in

LOVELOVE

പാഠം ഒന്ന്; പ്രശാന്തിനെ വിമർശിക്കരുത്; പാപം കിട്ടും

കഴിഞ്ഞ 49 മത്സരങ്ങളിലും പ്രശാന്ത് നടത്തിയ മോശം പ്രകടനത്തിനെതിരെയാണ് വിമർശനങ്ങൾ ഉയർന്നത്. അത് വിമർശനത്തിന് അർഹമായത് കൊണ്ടാണ് വിമർശിക്കപ്പെട്ടതും. പക്ഷെ ഒഡിഷയ്ക്കെതിരെ താരം മികച്ച പ്രകടനം നടത്തിയപ്പോൾ വിമർശിച്ചവർ തന്നെ അഭിനന്ദനവുമായി രംഗത്ത് വന്നിട്ടുണ്ട്. മികച്ച പ്രകടനങ്ങൾ നടത്തുമ്പോൾ അഭിനന്ദിക്കുകയും മോശം പ്രകടനം നടത്തി വിമർശനത്തിന് വിധേയമാവുമ്പോൾ വിമർശിക്കുക എന്നുള്ളതും ഫുട്ബാളിൽ സ്വാഭിവകമായ കാര്യമാണ്.

prasant

ഒഡിഷയ്ക്കെതിരായുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ച ഗോൾ നേടിയത് മലയാളി താരം പ്രശാന്താണ്. മത്സരത്തിന്റെ 85 മിനുട്ടിലാണ് പ്രശാന്ത് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോളും നേടി ഒഡിഷയ്ക്കെതിരെ വിജയം ഉറപ്പിച്ചത്. മറ്റു മത്സരങ്ങളെ അപേക്ഷിച്ച് താരം മികച്ച കോൺഫിഡൻസോടെയാണ് കളിച്ചത് എന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം നൽകുന്നതാണ്. ഇനിയുള്ള മത്സരങ്ങളിലും താരം മികച്ച പ്രകടനം കാഴ്ച വെക്കട്ടെ എന്ന പ്രാർത്ഥനയിലാണ് ആരാധകരും.

മത്സരത്തിൽ ഗോൾ നേടിയ ശേഷം പ്രശാന്ത് നടത്തിയ സെലബ്രഷനും ഏറെ ചർച്ചയായിരുന്നു. മൊബൈൽ ഫോൺ തട്ടിതെറിപ്പിക്കുന്ന രീതിയിലുള്ള ആഘോഷമാണ് താരം നടത്തിയത്. താരത്തിന്റെ മുൻ പ്രകടനത്തിൽ സമൂഹമാധ്യമങ്ങളിലൂടെ ഉയർന്ന വിമർശനങ്ങൾക്കെതിരെയുള്ള മറുപടിയാണ് ഈ ആഘോഷം എന്നാണ് കരുതപ്പെടുന്നത്.

prasant

മോശം പ്രകടനത്തിന്റെ പേരിൽ ആരാധകരിൽ നിന്ന് നിരന്തരം വിമർശനം ഏറ്റുവാങ്ങിയ താരമാണ് പ്രശാന്ത്. അതിനാൽ തന്നെ താരം ഈ മത്സരത്തിൽ ഗോൾ നേടിയതോടെയാണ് താരത്തിനെതിരെ നേരത്തെ വിമർശനം ഉയർത്തിയവരെ പരിഹസിക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ ഒരു വിഭാഗം.ഓൺലൈൻ കോച്ചുമാരാണ് പ്രശാന്തിനെ വിമർശിച്ചവരെന്നും ഓൺലൈൻ അമ്മാവൻമാർ എന്നും ഇങ്ങനെ വിമർശിച്ചു നടക്കും എന്നാണ് ചിലർ പറയുന്നത്.

ഇപ്പോൾ പ്രശാന്തിനെ പുകഴ്ത്തി നടക്കുന്നവർ നാളെ പ്രശാന്ത് ഒരു ഗോൾ അവസരം തുലച്ചാൽ തന്നെ താരത്തിനെതിരെ രംഗത്ത് വരില്ല എന്ന കാര്യത്തിലും സംശയമില്ലാതെയില്ല.പ്രശാന്ത് കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചത് കൊണ്ട് മാത്രം എങ്ങനെയാണ് പ്രശാന്തിനെതിരെ നേരത്തെയുള്ള വിമർശനങ്ങൾ അപ്രക്സ്തമാവുന്നത്? കഴിഞ്ഞ 49 മത്സരങ്ങളിലും പ്രശാന്ത് നടത്തിയ മോശം പ്രകടനത്തിനെതിരെയാണ് വിമർശനങ്ങൾ ഉയർന്നത്. അത് വിമർശനത്തിന് അർഹമായത് കൊണ്ടാണ് വിമർശിക്കപ്പെട്ടതും. പക്ഷെ ഒഡിഷയ്ക്കെതിരെ താരം മികച്ച പ്രകടനം നടത്തിയപ്പോൾ വിമർശിച്ചവർ തന്നെ അഭിനന്ദനവുമായി രംഗത്ത് വന്നിട്ടുണ്ട്. മികച്ച പ്രകടനങ്ങൾ നടത്തുമ്പോൾ അഭിനന്ദിക്കുകയും മോശം പ്രകടനം നടത്തി വിമർശനത്തിന് വിധേയമാവുമ്പോൾ വിമർശിക്കുക എന്നുള്ളതും ഫുട്ബാളിൽ സ്വാഭിവകമായ കാര്യമാണ്. ഇനിയുള്ള മത്സരങ്ങളിൽ താരം മികച്ച പ്രകടനം നടത്തിയാൽ ഇതേ അഭിനന്ദനം തുടരുകയും ചെയ്യും.

താരം ഇനിയും മികച്ച പ്രകടനം നടത്തി ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നിരവധി ഗോളുകൾ നേടട്ടെ എന്ന് തന്നെയാണ് ആരാധകരുടെ ആഗ്രഹവും. പക്ഷെ, കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിനെ പ്രതിനിധികരിച്ചു കൊണ്ട് ഒരാൾ കളിക്കുമ്പോൾ അയാളുടെ വിമർശനവിധേയമായ കാര്യങ്ങൾ ആരോഗ്യകരമായി ചർച്ച ചെയ്യുക എന്നത് ക്രൂശിക്കപ്പെടേണ്ട കാര്യമാണോ?

ഒരൊറ്റക്കളി കൊണ്ട് ബ്ലാസ്റ്റേഴ്സ് തെളിയിച്ചത് എട്ടു കാര്യങ്ങളാണ്…

ഐഎസ്എല്ലിൽ വാർ സിസ്റ്റം വരുമോ? ആരാധകർക്ക് നല്ല വാർത്തകൾ പ്രതീക്ഷിക്കാം