ബംഗ്ലാദേശിനെ കൊന്ന് കൊലവിളിച്ച ഒരൊറ്റ ഇന്നിംഗ്സ് മതി ദിനേഷ് കാർത്തിക് എന്ന ബാറ്റ്സ്മാനെ ഇന്ത്യൻ ക്രിക്കറ്റ് ലോകം ഓർത്തിരിക്കാൻ. ഇന്ത്യ പരാജയം ഉറപ്പിച്ച ആ മത്സരത്തിൽ വളരെ അസാമാന്യമായ ഒരു പ്രകടനത്തിൽ കൂടി ബംഗ്ലാദേശിന്റെ കയ്യിൽനിന്നും വിജയം ദിനേഷ് കാർത്തിക് എന്ന തമിഴ്നാട് ബാറ്റ്സ്മാൻ തട്ടിയെടുക്കുകയായിരുന്നു.
കൊല്ലങ്ങളോളം ധോണിയുടെ നിഴലായിരുന്നു, അവഗണനയുടെ തീച്ചൂളയിൽ ഏറെ നീറിപ്പുകഞ്ഞ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കൂടിയായിരുന്നു ദിനേഷ് കാർത്തിക്. ധോണിയേക്കാൾ സീനിയർ ബാറ്റ്സ്മാൻ ആയിരുന്നിട്ടുകൂടി പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് ആട്ടിപ്പായിക്കപ്പെട്ടവൻ കൂടിയായിരുന്നു ദിനേഷ് കാർത്തിക്.
ഇക്കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കമന്ററി ബോക്സിൽ അദ്ദേഹം വളരെ മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ചവച്ചത്. കളിയിൽ മാത്രമല്ല കമന്ററി ബോക്സിലും തനിക്ക് തിളങ്ങാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു.
കമൻററി എന്നാൽ സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന പഴയ ക്രിക്കറ്റ് താരങ്ങളുടെ ഒരു തൊഴിൽ ആയാണ് ഇന്ത്യയിൽ കണക്കാക്കപ്പെടുന്നത്. ഇന്ത്യയിൽ മാത്രമാണ് ഇത്തരത്തിലുള്ള സ്റ്റീരിയോ ടൈപ്പ് ചെയ്യപ്പെട്ട വിശ്വാസങ്ങൾ ഉള്ളത്. ഇന്ത്യക്കാരുടെ ഇത്തരം പഴകി തുരുമ്പിച്ച വിശ്വാസങ്ങളെല്ലാം താൻ തകർക്കുമെന്നാണ് ദിനേശ് കാർത്തിക് പറയുന്നത്.
വിരമിച്ചവർക്ക് മാത്രമേ കമൻററി പറയാൻ കഴിയൂ എന്നത് ഇന്ത്യയിൽ മാത്രമുള്ള ഒരു വിശ്വാസം ആണെന്നും ഇന്ത്യയ്ക്ക് പുറത്ത് അങ്ങനെ അല്ല എന്നും ദിനേഷ് കാർത്തിക് പറയുന്നു. സജീവ ക്രിക്കറ്റിൽ ഉള്ള പലരും വിദേശത്ത് കമന്റ്റി പറയുവാനുണ്ട് എന്നാൽ ഇന്ത്യക്കാരൻറെ ഉള്ളിൽ എങ്ങനെയാ വന്നു പോയ ഈ വിശ്വാസത്തിൻറെ അടിവേര് തകർക്കുമെന്ന് ദിനേഷ് കാർത്തിക് പറഞ്ഞു.