in

AngryAngry LOVELOVE LOLLOL CryCry OMGOMG

ബ്ലാസ്റ്റേഴ്സിൻ്റ വിജയത്തിനിടയിലും സങ്കടകരമായ കാര്യം ഒന്നു മാത്രം…

ഇന്നലെ ലൈൻ റഫറി ഓഫ് വിളിച്ചിട്ടും അത് കാണാതെ മെയിൻ റഫറി കളി തുടർന്നു. ആൽബിനോയുടെ മികച്ച സേവ് ഇല്ലായിരുന്നെങ്കിൽ അത് ഗോൾ ആകുമായിരുന്നു. അത് ഗോൾ ആയിരുന്നെങ്കിൽ ഇന്നലത്തെ റിസൾട്ട് മറ്റൊന്നായേനേ. മികച്ച പ്രകടനം നടത്തിക്കൊണ്ടിരുന്ന ബ്ലാസ്റ്റേഴ്സ് മാനസികമായി പിന്നോട്ട് പോകുകയും ഉറപ്പായ 3 പോയിൻറ് നഷ്ടപ്പെടുകയും ചെയ്തേനേ.

KBFC Boss

ബ്ലാസ്റ്റേഴ്സിൻ്റ വിജയത്തിനിടയിലും സങ്കടകരമായ കാര്യം ശോകമായ റഫറിയിങ്ങാണ്. ശാപം പോലെ അത് വിടാതെ പിന്തുടരുകയാണ്. പതിയെ മരണത്തിലേക്ക് നീങ്ങുകയായിരുന്നു ഇന്ത്യൻ ഫുട്ബോളിന് ജീവശ്വാസം പകർന്നത് ഇന്ത്യൻ സൂപ്പർ ലീഗ് എന്ന സംരംഭം തന്നെയായിരുന്നു. എന്നാൽ കളി നിയന്ത്രിക്കുന്ന റഫറിമാരുടെ പിടിപ്പുകേട് മൂലം ഇന്ത്യൻ സൂപ്പർ ലീഗ് നിലവാരം അനുദിനം താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.

ഇന്നലെ ലൈൻ റഫറി ഓഫ് വിളിച്ചിട്ടും അത് കാണാതെ മെയിൻ റഫറി കളി തുടർന്നു. ആൽബിനോയുടെ മികച്ച സേവ് ഇല്ലായിരുന്നെങ്കിൽ അത് ഗോൾ ആകുമായിരുന്നു. അത് ഗോൾ ആയിരുന്നെങ്കിൽ ഇന്നലത്തെ റിസൾട്ട് മറ്റൊന്നായേനേ. മികച്ച പ്രകടനം നടത്തിക്കൊണ്ടിരുന്ന ബ്ലാസ്റ്റേഴ്സ് മാനസികമായി പിന്നോട്ട് പോകുകയും ഉറപ്പായ 3 പോയിൻറ് നഷ്ടപ്പെടുകയും ചെയ്തേനേ.

KBFC Boss

ഇതു പോലെയുള്ള കണ്ണ് പൊട്ടൻമാരേ ഇനിയെങ്കിലും മാറ്റിയില്ലെങ്കിൽ ISL ന് തന്നെയാണ് ദോഷം. ബ്ലാസ്റ്റേഴ്സ് താരങ്ങൾ അപ്പീൽ ചെയ്തപ്പോൾ ഒന്നുമറിയാത്ത പോലെ തല താഴ്തി നിന്ന ലൈൻ റഫറി ഫ്ലാഗ് ഉയർത്തി എന്ന് പറയാനുള്ള തൻ്റേടം എങ്കിലും കാണിക്കണം.

ഈ സീസൺ തുടങ്ങിയപ്പോൾ തന്നെ റഫറിമാരുടെ പോരായ്മകൾ വെളിച്ചത്തു വന്നിരുന്നു. ആദ്യമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് എതിരെഎ ടി കെ മോഹൻബഗാൻ നേടിയ ആദ്യ ഗോൾ ഓഫ്സൈഡ് ആയിരുന്നു. എന്നാൽ റഫറി അത് മൈൻഡ് പോലും ചെയ്തില്ല കൂടാതെ ബ്ലാസ്റ്റേഴ്സിന് ഒരു പെനാൽറ്റി നിഷേധിക്കുകയും ചെയ്തു. ഇന്നലെയും അബദ്ധങ്ങളുടെ ഘോഷയാത്ര തന്നെയായിരുന്നു.

അടിയന്തരമായി പരിഹാരം കാണേണ്ട ഒരു പ്രശ്നം തന്നെയാണ് ഇത്. പരിശീലകന്മാർ കഷ്ടപ്പെട്ട് ടീമും തന്ത്രങ്ങളും തയ്യാറാക്കി ജയിക്കാൻ നോക്കും. എന്നാൽ റെഫറി തീരുമാനിക്കും ആര് ജയിക്കണമെന്ന്. മുമ്പ് ആരോ പറഞ്ഞത് പോലെ ISL സർക്കസ് ലീഗ് ആണെന്ന് പറയുന്നതിൽ തെറ്റ് ഒന്നുമുണ്ടെന്ന് തോന്നുന്നില്ല. തൊണ്ണൂറ് മിനിറ്റ് ആരാധകർ കാണുന്നത് റെഫറിമാരുടെ കോമാളിത്തരങ്ങൾ തന്നെയാണല്ലോ.

സ്റ്റാറ്റിസ്റ്റിക്സ് കൾക്ക് അപ്പുറമാണ് ആൻഡ്രേ ഫ്ലിന്റോഫ്

“അടുത്ത കളി ബാർസയെ ജയിക്കാൻ അനുവദിക്കണം” മുള്ളറിനോട്‌ താണ് കേണ് ബാർസ ആരാധകർ…