in , ,

LOVELOVE OMGOMG

മെസ്സിയില്ലാത്ത പി എസ് ജി യും റൊണാൾഡോയില്ലാത്ത യുണൈറ്റഡും…

മെസ്സിയും റൊണാൾഡോയും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശം ഫോമിലാണ് കടന്നു പോകുന്നത്. ഇരു ടീമുകളും കപ്പ്‌ കോമ്പറ്റിഷനകളിൽ നിന്ന് പുറത്തായി കഴിഞ്ഞു. പി എസ് ജി ലീഗ് കിരീടം നേടുമെന്ന് ഏറെ കുറെ ഉറപ്പാണ്. പക്ഷെ യുണൈറ്റഡിന് കാര്യങ്ങൾ അത്ര സുഖകരമല്ല. ഇരു താരങ്ങളുടെയും പ്രകടനം എങ്ങനെ ടീമിനെ ബാധിച്ചുവെന്ന് നമുക്ക് പരിശോധിക്കാം.

Messi and Ronaldo

മെസ്സിയില്ലാത്ത പി എസ് ജി യും റൊണാൾഡോയില്ലാത്ത മാഞ്ചേസ്റ്റർ യുണൈറ്റഡും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് നമുക്ക് പരിശോധിക്കാം.

മെസ്സി ഇല്ലാതെ ഇറങ്ങിയ പി എസ് ജി ഇത് വരെ ഒരു മത്സരം പോലും തോൽവി അറിഞ്ഞിട്ടില്ല.റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ യുണൈറ്റഡ് ഇത് വരെ ഒരു മത്സരം പോലും ജയം രുചിട്ടുമില്ല. ഇത് തന്നെയാണ് ഇരുതാരങ്ങളും തമ്മിലുള്ള പ്രധാന വിത്യാസം.

ഈ സീസണിലാണ് ഇരു താരങ്ങളും പി എസ് ജിയിലേക്കും യുണൈറ്റഡിലേക്കും എത്തിയത്. അപ്രതീക്ഷിത ട്വിസ്റ്റുകൾ നിറഞ്ഞ ട്രാൻസ്ഫറായിരുന്നു റൊണാൾഡോയുടേത്.റൊണാൾഡോ ജുവന്റസിൽ നിന്നാണ് മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത്.

17 വർഷത്തെ ബാർസലോണ ജീവിതം അവസാനിപ്പിച്ചു കൊണ്ട് ഈ സീസണിലാണ് മെസ്സി പാരിസിലെത്തിയത്.മെസ്സി തന്റെ പഴയ ഫോമിന്റെ നിഴലിലാണ് ഇപ്പോൾ. എങ്കിലും പി എസ് ജിക്ക് വേണ്ടി കളിച്ച 24 മത്സരങ്ങളിൽ നിന്ന് ഏഴു ഗോളും 11 അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

ക്രിസ്ത്യാനോ റൊണാൾഡോ തന്റെ ഫുട്ബോൾ കരിയറിലെ ഏറ്റവും മോശം ഫോമിലാണ് പന്ത് തട്ടുന്നത്.മാഞ്ചേസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ച 30 മത്സരങ്ങളിൽ നിന്ന് 15 ഗോളും മൂന്നു അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

ഇതിലും മികച്ച ബ്ലാസ്റ്റേഴ്‌സിനെ അടുത്ത സീസണിൽ കാണാം…

ദീപക് ചാഹറിൻ ഐ പി ൽ മുഴുവൻ നഷ്ടമായേക്കില്ല..