in

LOVELOVE

ഹോർമിപാം, ബിജോയ് ഇവർ തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്…

ഹോർമിക്ക് ഒരു വിംഗ് ബാക്കിനുള്ള ശൈലിയാണ് ഉള്ളത് എങ്കിൽ ബിജോയ്‌ മികച്ച ഫുൾ ബാക്ക് ആയി മാറാൻ കഴിവുള്ള താരമാണ്. ഹോർമിക്ക് പന്തുമായി മുന്നേറി അവസരങ്ങൾ സൃഷ്ടിക്കാനുള്ള കഴിവുണ്ട്. ബിജോയ്‌ക്ക് ബോക്സിൽ ഉറച്ചു നിന്ന് പ്രതിരോധം കാത്തുസൂക്ഷിക്കാനുള്ള കഴിവുണ്ട്. രണ്ടുപേർക്കും മുന്നിൽ ഒരുപാട് സമയമുണ്ട്.

Hormipam and Bijoy

ഗോകുൽ എൻ. യു ; ബിജോയ്‌ വർഗീസ് എന്ന തിരുവനന്തപുരംകാരന് കരിയറിൽ തുടക്കകാലമാണ്. തുടക്കകാലത്ത് സ്‌ട്രൈക്കർ ആയി തുടങ്ങിയ താരം പിന്നീടാണ് ഡിഫൻഡർ ആകാൻ തീരുമാനിച്ചത്. 15 ആമത്തെ വയസിൽ കോവളം എഫ്‌സിക്കൊപ്പം ചേർന്ന ബിജോയ്‌ 2018 ൽ ഇന്റർനാഷണൽ സ്കൂൾ ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തിയ കേരള ടീമിൽ അംഗമാവുകയും ആ ടൂർണമെന്റിൽ മികച്ച ഡിഫെൻഡർക്കുള്ള പുരസ്‌കാരം നേടുകയും ചെയ്തു

Hormipam and Bijoy

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) ലേക്ക് സെലെക്ഷൻ ലഭിച്ച താരം. 2019-20 സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിൽ താരം സെലെക്ടഡ് ആയെങ്കിലും കോവിഡ് കാരണം ടൂർണമെന്റ് ക്യാൻസൽ ചെയ്യപ്പെട്ടതിലൂടെ അദ്ദേഹത്തിന്റെ കരിയറിൽ വളരെ നിർണായക അവസരങ്ങൾ നഷ്ടപ്പെട്ടത് തിരിച്ചടിയായി.

2021 ൽ ബ്ലാസ്റ്റേഴ്സിൽ എത്തിയ ബിജോയ്‌ കേരള പ്രീമിയർ ലീഗിലെ മികച്ച പ്രകടനത്തോടെ സീനിയർ ടീമിലേക്ക് പ്രൊമോഷൻ നേടി എത്തുകയായിരുന്നു. പഞ്ചാബ് അക്കാദമിയുടെ ഭാഗമായി മികച്ച എക്സ്പീരിയൻസ് ഉള്ള താരമാണ് ഹോർമീപം. ഐ ലീഗ് പോലുള്ള മികച്ച ലെവൽ എക്സ്പീരിയൻസ് ഉള്ള ആക്റ്റീവ് താരമായ ഹോർമിപാമിനു പകരമായി എത്തുന്ന ബിജോയ്‌ സ്വാഭാവികമായും കുറച്ചു പുറകിൽ ആയേക്കാം

Hormipam and Bijoy

രണ്ടുപേരുടെയും ശൈലികൾ തമ്മിലും വ്യത്യസ്തത തോന്നുന്നുണ്ട്. ഹോർമിക്ക് ഒരു വിംഗ് ബാക്കിനുള്ള ശൈലിയാണ് ഉള്ളത് എങ്കിൽ ബിജോയ്‌ മികച്ച ഫുൾ ബാക്ക് ആയി മാറാൻ കഴിവുള്ള താരമാണ്. ഹോർമിക്ക് പന്തുമായി മുന്നേറി അവസരങ്ങൾ സൃഷ്ടിക്കാനുള്ള കഴിവുണ്ട്. ബിജോയ്‌ക്ക് ബോക്സിൽ ഉറച്ചു നിന്ന് പ്രതിരോധം കാത്തുസൂക്ഷിക്കാനുള്ള കഴിവുണ്ട്. രണ്ടുപേർക്കും മുന്നിൽ ഒരുപാട് സമയമുണ്ട്. സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞു പോരായ്മകൾ പരിഹരിച്ചുകൊണ്ട് കരിയറിൽ മുന്നേറാൻ നമ്മുടെ പോരാളികൾക്ക് സാധിക്കട്ടെ

ബാഴ്സയ്ക്ക് അണ്ണാക്കിൽ പണികിട്ടി ഫെറാൻ ടോറസിനെ സിറ്റിക്ക് തിരികെ നൽകണം…

മറ്റൊരു താരത്തിനെക്കൂടെ എത്തിക്കാൻ നെയ്മർ PSG ക്ക് മേൽ സമ്മർദ്ദമേൽപ്പിക്കുന്നു…