in

എന്നും ധോണിയുടെ നിഴലിൽ നിർത്തി ഒതുക്കാൻ ശ്രമിക്കുമ്പോഴും അയാൾ പലതവണ തെളിയിച്ചതാണ് അയാളിലെ ഫിനിഷറെ

വർഷങ്ങളായി IPL ലെ ഫിനിഷിങ്ങ് റോളിൽ ഏറ്റവും ഉത്തമൻ ആരെന്ന് ചോദിച്ചാൽ കുഴയ്ക്കുന്ന സമസ്യയാണത്. ധോണി മുതൽ ആന്ദ്രേ റസൽ, പൊള്ളാർഡ് വരെ പലരേയും നമുക്കറിയാം. പക്ഷേ ഏറ്റവും അണ്ടർ റേറ്റഡ് ആയി തോന്നിയിട്ടുള്ളത് ദിനേശ് കാർത്തിക്കിനെയാണ്. അയാളുടെ ഫിനിഷിങ്ങ് മികവിൽ ഒരു അന്താരാഷ്ട്ര ട്രോഫി ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഷെൽഫിലുണ്ട്

സുരേഷ് വാരിയത്: ദിനേശ് കാർത്തിക് അവിടെ നിൽക്കട്ടെ, അദ്ദേഹത്തെ നമുക്ക് ഷഹബാസ് അഹ്മദിനു ശേഷം ചർച്ച ചെയ്യാം. RCB ഒളിപ്പിച്ചു വച്ച വജ്രായുധം കൃത്യ സമയത്ത് തന്നെയാണ് പ്രയോഗിച്ചത്. വിക്കറ്റ് പോകാതെ 55 എന്ന നിലയിൽ നിന്ന് വെറും പതിനാറു പന്തിൻ്റെ ഇടയിൽ ഏഴു റൺസിന് ഡു പ്ലെസിയും കോഹ്ലിയുമടക്കം നാലു വിക്കറ്റുകൾ നഷ്ടമായാൽ മിഡിൽ ഓർഡർ തീർച്ചയായും പതറിപ്പോകാവുന്ന എല്ലാ സാഹചര്യവും ഒത്തു വന്നിരുന്നു. ” ഫിനിഷിങ്ങ് കിങ് ” എന്ന പട്ടം ചാർത്തിക്കൊടുക്കാൻ ഇനിയും വിമർശകർ മടിക്കുന്ന ദിനേശ് കാർത്തിക് നൽകിയ പിന്തുണയിൽ ഷഹബാസ് നടത്തിയ പോരാട്ടം IPL ചരിത്രത്തിൽ ഓർമിക്കപ്പെടേണ്ടത് തന്നെയാണ്.

തൻ്റെ പതിനാറാം IPL മത്സരത്തിൽ വെറും നൂറിൽ താഴെ റൺസിൻ്റെ സമ്പാദ്യം മാത്രമുള്ള, അപൂർവമായി മാത്രം പന്തെറിയുന്ന അയാളെ, പരമപ്രധാനമായ ആറാം നമ്പർ പൊസിഷനിൽ മാനേജ്മെൻ്റ് ഇറക്കിയതിൻ്റെ കാരണം ഇപ്പോഴെങ്കിലും IPL ലോകത്തിന് മനസ്സിലായിരിക്കും.

വർഷങ്ങളായി IPL ലെ ഫിനിഷിങ്ങ് റോളിൽ ഏറ്റവും ഉത്തമൻ ആരെന്ന് ചോദിച്ചാൽ കുഴയ്ക്കുന്ന സമസ്യയാണത്. ധോണി മുതൽ ആന്ദ്രേ റസൽ, പൊള്ളാർഡ് വരെ പലരേയും നമുക്കറിയാം. പക്ഷേ ഏറ്റവും അണ്ടർ റേറ്റഡ് ആയി തോന്നിയിട്ടുള്ളത് ദിനേശ് കാർത്തിക്കിനെയാണ്. അയാളുടെ ഫിനിഷിങ്ങ് മികവിൽ ഒരു അന്താരാഷ്ട്ര ട്രോഫി ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഷെൽഫിലുണ്ട്. പരാജയം തുറിച്ചു നോക്കിയ നിലയിൽ ഏഴാമനായി ഇറങ്ങി, സ്വയം പ്രചോദിത നായതിനൊപ്പം ഷഹബാസിനെ ധൈര്യം നൽകി മുന്നേറാൻ സഹായിച്ച കാർത്തിക് തന്നെയായിരുന്നു കളിയിലെ താരം.

വിജയിക്കുമ്പോൾ ആരും ചർച്ച ചെയ്യാൻ താൽപര്യപ്പെടാത്ത റോയൽസിൻ്റെ ചില പാളിച്ചകളിലേക്ക് – ഒരു വിദേശ താരത്തിനു കൂടി ഇടമുണ്ടെന്നിരിക്കേ, ജിമ്മി നീഷമിനെ പുറത്തിരുത്തി നവദീപ് സെയ്നിയെ പരീക്ഷിക്കുന്നതെന്തിന്? റിയാൻ പരാഗിന് എന്താണ് ടീമിൽ റോൾ എന്ന് ഇനിയും മനസിലായിട്ടില്ല. കരുൺ നായരെ പകരം കൊണ്ടു വന്ന് പടിക്കലിനെ ഓപ്പൺ ചെയ്യിക്കുകയും തുടർന്ന് മൂന്നാമനായി സഞ്ജു, ജൈസ്വാൾ, കരുൺ, ഹെറ്റ് മെയർ എന്നിങ്ങനെ പോയാൽ ബാറ്റിങ്ങ് ഡെപ്ത്ത് കൂടിയേക്കും. കൂട്ടത്തിൽ ഒന്നു കൂടി, ക്യാപ്റ്റൻ & ബാറ്റർ എന്ന നിലയിൽ സഞ്ജു തീരെ ഫോമായിരുന്നില്ല .

ഹസ രംഗ സിൻഡ്രോം കാരണമാവാം, സിക്സറടിച്ച പന്തിനെത്തുടർന്ന് വന്ന ലെഗ് ബിഫോർ അപ്പീലാവാം അദ്ദേഹത്തെ തൊട്ടടുത്ത പന്തിൽ ഏറ്റവും എളുപ്പമുള്ള ഒരു റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കിയത്. ഷഹബാസും കാർത്തിക്കും അടിക്കുമ്പോൾ ഫീൽഡ് സെറ്റിങ്ങ്സുകളിലും ടീമിനെ പ്രചോദിപ്പിക്കുന്നതിലും അദ്ദേഹം ബുദ്ധിമുട്ടുന്നതായി തോന്നി. പോയൻ്റ് ടേബിളിൽ നിലവിൽ വ്യത്യാസങ്ങളില്ലെന്നിരിക്കെ, റോയൽസിന് തിരിച്ച് വരാൻ കഴിയട്ടെ.

മുംബൈ ആരാധകരുടെ ആശങ്കയും കൊൽക്കത്ത ആരാധകരുടെ പ്രതീക്ഷയും ഇതാണ്..

ബാഴ്സയെയും മെസ്സിയെയും തുലച്ച കൂമാൻ വീണ്ടും പരിശീലക വേഷത്തിലേക്ക് മടങ്ങുന്നു…