in , , ,

LOVELOVE

ഡ്യുറണ്ട് കപ്പ് ടി വി യിൽ സംപ്രേഷണം ചെയ്യും, ബ്ലാസ്റ്റേഴ്‌സ് അണിനിരത്തുക റിസർവ് ടീമിന്

ഒടുവിൽ ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ഇന്ത്യൻ ഫുട്ബോൾ സീസൺ ഈ വരുന്ന ഡ്യുറണ്ട് കപ്പോടെ ആരംഭിക്കും. എന്നാൽ ഈ ഡ്യുറണ്ട് കപ്പ്‌ ടെലിവിഷനിൽ തത്സമയം സംപ്രേഷണം ഉണ്ടാകുമോ എന്നറിയാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകർ.

ഇപ്പോൾ ഇതിനെ പറ്റിയുള്ള പ്രധാനപെട്ട അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. പ്രമുഖ മാധ്യമ പ്രവർത്തകനായ സ്വപ്നമോയ് ചക്രബോർത്തിയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് അദ്ദേഹം ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

സ്പോർട്സ് 18 ചാനലിൽ ഡ്യുറണ്ട് കപ്പ്‌ തത്സമയം കാണാൻ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ റിപ്പോർട്ട്‌.റീലയൻസിന്റെ ഉടമസ്തയിലുള്ള ചാനലാണ് ഇത്.ഡ്യുറണ്ട് കപ്പ്‌ ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 18 വരെയാണ്.

അത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിനെയാകും ടൂർണമെന്റിന് അണിനിരത്തുക. ഓഗസ്റ്റ് 17 മുതൽ ഓഗസ്റ്റ് 29 വരെയാണ് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ നിശ്ചയിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ റിസർവ് ടീം തന്നെയാകും ബ്ലാസ്റ്റേഴ്‌സ് ഡ്യുറണ്ട് കപ്പിൽ അണിനിരത്തുക.

ആശാൻ കൊച്ചിയിൽ നിന്ന് തന്നെ പണി തുടങ്ങും..

ലൂണ 2024 വരെ ബ്ലാസ്റ്റേഴ്‌സിൽ തുടരും.