in ,

LOVELOVE LOLLOL OMGOMG AngryAngry

കിടിലൻ മത്സരം?? ഹൈദരാബാദ് താരമടിച്ച ഗോളിൽ ബാംഗ്ലൂരു എഫ്സി ഫൈനലിൽ..

നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിയെ സെമിഫൈനൽ മത്സരത്തിൽ തോൽപ്പിച്ച് ബാംഗ്ലൂരു എഫ്സി ഡ്യൂറണ്ട് കപ്പ്‌ ഫൈനലിൽ പ്രവേശിച്ചു

നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിയെ സെമിഫൈനൽ മത്സരത്തിൽ തോൽപ്പിച്ച് ബാംഗ്ലൂരു എഫ്സി ഡ്യൂറണ്ട് കപ്പ്‌ ഫൈനലിൽ പ്രവേശിച്ചു.

ഇന്ന് നടന്ന രണ്ടാം സെമിഫൈനൽ മത്സരത്തിൽ ഹൈദരാബാദ് എഫ്സി നേടുന്ന സെൽഫ് ഗോളിലാണ് ബാംഗ്ലൂരു എഫ്സി ഡ്യൂറണ്ട് കപ്പ്‌ ഫൈനൽ ടിക്കറ്റ് നേടുന്നത്.

ഫൈനൽ പ്രതീക്ഷകളുമായി കളത്തിലിറങ്ങിയ ഇരുടീമുകളും മികച്ച കളി തന്നെയാണ് പുറത്തെടുത്തത്. മത്സരത്തിന്റെ ആദ്യ പകുതിയുടെ 31-മിനിറ്റിലാണ് ഹൈദരാബാദ് എഫ്സി താരം സാബാല സെൽഫ് ഗോൾ നേടുന്നത്.

ആദ്യ പകുതിയിൽ തന്നെ ലീഡ് നേടിയെടുത്ത ബാംഗ്ലൂരു എഫ്സി മത്സരത്തിന്റെ അവസാന വിസിൽ ഉയരുന്നത് വരെ ലീഡ് നിലനിർത്തി വിജയ തീരമണയുകയായിരുന്നു.

സെപ്റ്റംബർ 18-ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഡ്യൂറണ്ട് കപ്പ്‌ ഫൈനൽ പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സിയാണ്‌ ബാംഗ്ലൂരു എഫ്സിയുടെ എതിരാളികൾ.

സെമിഫൈനൽ മത്സരത്തിൽ ഐ ലീഗ് ക്ലബ്ബായ മുഹമ്മദൻസിനെ തോൽപ്പിച്ചാണ് മുംബൈ സിറ്റി ഫൈനൽ ടിക്കറ്റ് നേടിയത്. സീസണിൽ കിരീടം നേടി തുടങ്ങുവാൻ വേണ്ടി മുംബൈ സിറ്റിയും ബാംഗ്ലൂരു എഫ്സിയും ഇനി ഫൈനൽ പോരാട്ടത്തിൽ കുപ്പായമണിയും.

ഐ ലീഗ് ചാമ്പ്യൻമാർ ISL ലേക്ക് വരുന്നു..

അരുത്; ഈ നീക്കം സഞ്ജുവിന്റെ കരിയർ തന്നെ നശിപ്പിച്ചേക്കും