in , , ,

CryCry AngryAngry LOLLOL LOVELOVE OMGOMG

ജീക്സണും ദിമിയുമല്ല; ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിന് കാരണം ആ വിദേശ താരത്തെ കൈവിട്ടത്…

സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ പോരായ്മ പ്രതിരോധമാണ്. മുന്നേറ്റ നിര കഷ്ടിച്ച് ഗോളുകൾ നേടുമ്പോൾ ആർക്കും വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഗോളടിക്കാം എന്ന മൈൻഡ് സെറ്റിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയിൽ കളിച്ച താരങ്ങളിൽ ഭൂരിഭാഗം താരങ്ങളും ഇപ്പോഴും ടീമിനായി കളിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ സീസണിൽ ഇവാൻ വുകമനോവിച്ച് സെറ്റ് ചെയ്ത പ്രതിരോധത്തിന് ഇത്തവണ എന്ത് പ്രശ്നമാണ് വന്നതെന്ന് ചോദിച്ചാൽ അതിനുത്തരം മാർക്കോ ലെസ്‌കോവിച്ച് എന്ന ഡിഫൻസീവ് പോരാളിയുടെ അഭാവമാണ്.

ആരാധകരെ ഏറെ നിരാശയിലാക്കുന്ന പ്രകടനവുമായാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ കിതയ്ക്കുന്നത്. ബദ്ധ വൈരികളായ ബംഗളുരുവിനോടും പരാജയപ്പെട്ടതിന് പിന്നാലെ 11 കളിയിൽ 11 പോയിന്റുമായി പത്താം സ്ഥാനവുമായി ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ മങ്ങി തുടങ്ങിയിരിക്കുകയാണ്. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനം നടത്തുമ്പോൾ ആരാധകർ മിസ് ചെയുന്നത് കഴിഞ്ഞ സീസണുകളിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടണിഞ്ഞ ഒരു വിദേശ താരത്തെയാണ്.

സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ പോരായ്മ പ്രതിരോധമാണ്. മുന്നേറ്റ നിര കഷ്ടിച്ച് ഗോളുകൾ നേടുമ്പോൾ ആർക്കും വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഗോളടിക്കാം എന്ന മൈൻഡ് സെറ്റിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയിൽ കളിച്ച താരങ്ങളിൽ ഭൂരിഭാഗം താരങ്ങളും ഇപ്പോഴും ടീമിനായി കളിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ സീസണിൽ ഇവാൻ വുകമനോവിച്ച് സെറ്റ് ചെയ്ത പ്രതിരോധത്തിന് ഇത്തവണ എന്ത് പ്രശ്നമാണ് വന്നതെന്ന് ചോദിച്ചാൽ അതിനുത്തരം മാർക്കോ ലെസ്‌കോവിച്ച് എന്ന ഡിഫൻസീവ് പോരാളിയുടെ അഭാവമാണ്.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയെ ലെസ്‌കോയ്ക്ക് ശേഷവും മുമ്പും എന്ന് വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. ഇതേ മിലോസും, ഹോർമിപാമും, പ്രീതവും അടങ്ങിയ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ കഴിഞ്ഞ സീസൺ വരെ നയിച്ചിരുന്നത് ലെസ്‌കോവിച്ചാണ്. അത്തരത്തിലൊരു ഡിഫൻസീവ് നായകനെ മിസ് ചെയ്തതാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആടിയുലയുന്ന പ്രതിരോധം.

ലെസ്‌കോയുടെ അഭാവം ഇന്നും ബ്ലാസ്‌റ്റേഴ്‌സിനെ അലട്ടുന്നുണ്ട്. എന്നാൽ ലെസ്‌കോയെ കൈവിട്ടതിൽ ബ്ലാസ്‌റ്റേഴ്‌സിനെ വിമർശിക്കാൻ കാരണങ്ങളില്ല. കാരണം ലെസ്‌കോയ്ക്ക് പുതിയ കരാർ നല്കാൻ ബ്ലാസ്റ്റേഴ്സിന് താല്പര്യമുണ്ടായിരുന്നു. എന്നാൽ സ്വദേശമായ ക്രൊയേഷ്യയിലേക്ക് മടങ്ങിപ്പോവാൻ താരം ആഗ്രഹിച്ചതാണ് താരത്തെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് സാധിക്കാതിരുന്നത്.

ലെസ്‌കോയെ കൈവിട്ടതിൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് തെറ്റുകളൊന്നും ഇല്ലെങ്കിലും ലെസ്‌കോയ്ക്ക് പകരം അതിനൊത്ത പ്രതിരോധ താരത്തെ സ്വന്തമാക്കാൻ കഴിയാത്തത് ബ്ലാസ്റ്റേഴ്സിന്റെ മാത്രം തെറ്റാണ്.

ഇങ്ങനെയാണേൽ സ്റ്റാറെ പുറത്തേക്ക് തന്നെ! ഇവാൻ ആശാൻ തിരിച്ചുവരണമെന്ന് ആവശ്യം ഉയരുന്നു..

ബ്ലാസ്റ്റേഴ്‌സ് താരങ്ങളോട് കുപിതനായി സ്റ്റാറേ