പ്ലേഓഫിൽ കരുത്തരായ ബെംഗളൂരു എഫ്സിയെ നാളെ അവരുടെ തട്ടകത്തിൽ നേരിടാനൊരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഈ മത്സരത്തിൽ വിജയിക്കാനായാൽ ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്സിയാണ് സെമിയിൽ എതിരാളികൾ. പ്ലേ ഓഫ് മത്സരങ്ങളെ അപേക്ഷിച്ച് ഇരുപാദങ്ങളായിട്ടാണ് സെമി മത്സരം നടക്കുക.
കഴിഞ്ഞ സീസണിൽ ഫൈനൽ വരെയെത്തിയ ബ്ലാസ്റ്റേഴ്‌സ് ഇത്തവണയും പ്ലേഓഫിൽ നിന്ന് മുന്നേറുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനിടയിൽ ബെംഗളൂരു എഫ്സിയുമായുള്ള മത്സരത്തിന് മുമ്പ് കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
പ്ലേ ഓഫില്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് മനോഹര ഫുട്‌ബോള്‍ പ്രതീക്ഷിക്കരുതെന്നാണ് ആശാൻ പറയുന്നത്.’പരീക്ഷണങ്ങളുടെ സമയം കഴിഞ്ഞു. പ്ലേ ഓഫില്‍ ഇറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ കളിമാറും. അഴകുള്ള കളി പ്രതീക്ഷിക്കേണ്ട, എങ്ങനെയും ജയിക്കുക മാത്രമാണ് ലക്ഷ്യം. തോറ്റാല്‍ സീസണ്‍ അവസാനിക്കും. എന്നതിനാല്‍ പ്ലേ ഓഫിലെത്തിയ മറ്റ് ടീമുകളും ഇതേരീതിയിലാവും കളിക്കുകയെന്നും ആശാൻ പറഞ്ഞു.
അതെ സമയം ബെംഗളൂരുവിനെതിരെയുള്ള പ്ലേ ഓഫ് മത്സരം നടക്കുന്നത് ബെംഗളൂരുവിന്റെ തട്ടകമായ ശ്രീകണ്ടീരവയിൽ ആണെങ്കിലും കണ്ടീരവാഴും ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് ആയി മാറും. ഇതിനോടകം തന്നെ ബൈരവധി ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് മത്സരടിക്കറ്റുകൾ സ്വന്തമാക്കിയിരിക്കുന്നത്.
നേരത്തെ ബെംഗളൂരുവില നടന്ന ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു പോരാട്ടത്തിന് ശേഷം ആരാധകരിൽ ചില തമ്മിൽ സംഘർഷമുണ്ടായത് കണക്കിലെടുത്ത് പ്ലേ ഓഫ് മത്സരം വീക്ഷിക്കാനെത്തുന്ന ആരാധകർക്ക് ക്രമസമാധാനം പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.