in , , , ,

മഞ്ഞപ്പടയേക്കാൾ മികച്ചവരോ?? വെല്ലുവിളിയുമായി ഈസ്റ്റ്‌ ബംഗാൾ ആരാധകർ, വീഡിയോ കാണാം…

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആരാധക കൂട്ടമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പട കൂട്ടായിമ. ഒട്ടേറെ തവണ ഇന്ത്യയിലെ ഏറ്റവും വലിയ ആരാധക കൂട്ടായ്മക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട് മഞ്ഞപ്പട.

പക്ഷേ കഴിഞ്ഞ കുറച്ച് സീസണുങ്ങളായി മഞ്ഞപ്പടക്ക് വെല്ലുവിളിയുമായി ഈസ്റ്റ്‌ ബംഗാൾ രംഗത്തുണ്ട്. ഈസ്റ്റ്‌ ബംഗാൾ സൈനിങ്‌ ഔദ്യോഗികമായി പ്രഖ്യാപ്പിച്ച് കഴിഞ്ഞാൽ, സാമൂഹിക മാധ്യമങ്ങളിൽ ഒരു തരംഗം തന്നെ ഈസ്റ്റ്‌ ബംഗാൾ ആരാധകർ ഇപ്പോൾ സൃഷ്ടിക്കുന്നുണ്ട്.

ഇതിനൊക്കെ അപ്പുറം ടീമിന്റെ പുതിയ സൈനിംഗ് കൊൽക്കത്തയിൽ എത്തിയ എയർപോർട്ടിൽ താരത്തെ സ്വീകരിക്കുവാനായി ആയിരക്കണക്കിന് ആരാധകരാണ് എയർപോർട്ടിൽ എത്തുന്നത്. ഇത്രത്തോളം ആരാധകർ വരുന്നത് പണ്ട് ബ്ലാസ്റ്റേഴ്സ് ആരാധകരിൽ മാത്രം കണ്ടുവരുന്ന കാര്യമായിരുന്നു.

ഞായറാഴ്ച രാത്രി ഈസ്റ്റ്‌ ബംഗാളിന്റെ പുതിയ സൈനിങ്ങായ അൻവർ അലി കൊൽക്കത്ത എയർപോർട്ടിൽ എത്തിയപ്പോൾ ഇതിന് സമാനമായ സംഭവമാണ് സംഭവിച്ചത്. ഇതിന്റെ ദൃശ്യങ്ങളെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം പ്രചരിക്കുന്നുണ്ട് ഇപ്പോൾ.

മറ്റൊരു ബംഗാൾ ക്ലബ്ബായ മോഹൻ ബഗാനും ഈ കാര്യങ്ങളിലൊന്നും അത്രയധികം പിന്നോട്ടല്ല. എന്തിരുന്നാലും ഇതെല്ലാം ഇന്ത്യന് ഫുട്ബോളിന്റെ വളർച്ചക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്.

ഇത്തവണ താരസമ്പന്നനിബിഡം ബ്ലാസ്റ്റേഴ്‌സ്😁🔥ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ സൈനിങ്ങിന് പുതിയ റെക്കോർഡ്😍

മഞ്ഞപ്പടയെ ചൊറിഞ്ഞ് വീണ്ടും  ചെന്നൈ ആരാധകർ; വീഡിയോ വൈറൽ…