in

രോഹിത്തിനെ വിമർശിക്കും മുൻപ് ഒന്നോർക്കുക പരാജയപ്പെട്ട രോഹിത്തിനെ ആണ് നിങ്ങൾ കൂടുതൽ ഭയക്കേണ്ടത്

Rohit Sharma [TOI]

സ്വന്തം പ്രതിഭ പാഴാക്കുന്ന അലസൻ എന്നായിരുന്നു തുടക്കത്തിൽ രോഹിത് ഗുരുനാഥ് ശർമ എന്ന ഇന്ത്യൻ താരത്തിന് പലരും വിളിച്ചിരുന്നത്. മുംബൈ ഇന്ത്യൻസിന്റെ നായകനായ ശേഷം ഐപിഎൽ കിരീട വിജയങ്ങളും പിന്നീട് ഏകദിന ക്രിക്കറ്റിൽ പലരുടെയും സ്വപ്നമായ ഇരട്ടസെഞ്ചുറി പലകുറി നേടിക്കൊണ്ട് ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ താൻ അജയ്യനാണ് എന്ന് അദ്ദേഹം തെളിയിച്ചു.

ചുവന്ന ന്യൂബോളിനൊപ്പം , ടെസ്റ്റ് ക്രിക്കറ്റിൽ അതിജീവിക്കാനാവില്ല എന്ന് ഭൂരിപക്ഷ അഭിപ്രായത്തിനെ കൂടി അതിജീവിച്ച് രോഹിത് ശർമ ഇന്ന് ഇന്ത്യയുടെ Top ranked test batsman ആയിരിക്കുകയാണ് സുഹൃത്തുക്കളേ… വിരാട് കോലിയെ മറികടന്ന് അഞ്ചാം റാങ്കിലേക്ക്.

Rohit sharma KL Rahul [Twiter]

ഏകദിനത്തിൽ തന്റെ ഏറ്റവും മികച്ച ഫോമിൽ കളിക്കുമ്പോൾ പോലും കോലിയെ മറികടക്കാൻ രോഹിതിന് കഴിഞ്ഞിരുന്നില്ല. പക്ഷേ ഇതിപ്പോ കുറച്ച് കാലം മുന്നേ ആരും സ്വപ്നത്തിൽ പോലും വിചാരിച്ച് കാണാത്ത ഒരു സംഭവമാണ് ടെസ്റ്റിലെ ഈ മറികടക്കൽ..

ഇനിയിപ്പോ ഇതിൽ ‘ഈഗോയടിച്ച്’ കോലി സ്വന്തം ഫോം കണ്ടെത്തിയാൽ നന്നാവും. കോലിക്കും, ടീമിനും. ആരോഗ്യപരമായ ഒരു മത്സരം ടെസ്റ്റിലും തുടങ്ങട്ടെ. ഇനിയെങ്കിലും രോഹിത് എന്ന ബാറ്റ്സ്മാൻ എഴുതിത്തള്ളാൻ തുനിയുന്നവർ ഓർക്കുക അജയ്യനായി നിൽക്കുന്ന രോഹിത്തിനെ അല്ല ഭയക്കേണ്ടത് പരാജിതനായിരിക്കുന്ന രോഹിത്തിനെ ആണ് ഭയക്കേണ്ടത്.

ഈഗോ ഒഴിവാക്കിയില്ലെങ്കിൽ കൊഹ്‌ലി എന്ന വൻമരം വീഴും ഇംഗ്ലീഷ് താരത്തിൻറെ മുന്നറിയിപ്പ്….

യുണൈറ്റഡിൽ എത്തിയശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭിമുഖം