in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

മെസ്സിക്ക് തുല്യം മെസ്സി മാത്രം; മെസ്സിക്ക് വേണ്ടി അർജന്റീനയിലെ ഭരണകൂടം പാസ്സാക്കിയ ഒരു അപൂർവ നിയമത്തെപറ്റി അറിയാമോ?

മെസ്സിക്ക് വേണ്ടി ജന്മനാടായ റൊസാരിയോയിൽ ഒരു നിയമമുണ്ട് എന്ന കാര്യം നിങ്ങൾക്കറിയാമോ? എന്തന്നാൽ മെസ്സിക്ക് വേണ്ടി ഒരു അപൂർവ നിയമം താരത്തിന്റെ ജന്മനാടായ റൊസാരിയോയിലുണ്ട്. മെസ്സി എന്ന പേര് കുഞ്ഞുങ്ങള്‍ക്കിടരുതെന്നാണ് മെസ്സിയുടെ സ്വന്തം നാടായ റൊസാരിയോയിലെ നിയമം. മെസ്സി എന്ന പേര് നല്‍കുന്നത് വിലക്കി 2014 ലാണ് റൊസാരിയോ ഭരണകൂടം നിയമം പാസ്സാക്കിയത്.

ലോകഫുട്ബാളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ലയണൽ മെസ്സി. ഫുട്ബാൾ ചരിത്രത്തിൽ ഒട്ടുമിക്ക റെക്കോർഡുകളും കിരീടങ്ങളും തന്റെ പേരിലാക്കിയ മെസ്സി അവസാന ശ്രമത്തിൽ കിട്ടാക്കനിയായി ലോകകിരീടത്തിലും മുത്തമിട്ടിരിക്കുകയാണ്. ലോകകിരീടം നേടാതെ മെസ്സി പൂർണനാവില്ല എന്ന വിമർശനവും മെസ്സി ഖത്തർ ലോകകപ്പോടെ മാറ്റിയിരിക്കുകയാണ്.

ഖത്തർ ലോകകപ്പിൽ മികച്ച പ്രകടനത്തോടെ അർജന്റീനയ്ക്ക് 36 വർഷങ്ങൾക്ക് ശേഷം നേടിക്കൊടുത്തിരിക്കുകയാണ് മെസ്സി. ലോകകിരീടത്തിന്റെ ആഘോഷം ഇതുവരെ അർജന്റീനയിൽ അവസാനിച്ചിട്ടില്ല. അർജന്റീനയിലെ ഓരോ തെരുവുകളും അർജന്റീയുടെ വിജയം ആഘോഷമാക്കുകയാണ്.

എന്നാൽ മെസ്സിക്ക് വേണ്ടി ജന്മനാടായ റൊസാരിയോയിൽ ഒരു നിയമമുണ്ട് എന്ന കാര്യം നിങ്ങൾക്കറിയാമോ? എന്തന്നാൽ മെസ്സിക്ക് വേണ്ടി ഒരു അപൂർവ നിയമം താരത്തിന്റെ ജന്മനാടായ റൊസാരിയോയിലുണ്ട്. മെസ്സി എന്ന പേര് കുഞ്ഞുങ്ങള്‍ക്കിടരുതെന്നാണ് മെസ്സിയുടെ സ്വന്തം നാടായ റൊസാരിയോയിലെ നിയമം. മെസ്സി എന്ന പേര് നല്‍കുന്നത് വിലക്കി 2014 ലാണ് റൊസാരിയോ ഭരണകൂടം നിയമം പാസ്സാക്കിയത്. ആരാധകരെല്ലാം മക്കള്‍ക്ക് മെസ്സി എന്ന് പേരിട്ടാല്‍ അത് വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് കരുതിയാണ് അങ്ങനെയൊരു നിയമം റൊസാരിയോയിൽ പാസ്സാക്കിയത്.

കാരണം മെസിയോടുള്ള ആരാധന മൂത്ത് ഒരുപാട് പേർ തങ്ങളുടെ പേര് മാറ്റി ലയണൽ മെസ്സി എന്നാക്കാറുണ്ട്. കൂടാതെ പലരും മക്കൾക്ക് പേര് നൽകുന്നത് മെസ്സി എന്നുമാണ്. ഇത്തരത്തിൽ മെസ്സിമാർ വർധിച്ചതോടെയാണ് റൊസാരിയോ ഭരണകൂടം ഈ നിയമം പാസ്സാക്കിയത്.

എന്നാൽ ഈ നിയമം ആർക്കും വിലങ്ങ് തടിയായിട്ടില്ല. കാരണം മെസ്സിയെ പോലെ മെസ്സി മാത്രമേയുള്ളുവെന്നും അയാൾക്ക് തുല്യനായി ആരുമില്ലെന്നും റൊസാരിയോയിലെ ജനങ്ങൾ വിശ്വസിക്കുന്നു. മെസിയെന്നെ പേരിൽ ആയാൽ മാത്രം മതിയെന്ന അഭിപ്രായമാണ് റൊസാരിയോയിലെ ജനങ്ങൾക്കുമുള്ളത്.

ഹ്യൂമേട്ടന്റെ ബ്ലാസ്റ്റേഴ്‌സ് റെക്കോർഡിനൊപ്പം സഹൽ അബ്ദുസമദ്?

ക്രിസ്തുമസ് വീക്കിലെ ഐഎസ്എൽ മത്സരങ്ങൾ ഇങ്ങനെ..