in , , ,

OMGOMG LOVELOVE LOLLOL AngryAngry CryCry

അവനെ ഇനിയും ബാഴ്സയിൽ നിർത്തരുത്, ഉടൻ വിറ്റഴിക്കണം; ബാഴ്സ താരത്തിനെതിരെ രൂക്ഷവിമർശനവുമായി ആരാധകർ

ലാലിഗയിൽ ഒന്നാം സ്ഥാനത്തിന് കോട്ടമൊന്നും സംഭവിച്ചില്ലെങ്കിലും ബാഴ്സലോണയ്‌ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് അവസാന ലാലിഗ മത്സരത്തിൽ ലീഗിലെ കുഞ്ഞന്മാരായ അൽ മിറയ്ക്കെതിരെയുള്ള തോൽവി.ഏകപക്ഷിയമായ ഒരു ഗോളിനാണ് മത്സരത്തിൽ ബാഴ്സ പരാജയപ്പെട്ടത്.

ലാലിഗയിൽ ഒന്നാം സ്ഥാനത്തിന് കോട്ടമൊന്നും സംഭവിച്ചില്ലെങ്കിലും ബാഴ്സലോണയ്‌ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് അവസാന ലാലിഗ മത്സരത്തിൽ ലീഗിലെ കുഞ്ഞന്മാരായ അൽ മിറയ്ക്കെതിരെയുള്ള തോൽവി.ഏകപക്ഷിയമായ ഒരു ഗോളിനാണ് മത്സരത്തിൽ ബാഴ്സ പരാജയപ്പെട്ടത്.

ബാഴ്സയുടെ ഈ പരാജയം ആരാധകരെ പ്രകോപിതരാക്കിയിട്ടുണ്ട്. ടീമിലെ പല താരങ്ങൾക്കെതിരെ രൂക്ഷവിമർശനമാണ് ആരാധകർ ഇതിനോടകം തന്നെ നടത്തിയിരിക്കുന്നത്. ഇത്തരത്തിൽ ബാഴ്സ ആരാധകരുടെ രൂക്ഷ വിമർശനത്തിന് ഏറ്റവും കൂടുതൽ ഇരയായത് അവരുടെ പ്രതിരോധ താരമായ എറിക്ക് ഗാർഷ്യയാണ്.

മത്സരത്തിൽ പ്രതിരോധ നിരയിൽ ക്രിസ്റ്റെൻസിനൊപ്പം ആദ്യഇലവനിൽ ഇടം പിടിച്ച ഗാർഷ്യയ്ക്ക് മികച്ച പ്രകടനം നടത്താനായിരുന്നില്ല. താരത്തിന്റെ മോശം പ്രകടനം കാരണം സാവി അറുപത്തി ഏഴാം മിനുട്ടിൽ താരത്തെ പിൻവലിക്കുകയും ചെയ്തിരുന്നു. കൂടാതെ മത്സരത്തിൽ താരം ഒരു യെല്ലോ കാർഡ് വാങ്ങിക്കുകയും ചെയ്തു.

താരത്തിന്റെ മോശം പ്രകടനവാറും അൽമിറയ്ക്കെതിരെ പരാജയം കൂടി സംഭവിച്ചതോടെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഗാർഷ്യയ്ക്കെതിരെ നടത്തുന്നത്. താരത്തെ ഉടൻ തന്നെ വിറ്റഴിക്കണമെന്നാണ് ആരാധകരിൽ പലരും പറയുന്നത്. താരത്തെ ഉടൻ കപ്പൽ കയറ്റി കാഡിസിലേക്ക് തിരിച്ചയക്കണമെന്നും ആരാധകരിൽ പലരും അഭിപ്രായപ്പെടുന്നു.

അതെ സമയം ലാലിഗയിൽ 23 മത്സരങ്ങൾ പൂർത്തിയാക്കിയ ബാഴ്സ 59 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള റയൽ 23 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ബാഴ്സയെക്കാൾ 7 പോയിന്റിന് പിറകിലാണ്.

മുംബൈ ഇന്ത്യൻസിന് സന്തോഷ വാർത്ത; പരിക്കേറ്റ സൂപ്പർ താരം തിരിച്ചെത്തി

കേരളാ ബ്ലാസ്റ്റേഴ്‌സ് മലബാറിലേക്ക്; സന്തോഷ വാർത്ത