in ,

LOVELOVE

ചെന്നൈയിലേ ധോണി എന്നാ ക്യാപ്റ്റന്റെ മികച്ച അഞ്ചു തീരുമാനങ്ങൾ..

മഹേന്ദ്ര സിംഗ് ധോണി തന്റെ ക്യാപ്റ്റൻസി സ്ഥാനം കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. ഈ വേളയിൽ മഹേന്ദ്ര സിംഗ് ധോണി എന്നാ ചെന്നൈ ക്യാപ്റ്റന്റെ അഞ്ചു മാസ്റ്റർ ക്ലാസ്സ്‌ തീരുമാനങ്ങൾ നമുക്ക് ഒന്ന് പരിശോധിക്കാം.

മഹേന്ദ്ര സിംഗ് ധോണി തന്റെ ക്യാപ്റ്റൻസി സ്ഥാനം കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. ഈ വേളയിൽ മഹേന്ദ്ര സിംഗ് ധോണി എന്നാ ചെന്നൈ ക്യാപ്റ്റന്റെ അഞ്ചു മാസ്റ്റർ ക്ലാസ്സ്‌ തീരുമാനങ്ങൾ നമുക്ക് ഒന്ന് പരിശോധിക്കാം.

1.2010 ഐ പി ൽ ഫൈനൽ
രണ്ട് ഓവറിൽ 33 റൺസ് വേണ്ടിയിരുന്ന മുംബൈ ഇന്ത്യൻസിന് 6 വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് എന്ന നിലയിലാണ്. കീറൺ പൊള്ളാർഡ് ഡഗ് ബോളിംഗറിന്റെ ഓവറിൽ 22 റൺസ് നേടി. ധോണി ഹെയ്ഡനെ സ്ട്രൈറ് മിഡ് ഓഫിലേക്ക് നീക്കി. കൂടാതെ ലോങ് ഓഫ്‌.ആൽബി മോർക്കൽ പൊള്ളാർഡിൽ യോർക്കറുകൾ ബൗൾ ചെയ്യാനും അദ്ദേഹത്തിന് സ്ട്രൈറ് അടിക്കുന്നതിന്റെ കരുത്ത് ബലഹീനതയാക്കി മാറ്റാനുമാണ് ധോണിയുടെ പദ്ധതി. മോർക്കലിന്റെ ആദ്യ പന്ത് പൊള്ളാർഡിനെ നാലിന് പുറത്ത്.

2.Csk vs kxip, ipl (2018)
154 റൺസ് പിന്തുടർന്ന സൂപ്പർ കിംഗ്സ് അഞ്ച് ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 27 എന്ന നിലയിലായി. ഫാഫ് ഡു പ്ലെസിസിനെയും സാം ബില്ലിംഗ്സിനെയും പുറത്താക്കി ഫാസ്റ്റ് ബൗളർ അങ്കിത് രാജ്പൂത് മികച്ച ഫോമിലാണ് . ധോനി തന്റെ ബൗളേർമാരായ ഹർഭജനെയും ദീപക് ചാഹറിനേയും ഡിജെ ബ്രാവോയെയും രവീന്ദ്ര ജഡേജയെയും മുൻ നിര ബാറ്റസ്മാന്മാർക്ക് മുന്നേ ബാറ്റിങ്ങിന് അയച്ചു.

3.Ipl 2010 final
സച്ചിൻ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയാണ്. ധോണി പണ്ട് നെറ്റ്സിൽ സച്ചിനെതിരെ നന്നായി ബൗൾ ചെയ്ത ജകാട്ടിയെ പന്ത് ഏല്പിക്കുന്നു. മികച്ച രീതിയിൽ ബാറ്റ് ചെയ്ത സച്ചിൻ പുറത്ത്.

4.2018 ipl, ക്വാളിഫീർ 1
2018 ഐ പി ൽ ക്വാളിഫറിൽ ചെന്നൈ ഹൈദരാബാദിനെതിരെ ധോണി സ്പെഷ്യലിസ്റ് ബൗളേറായ ഹർഭജൻ ഒരു ഓവർ പോലും നൽകിയിരുന്നില്ല. അന്ന് ധോണി ഇതിനെ പറ്റി പ്രതികരിച്ചത് ഇങ്ങനെയാണ്.എന്റെ ഗാരേജിൽ ധാരാളം കാറുകളും ബൈക്കുകളും ഉണ്ട്. പക്ഷെ എല്ലാം സമയവും ഞാൻ അത് പോലെ യാത്ര ചെയ്യാറില്ല. അത് പോലെ തന്നെ .”നിങ്ങളുടെ ടീമിൽ ആറ് മുതൽ ഏഴ് വരെ ബൗളർമാർ ഉള്ളപ്പോൾ, നിങ്ങൾക്ക് സാഹചര്യങ്ങൾ അനുസരിച്ചു തീരുമാനം എടുക്കേണ്ടതുണ്ട്.

5.IPL 2011,Final
2011 ഐ പി ലിൽ ക്രിസ് ഗെയ്ൽ മികച്ച ഫോമിലായിരുന്നു. ഫൈനൽ മത്സരത്തിൽ അപകടകാരിയായിരുന്ന ഗെയ്‌ലിന് മുന്നിലേക്ക് ആദ്യ ഓവറുകളിൽ തന്നെ ഓഫ്‌ സ്പിന്നർ അശ്വിന് ധോണി പന്ത് ഏൽപ്പിച്ചു.ഗെയ്ൽ പുറത്തു. ചെന്നൈക്ക് തുടർച്ചയായ രണ്ടാം കിരീടവും.

ചെന്നൈയുടെ ഈ തീരുമാനം ഞെട്ടിക്കുന്നത് ഒന്നുമായിരുന്നില്ലെന്ന് ഇംഗ്ലണ്ട് ഇതിഹാസ താരം..

മാഞ്ചേസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം പി എസ് ജി യിലേക്ക്..