പണ്ട് ഒരിക്കൽ ഏതോ സമൂഹ മാധ്യമത്തിൽ ഞാൻ എനിക്ക് പ്രിയപ്പെട്ട ഒരു താരത്തെ കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതി. പക്ഷെ ആ പോസ്റ്റിൽ വന്ന കമന്റുകൾ ഒരിക്കൽ പോലും ഞാൻ ആഗ്രഹിച്ച രീതിയിലായിരുന്നില്ല.പക്ഷെ ഇന്ന് ഒരിക്കൽ കൂടി ഞാൻ ആ കുറിപ്പ് ഓർത്തു എടുക്കുയാണ്. ഇനിയും അയാളെ, അതെ ബാബർ അസത്തെ വിമർശിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഒന്നു കൂടി അയാൾ കളിച്ച കഴിഞ്ഞ കുറച്ചു ഇന്നിങ്സുകളിലേക്ക് ഒന്നു തിരിഞ്ഞു നോക്കുക. എവിടേക്കെയോ പ്രൈം കോഹ്ലിയെ ഓർമിപ്പിച്ചു കൊണ്ട് അയാൾ മുന്നേറുമ്പോൾ ഒരിക്കൽ കൂടി ഞാൻ അന്ന് എഴുതിയ ആ വരികൾ ഇവിടെ വിഷയമാവുകയാണ്.
ലോക്ക്ഡൗണിന്റെ വിരസത നിറഞ്ഞ ദിനങ്ങളിൽ വാട്സ്ആപ്പിലെ ക്രിക്കറ്റ് കൂട്ടായ്‍മകളായിരുന്നു വിരസതക്ക് ശമനം നൽകിയിരുന്നത് . എന്നോ ഒരിക്കൽ ഒരു ചർച്ച നടക്കുകയാണ്. ഒരു വലകയ്യൻ ബാറ്റസ്മാനാണ് ചർച്ച വിഷയം . എല്ലാരും അയാളെ പുകഴ്ത്തി സംസാരിച്ചപ്പോൾ ഒരാൾ മാത്രം അയാളെ വെറുക്കുകയാണ്. അയാളുടെ വെറുപ്പിന്റെ കാരണം ആ താരം കളികളത്തിൽ കാണിച്ച മാന്യത കുറവോ മറിച്ചു അയാളുടെ ശൈലി ഇഷ്ടമല്ലാതിരുന്നിട്ടോ അല്ല. മറിച്ച് അയാൾ ഒരു പാകിസ്ഥാൻ താരമായി പോയി അത്രെ. അതെ നമ്മളെല്ലാവരും സിംബാവേ മർദ്ദകൻ എന്ന് വിളിച്ചു കളിയാക്കുന്ന ‘ബാബർ അസം. ‘ബോൾ ബോയിൽ നിന്ന് ഇന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ വരെ ആയി നിൽക്കുന്ന അതേ ബാബർ അസം തന്നെ.
1994 ഒക്ടോബർ 14 ന് ആയിരുന്നു അദ്ദേഹത്തിന്റെ ജനനം.2010,12 അണ്ടർ -19 ലോകകപ്പുകളിൽ പാകിസ്ഥാനുവേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ വരവറയിച്ചത് 2016 ൽ വിൻഡിസിനെതിരെ തുടർച്ചയായി മൂന്നു ഏകദിന സെഞ്ച്വറികൾ നേടി കൊണ്ടായിരുന്നു. കുറച്ചു നാൾ കൊണ്ട് ഓളം സൃഷ്ടിച്ചു വിസ്‌മൃതിയിലേക്ക് മറഞ്ഞു പോകുന്ന തന്റെ സമകാലിക താരങ്ങളെ പോലെയല്ല അയാൾ എന്ന് തന്റെ ബാറ്റ് കൊണ്ട് ഒട്ടേറെ തവണ തെളിയിച്ചതാണ്.
ക്യാപ്റ്റൻസി ഏറ്റെടുത്ത അദ്ദേഹം പാകിസ്ഥാനെ അവരുടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ട് വരാനുള്ള ശ്രമത്തിൽ തന്നെയാണ്.ദക്ഷിണാഫ്രിക്കക്കെതിരെ ട്വന്റി 20 യിൽ പാകിസ്ഥാൻ 200 നു മുകളിൽ റൺസ് പിന്തുടർന്നു വിജയിച്ചപ്പോൾ അയാൾ ലോകത്തോട് വിളിച്ചു പറയുന്നത് പോലെ തോന്നി എവിടെയോ വെച്ച് വീണു പോയെ പാകിസ്ഥാന്നെ ഉയർത്തു എഴുനേൽപ്പിക്കാൻ വന്നവനാണ് താൻ എന്ന്. ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിൽ 158 റൺസ് നേടി അയാൾ മാസ്മരിക ഇന്നിങ്സ് കാഴ്ച വെച്ചപ്പോൾ അവിടെയും ഇംഗ്ലണ്ടിന്റെ ബി ടീം അല്ലെ എന്ന് ചോദിച്ചു വിമർശകർ കരയുന്നണ്ടായിരുന്നു.
ഇനി എനിക്ക് പറയാനുള്ളത് വിമർശകരോട് ആണ്. തന്റെ ആദ്യത്തെ ലോകകപ്പിൽ അയാൾ അടിച്ചു കൂട്ടിയത് 450+ റൺസ് ആണ്. ലോകത്തിലെ ഏറ്റവും മികച്ച 9 ടീമുകൾക്കെതിരെ തന്നെ അല്ലെ അദ്ദേഹം അന്ന് പാഡ് അണിഞ്ഞത്. ലോക്കി ഫെർഗുസൺ ന്റെയും ബോൾട്ട് ന്റെയും എല്ലാം തീ ഉണ്ടകളെ നേരിട്ട് കൊണ്ട് അയാൾ നേടിയ ആ സെഞ്ച്വറി വിമർശകർ മനപൂർവം മറന്നു കാണണം. ഒരിക്കൽ അയാൾ തനിക് നേരെ വന്ന വിമർശനത്തിനു മറുപടിയായി വളരെ വിഷമത്തോടെ ഇങ്ങനെ പറയുകയുണ്ടായി . ഞങ്ങൾ പാകിസ്ഥാൻ ടീം കളിക്കാനായി വരുമ്പോൾ നല്ല ടീമുകളൊന്നും അവരുട ശക്തമായ ടീമുമായി അല്ലെ ഇറങ്ങുന്നത്.
ഒരിക്കൽ ഒരു മൽസരത്തിന്റെ ഇടവേളയിലെ ക്രിക്കറ്റ് ലൈവ് ൽ ഒരു ചോദ്യം പരിപാടിയുടെ അവതാരകൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് ചോദിക്കുകയുണ്ടായി. ഇന്ന് ലോകക്രിക്കറ്റിൽ ഏറ്റവും മികച്ച കവർ ഡ്രൈവ് കളിക്കുന്ന താരം ആരാണെന്ന്.അതിന് അവർ പറഞ്ഞ ഉത്തരം ബാബർ അസം എന്നായിരുന്നു. ശത്രു രാജ്യത്തെ മുൻ താരങ്ങൾ സാക്ഷാൽ കോഹ്ലി യെക്കാൾ മികവിൽ അയാൾ ബാറ്റ് വീശുന്നുണ്ട് എന്ന് പറഞ്ഞാൽ അയാൾ ക്രിക്കറ്റിനെ ഭരിക്കാൻ വന്നവൻ തന്നെയല്ലേ .
ഇന്നും കോഹ്ലിയോളം താരതമ്യപ്പെടുത്താൻ അയാൾ ആയിട്ടില്ല. പക്ഷെ കോഹ്ലിയുടെ നിഴൽ പോലത്തെ ഇന്നിങ്സുകൾ അയാളുടെ ബാറ്റിൽ നിന്ന് പിറക്കാൻ തുടങ്ങിയിരിക്കുന്നു. പ്രതാപം വീണ്ടു എടുക്കാൻ പാകിസ്ഥാൻ ഒരുങ്ങുകയാണ്. ഇനി അവർക്ക് വേണ്ടത് ഒരു കിരീടമാണ്.
അയാൾ ഒരു നാൾ കിരീടങ്ങൾ ചുംബിക്കുമ്പോൾ വിമർശകർ പിന്നെയും സിംബാവേ മർദ്ദകൻ എന്ന് കരയും. ഒരിക്കൽ കൂടി ഞാൻ പറയുന്നു നിങ്ങൾ ഇനിയും അയാളെ സിംബാവേ മർദ്ദകൻ എന്ന് വിളിക്കുന്നണ്ടേൽ നിങ്ങൾ വെറും പൊട്ടന്മാർ തന്നെയാണ്.