in , , ,

റെലിഗെഷൻ സോണിൽ കിടന്ന ന്യൂ കാസിൽ യുണൈറ്റഡിനെ 11ആം സ്ഥാനത്തു ഫിനിഷ് ചെയ്യിപ്പിച്ച എഡ്‌ഢി ഹൊവ്‌….

AFC ബോൺമൗത്തിനെ പ്രീമിയർ ലീഗിൽ കൈപിടിച്ചു ഉയർത്തിയ എഡ്‌ഢി ഹൊവിനെ പരിശീലക കുപ്പായം ഏൽപ്പിച്ചത് അവിടെ നിർണായകമാകുക ആയിരുന്നു.

വൻ തുക മുടക്കി സീസണിന്റെ പാതിയിൽ സൗദി ഗ്രൂപ്‌ ന്യൂ കാസിൽ വാങ്ങിക്കുമ്പോൾ അവർ റെലിഗെഷൻ ബാറ്റിലിൽ ആയിരുന്നു. അവിടുന്ന് ന്യൂ കാസിൽ യുണൈറ്റഡ് മാനേജ്‌മന്റ് നടത്തിയ ഇടപെടൽ അഭനന്ദനം അർഹിക്കുന്നു.

AFC ബോൺമൗത്തിനെ പ്രീമിയർ ലീഗിൽ കൈപിടിച്ചു ഉയർത്തിയ എഡ്‌ഢി ഹൊവിനെ പരിശീലക കുപ്പായം ഏൽപ്പിച്ചത് അവിടെ നിർണായകമാകുക ആയിരുന്നു. പ്രീമിയർ ലീഗ്‌ ക്ലബ് ബേൺലി യിൽ നിന്നും ക്രിസ് വുഡ്, ഒളിമ്പിക് ലിയോണിൽ നിന്നും ബ്രസിലീയൻ മാദ്രികൻ ബ്രൂണോ ഗുമരെസ്‌, അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും ട്രിപ്പിയർ എന്നിവരെ ടീമിലെത്തിച്ചാണ് ന്യൂ കാസിൽ ആദ്യ വെടി പൊട്ടിച്ചത്.

ട്രിപ്പിർ തന്റെ ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടങ്ങളിലൂടെ രണ്ടു ഫ്രീ കിക്ക് ഗോൾ ഒക്കെ നേടി തന്റെ വരവ് ആഘോഷമാക്കി എങ്കിലും പിന്നിയിട്ടേറ്റ പരിക്ക് വില്ലനായി. ബ്രൂണോ ഗിമരെസ്‌ നിറഞ്ഞാടുക ആയിരുന്നു ആ മിഡ് ഫീൽഡിൽ, കൂട്ടത്തിൽ ജോലിന്റനും ഫോമിൽ എത്തിയതിനാൽ ന്യൂ കാസിൽ കുതിപ്പാണ് പിന്നിയിട് പ്രീമിയർ ലീഗ് സാക്ഷ്യം വഹിച്ചത്. മുന്നേറ്റത്തിൽ സെയിന്റ് അലക്സ് മാക്സിമിനും അൽമിരൊനും മികവു തെളിയിച്ചു.

എതിരാളികളെ ഒന്നൊന്നായി പിന്നിലാക്കി മുന്നെറിയ ന്യൂ കാസിൽ തേരോട്ടത്തിൽ എഡ്‌ഢി ഹൊവിന്റെ സ്വാധീനം വളരെ വലുതായിരുന്നു. അവസാന മത്സരത്തിൽ ബേൺലിയെ റെലിഗെഷൻ സോണിൽ തള്ളിവിട്ട് അതി ശക്തമായ സന്ദേശവുമായാണ് ന്യൂ കാസിൽ അടുത്ത സീസണിൽ കച്ച കെട്ടുന്നത്. മികച്ച സൈനിംഗുകൾ ഇനിയും ന്യൂ കാസിൽ നടത്തും എന്ന് ഉറപ്പു അങ്ങനെ എങ്കിൽ മറ്റു ടീമുകൾക്ക് വലിയ വെല്ലുവിളി ആകും. ആരൊക്കെ അവിടെ ഉണ്ടാകും എന്നതും പ്രധാനമാണ്.

എഡ്‌ഢി ഹൊവ്‌ തന്നിൽ അർപ്പിച്ച വിശ്വാസം /ജോലി വളരെ വെടിപ്പായി മുതലാളിക്ക് ചെയ്തു കൊടുത്തിട്ടുണ്ട് ബാക്കി ഒക്കെ ഇനി മാനേജ്മെന്റിന്റെ കയ്യിൽ ആണ്.

സഞ്ജുവിന്റെ കിടിലൻ ഇന്നിങ്സിൽ ഒരുപിടി റെക്കോർഡുകൾ അദ്ദേഹം സ്വന്തമാക്കി.

Next gen Cup 2 ടീമുകൾക്ക് 2 നിയമം വിവാദം