വലിയ ഭാവി കണക്കാക്കപ്പെടുന്ന കൗമാരതാരമാണ് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ മുന്നേറ്റതാരം എൻഡ്രിക്ക്. എന്നാൽ എൻഡ്രിക്ക് റയൽ മാഡ്രിഡിനായി ഒരു ഗോൾ നേടിയാൽ റയലിന് 35000 പൗണ്ട് (38 ലക്ഷം ഇന്ത്യൻ രൂപ) ചെലവാകുമെന്ന കാര്യം നിങ്ങൾക്കറിയാമോ? അതിന് പിന്നിലെ കാരണവും അറിയാമോ?
ബ്രസീലിയൻ ക്ലബ്ബ് പാൽമിറാസിന്റെ താരമായിരുന്നു എൻഡ്രിക്ക്. അവിടെ നിന്നാണ് ഈ കൗമാരതാരത്തെ റയൽ റാഞ്ചിയത്. എന്നാൽ എൻഡ്രിക്കിനെ സ്വന്തമാക്കുന്ന സമയത്ത് പാൽമിറാസ് വെച്ച ഉപാധിയാണ് റയലിന് എൻഡ്രിക്ക് നേടുന്ന ഓരോ ഗോളിനും 35000 പൗണ്ട് ചിലവാകാൻ കാരണം.
ഒന്ന് കൂടി വ്യക്തമാക്കി പറഞ്ഞാൽ റയലിൽ താരം നേടുന്ന ഓരോ ഗോളിനും ക്ലബ്ബ് 35000 പൗണ്ട് വീതം വെച്ച് പാൽമിറാസിന് നൽകണം എന്ന ഉപാധി അംഗീകരിച്ചാണ് റയൽ താരത്തെ സ്വന്തമാക്കിയത്. ഇതാണ് എൻഡ്രിക്ക് ഗോൾ നേടിയാൽ റയലിന് ചിലവ് വരാൻ കാരണം.
ഇത്തരത്തിൽ പലരീതിയിലുള്ള കരാർ ഉടമ്പടികൾ ക്ലബ്ബുകൾ താരങ്ങളെ വിൽക്കുമ്പോൾ മുന്നോട്ട് വെയ്ക്കാറുണ്ട്. അതിനാൽ ഇതൊരു പുതിയ കാര്യമല്ല.
അതേ, സമയം റയൽ മാഡ്രിഡ് ലോകത്തിലെ സാമ്പത്തികമായി മുന്നേറ്റമുള്ള ക്ലബ്ബുകളിൽ ശക്തരായതിനാൽ ഈ ഉടമ്പടി റയലിന് ഒരു പ്രശ്നമേയല്ല. എന്നാൽ റയാലിന്റെ സ്ഥാനത് ബാഴ്സയായിരുന്നെങ്കിൽ ഇപ്പോൾ പെട്ട് പോയേനെ..