസ് പര്യടനത്തിനിടെയായിരുന്നു സംഭവം. മാധ്യമ സമ്മേളനത്തിനിടെ കോഹ്ലി – ധവാന്‍ ഭിന്നിപ്പിനെക്കുറിച്ച് ഒരാള്‍ ധോണിക്കു നേരെ ഒരു ചോദ്യം ഉന്നയിച്ചപ്പോൾ അദ്ദേഹത്തിൻറെ ഭാഗത്തുനിന്നും ഉണ്ടായ രസകരമായ മറുപടിയുടെ വീഡിയോ ശകലങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

Ravi Kohli Dhoni [BCCI/Twiter]

സംഭവം സത്യമാണെന്നു പറഞ്ഞ ധോണി മറുപടി നല്‍കിയത് ഇത്തരത്തിലാണ്, ‘അവര്‍ തമ്മില്‍ കടുത്ത ഭിന്നത ഉണ്ടായിരുന്നു. വിരാട് കോഹ്ലി കത്തിയാണ് ഉപയോഗിച്ചത്. ധവാനെ കുത്തി വീഴ്ത്തുകയായിരുന്നു. ധവാന്‍ പരുക്കില്‍നിന്നു മോചിതനായതോടെ അദ്ദേഹത്തെ ബാറ്റിങ്ങിന് ഇറക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.’

ഇതെല്ലാം കഥകള്‍ മാത്രമാണ്. ഇതു പ്രമേയമാക്കി മാര്‍വലോ വാര്‍ണര്‍ ബ്രദേഴ്‌സോ മികച്ച ഒരു സിനിമ പുറത്തിറക്കട്ടെ. ഇന്ത്യന്‍ ഡ്രസിങ് റൂമിലെ ആരെങ്കിലുമാണ് ഇക്കാര്യം നിങ്ങളോടു പറഞ്ഞതെങ്കില്‍, വിവരങ്ങള്‍ നല്‍കിയ ആളുടെ പേര് ഞങ്ങളോടു കൂടി പറയുക. കാരണം അദ്ദേഹത്തിന്റെ ഭാവന വളരെ മികച്ചതാണ്. അദ്ദേഹം സിനിമ കമ്പനികള്‍ക്കു വേണ്ടിയാണു പ്രവര്‍ത്തിക്കേണ്ടത്.

ഞങ്ങളുടെ ഡ്രസിങ് റൂമില്‍ അദ്ദേഹത്തിനു സ്ഥാനം ഉണ്ടാകില്ല, കാരണം സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം വിളിച്ചു പറയുന്നത്’  പരിഹാസ ഹാസ്യ രൂപയായിരുന്നു മഹേന്ദ്ര സിംഗ് ധോണിയുടെ ഭാഗത്തുനിന്നും ഇത്തരമൊരു പ്രതികരണം ഉണ്ടായത്

നെയ്മർ ജൂനിയർ തിരിച്ചെത്തുന്നു, PSG ഒഫീഷ്യലായി അറിയിച്ച വാക്കുകൾ ഇങ്ങനെയാണ്…

മുംബൈയെ നേരിടുമ്പോൾ ബ്ലാസ്റ്റേഴ്സ് സ്വീകരിക്കാൻ പോകുന്ന തന്ത്രം ആരാധകർ ഏറെ ആവശ്യപ്പെട്ടത്…