in ,

LOVELOVE LOLLOL OMGOMG CryCry

തോൽപ്പിക്കാനാവില്ലെടാ..മുംബൈ സിറ്റി ഡ്യൂറണ്ട് കപ്പ്‌ ഫൈനലിൽ??

ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്റായ ഡ്യൂറണ്ട് കപ്പിന്റെ 131-മത് പതിപ്പിന്റെ ആദ്യ ഫൈനലിസ്റ്റുകളായി മുംബൈ സിറ്റി എഫ്സി കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം നേടിയിരിക്കുകയാണ്.

ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്റായ ഡ്യൂറണ്ട് കപ്പിന്റെ 131-മത് പതിപ്പിന്റെ ആദ്യ ഫൈനലിസ്റ്റുകളായി മുംബൈ സിറ്റി എഫ്സി കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം നേടിയിരിക്കുകയാണ്.

ഇന്ന് നടന്ന ആദ്യ സെമിഫൈനൽ മത്സരത്തിൽ നേർക്കുനേർ ഏറ്റുമുട്ടിയവരെയെല്ലാം തല്ലിതകർത്ത് വന്ന ഐ ലീഗ് കരുത്തരായ മുഹമ്മദൻസിനെ ഇഞ്ചുറി ടൈമിൽ നേടുന്ന ഏകപക്ഷീയമായ ഒരു ഗോളിലാണ് മുംബൈ സിറ്റി എഫ്സി വീഴ്ത്തിയത്.

ആവേശകരമായ മത്സരത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മികച്ച പ്രകടനം കാഴ്ച വെച്ച 90 മിനിറ്റുകൾക്ക് ശേഷമാണ് വിജയഗോൾ എത്തുന്നത്. മുംബൈ സിറ്റിയും മുഹമ്മദൻസും ഗോളുകളൊന്നും നേടാതെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് തോന്നിയ നിമിഷത്തിലാണ് വിജയഗോൾ വരുന്നത്.

91 മിനിറ്റിൽ ചാങ്തെയുടെ അസിസ്റ്റിൽ നിന്നാണ് ബിപിൻ മുംബൈ സിറ്റിക്ക് ഫൈനൽ യോഗ്യത നേടികൊടുത്ത ഗോൾ സ്കോർ ചെയുന്നത്. സീസണിൽ ഡ്യൂറണ്ട് കപ്പ്‌ കിരീട നേട്ടത്തോടെ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് രാജാകീയമായി പ്രവേശിക്കാൻ ഡെസ് ബക്കിങ്ഹാമിന്റെ കുട്ടികൾക്ക് മുന്നിൽ ഒരേയൊരു മത്സരമാണ് അവശേഷിക്കുന്നത്.

നാളെ നടക്കുന്ന രണ്ടാം സെമിഫൈനൽ മത്സരമായ ബാംഗ്ലൂരു എഫ്സി vs ഹൈദരാബാദ് മത്സരത്തിലെ വിജയകളെയാകും സെപ്റ്റംബർ 18-ന് നടക്കുന്ന ഡ്യൂറണ്ട് കപ്പ്‌ ഫൈനൽ മത്സരത്തിൽ മുംബൈ സിറ്റി നേരിടുക.

മുൻ ബ്ലാസ്റ്റേഴ്‌സ് താരം പുതിയ ക്ലബ്ബിലേക്ക്..

പിള്ളേർ പൊളിയാണ്??സാഫ് യൂത്ത് കപ്പ്‌ കിരീടം ഇന്ത്യൻ ടീം നേടി..