in

CryCry LOVELOVE LOLLOL OMGOMG

CR7-ന്റെ റയലിനെയും മെസ്സിയുടെ ബാഴ്സയെയും മിസ് ചെയ്യുന്നവരുണ്ടോ? സൂപ്പർ താരങ്ങൾ ക്ലബ്ബ്‌ വിട്ടപ്പോൾ സംഭവിച്ചത്…

ക്രിസ്റ്റ്യാനോ റൊണാൾഡോ – ലയണൽ മെസ്സി യുഗം പോലെ ഫുട്ബോളിനെ ഇത്രയുമധികം മനോഹരമാക്കിയ മറ്റൊരു യുഗം പോലും ഫുട്ബോളിന്റെ ചരിത്രത്തിൽ ഉണ്ടാവില്ല. മെസ്സിയും റൊണാൾഡോയും റയൽ, ബാഴ്സ ക്ലബ്ബുകൾ വിട്ടതിനു ശേഷം സ്പാനിഷ് ഫുട്ബോളിന്റെ മാത്രമല്ല, ലോകഫുട്ബോളിന്റെ തന്നെ മനോഹാരിത നഷ്ടപെട്ടതു പോലെയാണ്…

Elclasico, Messi vs Ronaldo

ലോകഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഒരു യുഗമാണ് ഇപ്പോൾ കടന്നു പോകുന്നത്, ക്രിസ്റ്റ്യാനോ റൊണാൾഡോ – ലയണൽ മെസ്സി പോരാട്ടം കണ്ട ഈയൊരു മെസ്സി-റൊണാൾഡോ യുഗം ഏതാണ്ട് അവസാനിക്കാനായായി, നിലവിൽ 2023 വരെയാണ് ഇരുതാരങ്ങൾക്കും അവരുടെ ക്ലബ്ബുമായി കരാർ അവശേഷിക്കുന്നത്.

റയൽ മാഡ്രിഡ്‌ vs ബാഴ്സലോണ എൽ-ക്ലാസ്സികോ മത്സരങ്ങളെ, ഫുട്ബോളിനെ തന്നെ ഇത്രയേറെ സുന്ദരമാക്കിയ പോരാട്ട വീര്യമാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലത്തോളം ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നീ താരങ്ങൾ കാഴ്ച വെച്ചത്.

റയൽ മാഡ്രിഡ്‌, ബാഴ്സലോണ എന്നീ ക്ലബ്ബുകൾക്ക് വേണ്ടി മെസ്സിയും റൊണാൾഡോയും കളിക്കുന്ന ആ കാലം തന്നെയാണ് ഫുട്ബോൾ ആരാധകരുടെ മനസ്സുകളിൽ ഇന്നും ഏറ്റവും മനോഹരമായ ഓർമ്മകൾ സമ്മാനിക്കുന്ന സമയമായി തങ്ങിനിൽക്കുന്നത്.

Elclasico, Messi vs Ronaldo

2009-2018 വരെ റയലിൽ കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ, താൻ നേടിയ 5 UCL കിരീടങ്ങളിൽ 4 എണ്ണവും റയൽ മാഡ്രിഡിനൊപ്പമായിരുന്നു. 2004-2021 വരെ ബാഴ്സയിൽ കളിച്ച മെസ്സി തന്റെ കരിയറിൽ നേടിയ 4 UCL കിരീടങ്ങളും ബാഴ്സലോണക്കൊപ്പമായിരുന്നു.

എന്നാൽ, 2018-ൽ റൊണാൾഡോയും, 2021-ൽ മെസ്സിയും അവരുടെ പ്രിയക്ലബ്ബുകളെ വേർപിരിഞ്ഞത് റയൽ മാഡ്രിഡ്‌, ബാഴ്സലോണ എന്നീ ക്ലബ്ബുകളുടെ പ്രകടനത്തെ വളരെയധികം ബാധിച്ചിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ കാര്യത്തിലാണെങ്കിൽ, അവർ പഴയ പ്രതാഭത്തിലേക്ക് മടങ്ങി വരുന്നുണ്ട്, എന്നാൽ ബാഴ്സയുടെ അവസ്ഥ വളരെ മോശമാണ്…

2018-ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബ്‌ വിട്ടതിനു ശേഷം റയൽ മാഡ്രിഡ്‌ യുവേഫ ചാമ്പ്യൻസ് ലീഗിലെ എല്ലാ സീസണിലും റൗണ്ട് ഓഫ് 16-ൽ ഇടം നേടിയിരുന്നുവെങ്കിലും കിരീടം ഉയർത്താൻ മാഡ്രിഡുകാർക്ക് കഴിഞ്ഞിട്ടില്ല, ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം റയൽ മാഡ്രിഡ്‌ അവസാനമായി കളിച്ച 5 സീസണിൽ 4 തവണയും UCL കിരീടം സാന്റിയാഗോ ബെർണബുവിൽ എത്തിയിരുന്നു എന്നത് CR7-ന്റെ റയൽ മാഡ്രിഡ്‌ എന്താണെന്ന് കാണിച്ചുതരുന്നു.

2021-ൽ സൂപ്പർ താരം ലയണൽ മെസ്സി ക്ലബ്ബ്‌ വിട്ടതിനു ശേഷം ബാഴ്സലോണ ഈ സീസണിലെ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് റൗണ്ടിൽ പരാജയങ്ങൾ രുചിച്ചുകൊണ്ട് ചാമ്പ്യൻസ് ലീഗിൽ നിന്നും യൂറോപ്പ ലീഗിലേക്ക് നടന്നകലുന്ന കാഴ്ചക്കാണ് ലോകം സാക്ഷ്യം വഹിച്ചത്, മെസ്സി ക്ലബ്ബ് വിട്ടതോടെ ആരാധകർ പോലും കാണാൻ ആഗ്രഹിക്കാത്ത സംഭവങ്ങളാണ് ബാഴ്സയിൽ നടക്കുന്നത്.

എന്തായാലും, ക്രിസ്റ്റ്യാനോ റൊണാൾഡോ – ലയണൽ മെസ്സി യുഗം പോലെ ഫുട്ബോളിനെ ഇത്രയുമധികം മനോഹരമാക്കിയ മറ്റൊരു യുഗം പോലും ഫുട്ബോളിന്റെ ചരിത്രത്തിൽ ഉണ്ടാവില്ല. മെസ്സിയും റൊണാൾഡോയും റയൽ, ബാഴ്സ ക്ലബ്ബുകൾ വിട്ടതിനു ശേഷം സ്പാനിഷ് ഫുട്ബോളിന്റെ മാത്രമല്ല, ലോകഫുട്ബോളിന്റെ തന്നെ മനോഹാരിത നഷ്ടപെട്ടതു പോലെയാണ്…

ഒരു വർഷത്തിനിടെ മെസ്സിയുടെ മുന്നിൽ തകർന്നുവീണത് പെലയുടെ മൂന്ന് റെക്കോർഡുകൾ…

ഞങ്ങൾ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു: ഒടുവിൽ PSG സൂപ്പർതാരത്തിന്റെ കുറ്റസമ്മതം…