in , , ,

LOVELOVE

ഡയമന്തകോസ്; വിമർശകരുടെ വായയടപ്പിച്ച ഗ്രീക്ക് ഡയമണ്ട്

ദിമിത്രി ഡയമന്തകോസ്. കേരളാ ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ടീമിലെത്തിച്ച ഗ്രീക്ക് സ്‌ട്രൈക്കറാണ് ഡയമന്തകോസ് . അദ്ദേഹത്തിന് ആദ്യ മൂന്ന് മത്സരങ്ങളിൽ തിളങ്ങാനായില്ല . ഒരു ഗോൾ പോലും ആദ്യമൂന്ന് മത്സരങ്ങളിൽ അദ്ദേഹത്തിന് നേടാൻ കഴിഞ്ഞിരുന്നില്ല . ഈ സമയത്ത് അദ്ദേഹത്തിനെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു .

കേരളാ ബ്ലാസ്റ്റേഴ്സിൽ കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന അൽവാരോ വാസ്‌ക്വസിന്റെയും ജോർജെ പെരേര ഡയസിന്റെയും അത്രയൊന്നും നിലവാരം ഡയമന്തകോസിന് ഇല്ലായെന്നും അദ്ദേഹത്തെ ടീമിലെത്തിച്ചത് കേരളാ ബ്ലാസ്റ്റേഴ്സിന്റെ വലിയ പോരായ്മയാണ് എന്നും ആരാധകരിൽ ചിലർ അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ അദ്ദേഹം ആ വിമർശനങ്ങളെ കാറ്റിൽ പറത്തി തന്റെ ഫോം വീണ്ടെടുക്കുകയായിരുന്നു . കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഓരോ ഗോൾ അദ്ദേഹത്തിന് നേടാനായിട്ടുണ്ട് എന്നുള്ളത് താൻ ഫോമിലേക്ക് തിരിച്ചെത്തി എന്ന് ആരാധകർക്ക് നൽകുന്ന വ്യക്തമായ സന്ദേശം തന്നെയാണ് .

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഇനിയും ഒരുപാട് നിർണായക മത്സരങ്ങൾ കളിക്കാനുണ്ട് . ഡയമന്തകോസ് ഫോമിലെത്തിയത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഇപ്പോൾ സന്തോഷത്തിലാഴ്ത്തുന്നുണ്ട് .

ഒരുസമയത്ത് വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും ആ വിമർശനങ്ങളെയൊക്കെ മറികടന്ന് ഡയമന്തകോസ് തിരിച്ചെത്തി എന്നുള്ളത് കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ് .

പ്രശ്നങ്ങളുണ്ടായിരുന്നു, പക്ഷെ ഇപ്പോൾ എല്ലാം ഓക്കേയാണ്; ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരങ്ങളെ പറ്റി മനസ്സ് തുറന്ന് ഇവാൻ ആശാൻ

ദീർഘവീക്ഷണവും അതിനൊത്ത തന്ത്രങ്ങളും; നമ്മുടെ ആശാൻ പൊളിയല്ലേ