in , ,

സുഹൈറിന് വേണ്ടി ഈസ്റ്റ്‌ ബംഗാളും രംഗത്ത്..

12.50 മില്യൺ ഇന്ത്യൻ രൂപയാണ് നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ. മോഹൻ ബഗാനിൽ നിന്നാണ് താരം നോർത്ത് ഈസ്റ്റിലേക്കെത്തിയത്.കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് വേണ്ടി 19 മത്സരങ്ങളിൽ നിന്ന് നാല് ഗോളും രണ്ട് അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു

V P Suhair scored the opening goal for NorthEast United FC. Photo: ISL

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ മലയാളി സൂപ്പർ താരം സുഹൈറിന് വേണ്ടി ഈസ്റ്റ്‌ ബംഗാൾ രംഗത്ത്. പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. ഈസ്റ്റ്‌ ബംഗാളിന് പുറമെ സുഹൈറിൽ ബ്ലാസ്റ്റേഴ്‌സും താല്പര്യം കാണിച്ചിരുന്നു.

നിലവിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ് സി യിൽ താരത്തിന്റെ കരാർ ഈ മാസം അവസാനിക്കും. പക്ഷെ തങ്ങളുടെ ഏറ്റവും മികച്ച താരത്തെ വിട്ട് നൽകാൻ നോർത്ത് ഈസ്റ്റ്‌ ഒരുക്കമല്ലെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.താരത്തിന് വേണ്ട ട്രാൻസ്ഫർ ഫീസ് നൽകാമെന്നും നേരത്തെ തന്നെ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിരുന്നു.

12.50 മില്യൺ ഇന്ത്യൻ രൂപയാണ് നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ. മോഹൻ ബഗാനിൽ നിന്നാണ് താരം നോർത്ത് ഈസ്റ്റിലേക്കെത്തിയത്.കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് വേണ്ടി 19 മത്സരങ്ങളിൽ നിന്ന് നാല് ഗോളും രണ്ട് അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിനു ഒപ്പം ഈസ്റ്റ്‌ ബംഗാൾ കൂടി സുഹൈറിനെ സ്വന്തമാക്കാൻ രംഗത്ത് വന്നിരിക്കുകയാണ്. ഈ ട്രാൻസ്ഫർ മാർക്കറ്റിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിൽ ഒരാൾ തന്നെയാകും സുഹൈർ. സുഹൈർ നോർത്ത് ഈസ്റ്റിൽ തുടരുമോ അതോ മറ്റൊരു ക്ലബ്ബിലേക്ക് കൂടുമാറുമോ എന്നറിയാൻ വേണ്ടി നമുക്ക് കാത്തിരിക്കാം.

സ്റ്റീഫൻ കോൺസ്റ്റന്റൈന് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്??

ഗോകുലം കേരള പരിശീലകൻ ടീം വിട്ടു,ക്ലബ്ബിന് നന്ദി അറിയിച്ചു പരിശീലകൻ ..