ഇന്ത്യയിലെ ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റായ ഡ്യൂറൻഡ് കപ്പ് ജൂലൈ 27ന് ആരംഭിക്കുകയാണ്. മിക്ക ഐഎസ്എൽ ക്ലബ്ബുകളും ഐ-ലീഗ് ക്ലബ്ബുകളും ഡ്യൂറൻഡ് കപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു.
ഇപ്പോളിത ഡ്യൂറൻഡ് കപ്പ് ഗ്രൂപ്പുകൾ റെഡിയായിരിക്കുകയാണ്. 24 ടീമുകളെ ആറ് ഗ്രൂപ്പായാണ് തിരിച്ചിരിക്കുന്നത്. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവും ഇതിഹാസതാരം സുനിൽ ഛേത്രിയും ചേർന്നാണ് ഡ്യൂറൻഡ് കപ്പ് ഗ്രൂപ്പുകൾ വെളിപ്പെടുത്തിയത്. ഡ്യൂറൻഡ് കപ്പ് ഗ്രൂപ്പുകൾ ഇതാ…
ഗ്രൂപ്പ് എ:- ഡൗൺടൗൺ ഹീറോസ് എഫ്‌സി, ഈസ്റ്റ് ബംഗാൾ, ഇന്ത്യൻ എയർഫോഴ്‌സ് FT, മോഹൻ ബഗാൻസൂപ്പർ ജെയ്ന്റ്സ്
ഗ്രൂപ്പ് ബി:- ബെംഗളൂരു എഫ്‌സി, ഇന്ത്യൻ നേവി FT, ഇന്റർ കാശി, മുഹമ്മദൻ എസ്‌സി
ഗ്രൂപ്പ് സി:- CISF പ്രൊട്ടക്‌ടേഴ്‌സ് FT, കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി, പഞ്ചാബ് എഫ്.സി
ഗ്രൂപ്പ് ഡി:- ബംഗ്ലാദേശ് ആർമി FT, ചെന്നൈയിൻ എഫ്സി, ഇന്ത്യൻ ആർമി FT, ജംഷഡ്പൂർ എഫ്സി
ഗ്രൂപ്പ് ഇ:- ബോഡോലാൻഡ് എഫ്സി, BSF FT, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ എഫ്സി
ഗ്രൂപ്പ് എഫ്:- എഫ്‌സി ഗോവ, ഹൈദരാബാദ് എഫ്‌സി, ഷില്ലോങ് ലജോംഗ്, ത്രിഭുവൻ ആർമി എഫ്സി
എന്തിരുന്നാലും ഗ്രൂപ്പ് സ്റ്റേജിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ പേരിൽ കരുത്തന്മാരാണ്. പക്ഷെ മുംബൈ തങ്ങളുടെ റിസേർവ് ടീമിനെയും പഞ്ചാബ് മെയിൻ ടീമിലെയും റിസേർവ് ടീമിലെയും സ്‌ക്വാഡിലെ താരങ്ങളെ ഒന്നിച്ചാണ് ഇറക്കുന്നത്.
അതുകൊണ്ട് തന്നെ കളിക്കളത്തിൽ ബ്ലാസ്റ്റേഴ്‌സിന് അത്രയധികം കഷ്ടപ്പെടേണ്ടി വരില്ല. ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ മെയിൻ ടീമിനെയായിരിക്കും ഡ്യൂറൻഡ് കപ്പിൽ ഇറക്കുകയെന്ന് നേരത്തെ അറിയിച്ചിരുന്നു.