in , , ,

LOVELOVE LOLLOL CryCry OMGOMG AngryAngry

ആരാധകർ ഗ്രൗണ്ടിൽ ഇറങ്ങി വരുന്നത് സുരക്ഷാ പ്രശ്നമുണ്ടാക്കുന്നുണ്ടോ? മറുപടിയുമായി ഇവാൻ വുകമനോവിച്ച്

കൊച്ചിയിൽ നടന്ന ഈ മത്സരത്തിൽ മത്സരശേഷം ആരാധകരിൽ ചിലർ ഗ്രൗണ്ടിലേക് ഇറങ്ങുകയും താരങ്ങളുടെ അടുത്തെ ത്തുകയും ചെയ്തിരുന്നു. താരങ്ങളുടെ അടുത്തെത്തിയ ആരാധകരിൽ ചിലർ തരങ്ങൾക്കൊപ്പം സെൽഫി എടുക്കുകയും ചിലർ താരങ്ങളെ കെട്ടിപിടിക്കുകയും ചെയ്തിരുന്നു.

അവസാന മത്സരത്തിൽ എഫ്.സി ഗോവയ്‌ക്കെതിരെയുള്ള മത്സരത്തിൽ വൻ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്. ആറു വർഷങ്ങൾക്ക് ശേഷമാണ് ഗോവയ് ക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ഈ വലിയ വിജയം എന്നത് ആരാധകരെ വലിയ സന്തോഷത്തിലാക്കിയിരുന്നു.

എന്നാൽ കൊച്ചിയിൽ നടന്ന ഈ മത്സരത്തിൽ മത്സരശേഷം ആരാധകരിൽ ചിലർ ഗ്രൗണ്ടിലേക് ഇറങ്ങുകയും താരങ്ങളുടെ അടുത്തെ ത്തുകയും ചെയ്തിരുന്നു. താരങ്ങളുടെ അടുത്തെത്തിയ ആരാധകരിൽ ചിലർ തരങ്ങൾക്കൊപ്പം സെൽഫി എടുക്കുകയും ചിലർ താരങ്ങളെ കെട്ടിപിടിക്കുകയും ചെയ്തിരുന്നു.

എന്നാൽ ആരാധകർ ഗ്രൗണ്ടിൽ ഇറങ്ങുന്ന സാഹചര്യത്തെ പലരും വിമർശിച്ചിരുന്നു.ഇത്തരത്തിൽ കളിക്കാരെ നേരിട്ട് കാണാൻ ആരാധകർ ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സുരക്ഷ പ്രശ്നത്തെ അത് ചോദ്യംചെയ്യപ്പെടും എന്ന തരത്തിലുള്ള വിമർശനമാണ് ഉയർന്നത്.

എന്നാൽ ആരാധകർക്ക് താരങ്ങളെ കാണാനുള്ള ആഗ്രഹം മാത്രമായി കണ്ടാൽ മതി എന്ന അനുകൂലസ്വരവും സംഭവത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ഏതായാലും ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകൻ ഇവാൻവുകോമനോവിച്ച്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരിൽ ചിലർ താരങ്ങളുടെ അടുത്തേക് വരുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അതിൽ അധികവും യുവാക്കളാണ് കുട്ടികൾ അവരുടെ ഇഷ്ട താരങ്ങളെ കാണാൻ വാശിപിടിക്കുന്നത് പോലെ അതിനെ കണ്ടാൽ മതിയെന്നും അതൊരു വലിയ സുരക്ഷാ പ്രശ്നമായി കാണേണ്ട ആവശ്യമില്ലെന്നുമാണ് ആശാന്റെ നിലപാട്.ആരാധകരുടെ വികാരങ്ങൾ തനിക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നും അവരുടെ ഇഷ്ടതാരങ്ങളായ സഹലിനെയും, ലൂണയെയും നേരിട്ട് കാണാൻ അവർ വരുന്നതാണെന്നും ഇത്തരത്തിൽ ഗ്രൗണ്ടിൽ ഇറങ്ങുന്നത് ഭീതി ഉണ്ടാകേണ്ട കാര്യമില്ലെന്നുമാണ് ഇവാൻ വുകോമനോവിച്ച് പറയുന്നത്.

വിവാദങ്ങൾക്കും തളർത്താനാവില്ല;മലപ്പുറത്ത്‌ 80 അടി ഉയരത്തിൽ മിശിഹാ

മെസ്സി, റൊണാൾഡോ, മോഡ്രിച്.. ലോകകപ്പിനെ കുറിച്ച് ഇവാൻ ആശാൻ പറയുന്നു