ഇന്ത്യൻ സൂപ്പർ ലീഗിലെ മിക്ക ടീമുകളും തങ്ങളുടെ വരാൻ പോകുന്ന 2023-24 സീസൺ മുമ്പുള്ള പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു. എല്ലാ ക്ലബ്ബുകളും വളരെയധികം ലക്ഷ്യത്തോടെയാണ് പരിശീലനം നടത്തുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുൻപായി ഓഗസ്റ്റ് മൂന്ന് മുതൽ ഡ്യൂറൻഡ് കപ്പിന്റെ 132മത് സീസൺ ആരംഭിക്കും. എല്ലാ ഇന്ത്യൻ ആരാധകരുടെയും സംശയമാണ് ഡ്യൂറൻഡ് കപ്പ് മത്സരങ്ങൾ എങ്ങനെ തത്സമയം കാണാമെന്ന്.
ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഡ്യൂറൻഡ് കപ്പിന്റെ ബ്രോഡ്കാസ്റ്റിംഗ് അവകാശം സോണി വാങ്ങിയിരിക്കുകയാണ്. ഇതോടെ എല്ലാ ആരാധകർക്കും മത്സരങ്ങൾ ടെലിവിഷനിൽ ചാനലായ സോണി സ്പോർട്സ് വഴി കളി കാണാം.
അതോടൊപ്പം ഓൺലൈൻ സ്ട്രീമിഗ് സോണി ലൈവ് വഴി നടക്കും. ഡ്യൂറൻഡ് കപ്പ് മത്സരങ്ങൾ കൊൽക്കത്ത, ഗുവാഹത്തി, കൊക്രജാർ എന്നി സ്ഥലങ്ങളിൽ വെച്ചാണ് നടക്കുക. ആരാധകരെല്ലാം വളരെയധികം ആവശ്യത്തോടെയാണ് വരാൻ പോകുന്ന ഡ്യൂറൻഡ് കപ്പിനെ നോക്കി കാണുന്നത്.