in ,

LOVELOVE LOLLOL AngryAngry OMGOMG CryCry

കഴിഞ്ഞ 3 വേൾഡ് കപ്പ്‌ ജേതാക്കളെ ശെരിയായി പ്രവചിച്ച ഇഎ സ്പോർട്സ് ഖത്തർ വേൾഡ് കപ്പ്‌ ജേതാക്കളെ പ്രവചിച്ചു

2010ൽ സ്പെയിനും 2014ൽ ജർമ്മനിയും 2018ൽ ഫ്രാൻസും കിരീടമുയർത്തുമെന്ന ഇഎ സ്പോർട്സിന്‍റെ പ്രവചനം ശരിയായിരുന്നു. എന്നാൽ കിരീടം നേടിയവരെ പ്രവചിച്ചുവെങ്കിലും വലിയ പിഴവുകൾ ഇഎ സ്പോർട്സിൽ നിന്നും ഇതിന് മുൻപ് ഉണ്ടായിട്ടുണ്ട്.

ഖത്തർ ലോകകപ്പ് ഏറ്റവും കൂടുതൽ ആൾകാർ കാത്തിരിക്കുന്നത് സ്വപ്‍ന ഫൈനലായ ബ്രസീൽ അര്ജന്റീന മത്സരത്തിന് വേണ്ടിയാണ്. എന്നാ ഈ മത്സരം നടക്കുമെന്ന് പ്രവചിച്ച് പ്രമുഖ വീഡിയോ ഗെയിം നിർമാതകളായ ഇഎസ്പോർട്സ്. കഴിഞ്ഞ മൂന്ന് ലോകകപ്പിലെയും വിജയികളെ കൃത്യമായി പ്രവചിച്ച റെക്കോർഡുണ്ട് ഇഎ സ്പോർട്സിന്.

ഫൈനലിൽ നെയ്മറിന്റെ ബ്രസീലിനെ എത്തിരില്ലാത്ത ഒരു ഗോളിന് വിഴ്ത്തി മെസ്സിയുടെ അര്ജന്റീന ലോകകപ്പ് നേടുമെന്നാണ് ഇഎ സ്പോർട്സിന്റെ പ്രവചനം. ഓരോ താരങ്ങളുടെ കളിമികവ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ രേഖപ്പെടുത്തുന്ന ഫിഫ 23 ഗെയിമിലൂടെ മത്സരങ്ങൾ വിലയിരുത്തിയാണ് ഇഎ സ്പോർട്സിന്‍റെ ഇത്തവണത്തെ പ്രവചനം.

ക്വാർട്ടറിൽ ജർമ്മനിയെയും സെമി ഫൈനലിൽ പോർച്ചുഗലിനെയും ബ്രസീൽ വീഴ്തും. അര്ജന്റീന ഫ്രാൻസിനെ വിഴ്ത്തി കൊണ്ടായിരിക്കും ഫൈനലിൽ എത്തുക എന്നുമാണ് പ്രവചനം. മെസ്സി 7 മത്സരങ്ങൾ നിന്ന് എട്ട് ഗോളുകൾ നേടുമെന്നും ഇഎ സ്പോർട്സ് പ്രവചിച്ചു.

ഒപ്പം ഏറ്റവും കൂടുതൽ ഗോൾ നേടിയതിന് ഗോൾഡൻ ബൂട്ടും മികച്ച താരത്തിനുള്ള പുരസ്‌കാരമായ ഗോൾഡൻ ബോളും അര്ജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി നേടുമെന്നാണ് പ്രവചനം.

2010ൽ സ്പെയിനും 2014ൽ ജർമ്മനിയും 2018ൽ ഫ്രാൻസും കിരീടമുയർത്തുമെന്ന ഇഎ സ്പോർട്സിന്‍റെ പ്രവചനം ശരിയായിരുന്നു. എന്നാൽ കിരീടം നേടിയവരെ പ്രവചിച്ചുവെങ്കിലും വലിയ പിഴവുകൾ ഇഎ സ്പോർട്സിൽ നിന്നും ഇതിന് മുൻപ് ഉണ്ടായിട്ടുണ്ട്.

ലോകകപ്പിന് ശേഷം മെസ്സി അർജന്റീനൻ കുപ്പായമൂരുമോ

സഹലും രാഹുലും ലിസ്റ്റിൽ, കൂടുതൽ ഗോൾ കോൺട്രിബൂഷൻ നൽകിയ ഇന്ത്യൻ താരങ്ങൾ ഇതാ..