in

LOVELOVE OMGOMG CryCry AngryAngry LOLLOL

മെസ്സിയുടെ 11 വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്ന് യൂറോപ്യൻ ഫുട്ബോളിലെ പുത്തൻ താരോദയം…

സഹതാരങ്ങളെ കൊണ്ട് ഗോൾ അടിപ്പിക്കുന്നതിൽ മാത്രമല്ല ഈ സെർബിയൻ താരം മിടുക്കൻ, അവസരം കിട്ടുമ്പോഴെല്ലാം സ്വയം ഗോൾവല തുളക്കുവാനും താരം മുതിരാറുണ്ട്. ഈ വർഷം വളരെ മികച്ച പ്രകടനം കാഴ്ചവച്ച താരത്തിന് മേൽ കണ്ണുവെച്ച് യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ എല്ലാം വലവീശി രംഗത്തുവന്നിട്ടുണ്ട്

സാക്ഷാൽ ലയണൽ മെസ്സിയെ പോലും പിന്നിലാക്കി കുതിക്കുകയാണ് സെർബിയൻ ഫുട്ബോളിലെ പുതിയ സെൻസെഷണൽ താരം ഡൂസൻ റ്റാഡിക്. ഡച്ച് ക്ലബ്ബായ ആയാക്സിന്റെയും സെർബിയയുടെ ദേശീയ ഫുട്ബോൾ ടീമിൻറെയും നായകനായ അദ്ദേഹം ഈ സീസണിൽ സാക്ഷാൽ മെസ്സിയുടെ റെക്കോർഡ് മറികടന്നിരിക്കുകയാണ്.

ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതല് അസിസ്റ്റുകൾ നൽകുന്ന താരം എന്ന റെക്കോർഡ് ഇതുവരെ അർജൻറീനയുടെ സൂപ്പർതാരമായ ലയണൽ മെസ്സിക്ക് ആയിരുന്നു. അദ്ദേഹം സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കുന്ന സമയത്ത് 36 അസിസ്റ്റുകൾ ആയിരുന്നു ഒരൊറ്റ വർഷം നേടിയത്.

വെച്ച് ഫുട്ബോൾ വീണ്ടും വസന്തം വിരിയിക്കുന്ന ഈ സെർബിയൻ താരം മെസ്സിയുടെ ആ റെക്കോർഡ് ഈ വർഷം മറികടന്ന് കഴിഞ്ഞു. ഈ കലണ്ടർ വർഷത്തിൽ ഇതുവരെ 37 ഗോളുകൾക്ക് അദ്ദേഹം അസിസ്റ്റ് നൽകിക്കഴിഞ്ഞു.

2011 കലണ്ടർ വർഷത്തിൽ മെസ്സി കുറിച്ച റെക്കോർഡ് കൃത്യം 10 വർഷങ്ങൾക്ക് ഇപ്പുറം 2021- ൽ ആണ് സെർബിയൻ താരം മറികടക്കുന്നത്. സഹതാരങ്ങളെ കൊണ്ട് ഗോൾ അടിപ്പിക്കുന്നതിൽ മാത്രമല്ല ഈ സെർബിയൻ താരം മിടുക്കൻ, അവസരം കിട്ടുമ്പോഴെല്ലാം സ്വയം ഗോൾവല തുളക്കുവാനും താരം മുതിരാറുണ്ട്.

ഈ വർഷം വളരെ മികച്ച പ്രകടനം കാഴ്ചവച്ച താരത്തിന് മേൽ കണ്ണുവെച്ച് യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ എല്ലാം വലവീശി രംഗത്തുവന്നിട്ടുണ്ട്. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയും അവരിലൊരാളാണ്.

മെസ്സിക്ക് വേണ്ടി പി എസ് ജി ഏഴു താരങ്ങളെ ഒഴിവാക്കുന്നു, ഫ്രഞ്ച് ക്ലബ്ബിൽ വമ്പൻ അഴിച്ചുപണി

മെസ്സി, ഡി മരിയ, പരേഡസ് എന്നിവർക്കെതിരെ നെയ്മർ ജൂനിയർ, സംഭവം ഞെട്ടിച്ചു കളഞ്ഞു…