in ,

ധോനിയും കോഹ്ലിയും രോഹിത്തുമാണ് ക്യാപ്റ്റൻസിയിൽ തന്റെ മാതൃകയെന്ന് നിയുക്ത അഹമ്മദാബാദ് ക്യാപ്റ്റൻ.

വിരാടിൽ നിന്ന് അദ്ദേഹത്തിൻ കളിയോടുള്ള അഭിനിവേശവും ആക്രമണോത്സുകതയും ഞാൻ തെരെഞ്ഞെടുക്കും.മഹി ഭായിൽ നിന്ന് ഞാൻ അദ്ദേഹത്തിന്റെ സ്വഭാവം തെരെഞ്ഞെടുക്കും.രോഹിത്തിൽ നിന്ന് കളിക്കാർക്ക് കൊടുക്കേണ്ട സ്വാതന്ത്ര്യം ഞാൻ പഠിച്ചു.

ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാന്ധ്യ പുതിയ ഐ പി ൽ ഫ്രാഞ്ചൈസായ അഹമ്മദാബാദിന്റെ ക്യാപ്റ്റനായി സ്ഥാനമേറ്റതിന് ശേഷം നൽകിയ അഭിമുഖത്തിലാണ് രോഹിതിനെയും കോഹ്ലിയെയും ധോണിയെയും വാനോളം പുകഴ്ത്തിയത്.ഹാർദിക്കിന്റെ വാക്കുകളിലേക്ക്.

ഒരു ടീമിന്റെ നായകനാവാൻ അയാൾ ക്യാപ്റ്റനാകണമെന്നില്ല.ടീമിനെ പല രീതിയിയിലും നമ്മുക്ക് നയിക്കാം.എല്ലാ താരങ്ങളും നായകരാണ്.എനിക്ക് കിട്ടുന്ന ഓരോ അവസരത്തിലും ഞാൻ പുതിയതായി എന്തെങ്കിലും പഠിക്കാൻ ശ്രമിക്കാറുണ്ട്.എങ്ങനെ ഒരു നല്ല ക്യാപ്റ്റൻ ആകണമെന്ന് നമുക്ക് മുൻകൂട്ടി പഠിക്കാൻ കഴിയില്ല.ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ കഴിയുന്ന ഒരാളാണ് ഞാൻ.ഞാൻ മാനസികമായി ഒരുങ്ങി കഴിഞ്ഞു.

വിരാടിൽ നിന്ന് അദ്ദേഹത്തിൻ കളിയോടുള്ള അഭിനിവേശവും ആക്രമണോത്സുകതയും ഞാൻ തെരെഞ്ഞെടുക്കും.മഹി ഭായിൽ നിന്ന് ഞാൻ അദ്ദേഹത്തിന്റെ സ്വഭാവം തെരെഞ്ഞെടുക്കും.രോഹിത്തിൽ നിന്ന് കളിക്കാർക്ക് കൊടുക്കേണ്ട സ്വാതന്ത്ര്യം ഞാൻ പഠിച്ചു.

ആർകെങ്കിലും ഒരു മോശം ദിവസമുണ്ടായാൽ അവരുടെ കൂടെ ഞാനുണ്ടാകും.സാഹചര്യം അനുസരിച്ചു പെരുമാറുക, ശെരിയായ തീരുമാനം എടുക്കുക.

തനിക്കു എപ്പോഴും ഓൾ റൗണ്ടറായി തന്നെ കളിക്കാനാണ് ആഗ്രഹം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2015 ൽ മുംബൈ ഇന്ത്യൻസിലൂടെ ഐ പി ൽ അരങ്ങേറിയ അദ്ദേഹം മുംബൈക്ക് വേണ്ടി നാലു ഐ പി കിരീടങ്ങളും നേടിയിട്ടുണ്ട്.

റൊണാൾഡോയുടെ സൈനിങ് പരാജയമെന്ന് യുണൈറ്റഡ് മുൻ താരം..

തകർപ്പൻ വിജയവുമായി ബ്രസീൽ, അപരാചിത കുതിപ് തുടർന്ന് അർജന്റീന..