ഐഎസ്എൽ സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് തയാറെടുപ്പിലാണ്. സെപ്റ്റംബർ 22 ന് രാത്രി 7:30 ന് ഈസ്റ്റ് ബംഗാളാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ആദ്യമത്സരത്തിൽ പഞ്ചാബിനോട് തോറ്റ ബ്ലാസ്റ്റേഴ്സിന് കൊച്ചിയിലെ ആരാധകർക്ക് മുന്നിൽ ഒരു വിജയം അനിവാര്യമാണ്. എന്നാൽ മത്സരത്തിന് മുന്നോടിയായി ഈസ്റ്റ് ബംഗാൾ ക്യാമ്പിൽ നിന്നും ബ്ലാസ്‌റ്റേഴ്‌സിനെ ആശങ്കപ്പെടുത്തുന്ന ഒരു അപ്‌ഡേറ്റ് പുറത്ത് വരികയാണ്.
ബ്ലാസ്റ്റേഴ്സിന്റെ ‘മെസ്സി’ ആറാടുകയാണ്; കരിയറിലെ ഏറ്റവും മികച്ച ഫോമിൽ
ഈസ്റ്റ് ബംഗാൾ ഇത്തവണ മോഹൻ ബഗാനിൽ നിന്നും വമ്പൻ വിലയ്ക്ക് ടീമിലെത്തിച്ച അൻവർ അലി ബ്ലാസ്റ്റേഴ്സിനെതിരായ അടുത്ത മത്സരത്തിൽ ഇറങ്ങുമെന്നത് ബ്ലാസ്‌റ്റേഴ്‌സിനെ ആശങ്കപ്പെടുത്തുന്ന അപ്‌ഡേറ്റ്. അൻവർ അലിയുടെ സാനിധ്യത്തേക്കാൾ ബ്ലാസ്റ്റേഴ്സിന് ആശങ്ക നൽകുന്നത് അൻവർ ടീമിലേക്ക് വരുമ്പോൾ മുന്നേറ്റ നിരയിലേക്ക് ഈസ്റ്റ് ബംഗാളിന്റെ ഒരു വിദേശതാരം ആദ്യ ഇലവനിൽ എത്തുമെന്നാണ്.
പറയാതെ വയ്യ; ആ രണ്ട് താരങ്ങളുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് വീഴ്ച്ച സംഭവിച്ചു
നേരത്തെ മോഹൻ ബഗാനുമായുള്ള ട്രാൻസ്ഫർ വിവാദത്തിൽ അൻവർ അലിക്ക് എഐഎഫ്എഫിന്റെ പിഎസ്സി കമ്മിറ്റി നാല് മാസത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഐഎസ്എല്ലിലെ ആദ്യ മത്സരത്തിൽ അൻവർ അലി ഇറങ്ങിയിരുന്നില്ല. എന്നാൽ ഈ 4 മാസത്തെ വിലക്ക് പിഎസ്സി കമ്മിറ്റി താൽകാലികമായി റദ്ധാക്കിയതോടെ അൻവർ അലിക്ക് അടുത്ത മത്സരം കളിക്കാനാവും.
3 താരങ്ങൾ ഇലവനിലേക്ക്; ഈസ്റ്റ് ബംഗാളിനെ നേരിടാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു
ഈസ്റ്റ് ബംഗാളിന്റെ ആദ്യ മല്സരത്തില് അവർ ബംഗളുരു എഫ്സിയെ നേരിട്ടപ്പോൾ അൻവർ അലിക്ക് പകരം രണ്ട് വിദേശ സെന്റർ ബാക്കുകളെയാണ് പരിശീലകൻ കാൾസ് കുദ്രാത്ത് ആദ്യ ഇലവനിൽ ഇറക്കിയത്. ഇതോടെ മദീഹ് തലാലിനും ക്ലെറ്റൻ സിൽവയും പകരക്കാരുടെ ബെഞ്ചിലായി. എന്നാൽ അൻവർ അലി ആദ്യ ഇലവനിൽ എത്തുമ്പോൾ തലാലോ. സിൽവയോ ആദ്യ ഇലവനിലേക്ക് എത്തുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സിനെ ആശങ്കപ്പെടുത്തുന്ന കാര്യം.
വിബിന് മാത്രമല്ല, രണ്ട് യുവതാരങ്ങൾക്ക് കൂടി പുതിയ കരാർ നല്കാൻ ബ്ലാസ്റ്റേഴ്‌സ്
അതേ സമയം ഈസ്റ്റ് ബംഗാളിനെ നേരിടാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുമ്പോൾ നായകൻ അഡ്രിയാൻ ലൂണ ആദ്യ ഇലവനിൽ തിരിച്ചെത്തും. ലൂണയ്ക്കൊപ്പം ജീസസ്, വിബിൻ എന്നിവരും ആദ്യ ഇലവനിൽ എത്താനുള്ള സാധ്യതയുണ്ട്.