in

ഇംഗ്ലണ്ടിന് മുന്നേറ്റങ്ങളെ തടഞ്ഞു സ്കോട്ലാൻഡ് – നിരാശാജനകമായ സമനില

England euro

തങ്ങളുടെ ക്ലബ്ബുകളിൽ അതിശയകരമായ പ്രകടങ്ങൾ കാഴ്ച്ച വെച്ചു ആരാധക ഹൃദയങ്ങൾ കീഴടക്കിയ ഇംഗ്ലീഷ് കളിക്കാർ ദേശീയ ടീമിനൊപ്പം ചേരുമ്പോൾ നിരാശാജനകമായ പ്രകടങ്ങൾ കാഴ്ചവെക്കുന്ന പതിവ് പല്ലവിക്ക് ഇത്തവണ എങ്കിലും മാറ്റമുണ്ടാകുമോ എന്ന് നമുക്ക് കാത്തിരുന്നു കാണേണ്ടി ഇരിക്കുന്നു അതൊ ലംബാർഡിനെയും ജെറാഡിനെയും ബെക്കാമിനെയും പോലെ പാതി വഴിയിൽ കിരീട പ്രതീക്ഷകൾ അവസാനിപ്പിക്കേണ്ടി വരുമോ ഹാരി കയ്‌നിനും സംഘത്തിനും.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി,ലീഡ്സ്,ആസ്റ്റൺ വില്ല,റ്റോട്ടൻഹാം എന്നിവിടങ്ങളിൽ പന്തു തട്ടുന്ന സൂപ്പർ താരങ്ങളാണ് ഇംഗ്ലീഷ് നിരയുടെ ശക്തി. ഏതൊരു പോസിഷനിലും ഒന്നിനൊന്നു മികച്ച താരങ്ങൾ, ബെഞ്ചിലാണേൽ പ്രതിഭാ ധാരാളിത്തം നിറഞ്ഞ മറ്റു താരങ്ങളും.

മറുവശത്തു റോബർട്സൺ,ചെ ആഡംസ്,മക് ടോമിനെ,മക് ജിൻ എന്നിവരിലായിരുന്നു സ്കോട്ലാന്റിന്റെ പ്രതീക്ഷകൾ. ഫുട്ബോൾ ചരിത്രമുറങ്ങുന്ന വെബ്ലി സ്റ്റേഡിയത്തിൽ യൂറോ കപ്പിലെ ശക്തമായ ടീമുകളിലൊന്നായ ഇംഗ്ലണ്ടിനെ നേരിടാൻ ഹര്ഷാരവങ്ങളോടെയാണ് സ്കോട്ലൻഡ് ആരാധകർ തങ്ങളുടെ നാഷണൽ ടീമിനെ വരവേറ്റത്. അവരായിരിക്കണം സ്കോട്ലാന്റിന്റെ ശക്തി.

ചടുല വേഗത്തിൽ പുരോഗമിച്ച മത്സരത്തിൽ ഇരുടീമുകളും എതിർഗോൾമുഖത്തു ഭീതിജനകമായ നിമിഷങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു ആദ്യ മിനിറ്റുകളിൽ. ഇംഗ്ലണ്ടിനു വേണ്ടി സെന്റര് ബാക്ക് ജോൺ സ്റ്റോൺസിന്റെ തകർപ്പൻ ഹെഡ്‍റിന് പോസ്റ്റ് വില്ലനായതും, മേസൺ മൗണ്ടിന് ഫിനിഷിങ് പിഴച്ചതും സ്കോട്ലൻഡ് ആരാധകർക്ക് ആശ്വാസമേകി.

സ്കോട്ലാൻഡ് താരം ഒഡോണേൽ ലിന്റെ തകർപ്പൻ ഷോട്ട് ഇംഗ്ലണ്ട് ഗോളി പിക്‌ഫോർഡ് തട്ടി അകറ്റിയത് മത്സരത്തിലെ ആവേശ നിമിഷങ്ങളിലൊന്നായി. രണ്ടാം പകുതിയിൽ റീസ് ജയിംസിന്റെ ഗോൾ ലൈൻ സേവ് കുറച്ചൊന്നുമല്ല സ്കോട്ലൻഡ് നിരക്ക് നിരാശ സമ്മാനിച്ചത്, ഗോളെന്നുറച്ച ഒരു മികച്ച വോളിയാണ് ജെയിംസ് തകർത്തു വിട്ടത്.

പാടിപ്പുകഴ്ത്തിയ ഇംഗ്ലീഷ് മുന്നേറ്റ നിര സ്കോട്ലാന്റ് പ്രതിരോധ നിരക്ക് മുന്നിൽ അടിപതറുന്ന കാഴ്ചയായിരുന്നു കാണാനായത്. ബില്ലി ഗിൽമൗർ എന്ന ഇരുപതു കാരനായ ചെൽസി താരത്തിന്റെ പ്രകടനം എടുത്തു പറയേണ്ടതാണിവിടെ.സ്കോട്ലാന്റ് മധ്യ നിരയുടെ കടിഞ്ഞാൺ ഗിൽമൗറിന്റെ കയ്യിലായിരുന്നു. തന്റെ പ്രകടനത്തിന്റെ അംഗീകാരമായി ആദ്യ മത്സരത്തിൽ തന്നെ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

സൂപ്പർ താരങ്ങളായ ഹാരി കെയ്ൻ,റഹീം സ്റ്റെർലിങ് എന്നിവർ മത്സരത്തിലെ കാഴ്ചക്കാർ മാത്രമായി.ജാക്ക് ഗ്രീലീഷ്, മാർക്കോസ് റാഷ്‌ഫോർഡ് എന്നിവരെ കളത്തിലിറക്കിയെങ്കിലും പ്രതീക്ഷിച്ച ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കാത്തത് ഇംഗ്ലണ്ട് ആരാധകർക്ക് നിരാശയുടെ ദിനമാക്കി മാറ്റി.

തങ്ങളുടെ ക്ലബ്ബുകളിൽ അതിശയകരമായ പ്രകടങ്ങൾ കാഴ്ച്ച വെച്ചു ആരാധക ഹൃദയങ്ങൾ കീഴടക്കിയ ഇംഗ്ലീഷ് കളിക്കാർ ദേശീയ ടീമിനൊപ്പം ചേരുമ്പോൾ നിരാശാജനകമായ പ്രകടങ്ങൾ കാഴ്ചവെക്കുന്ന പതിവ് പല്ലവിക്ക് ഇത്തവണ എങ്കിലും മാറ്റമുണ്ടാകുമോ എന്ന് നമുക്ക് കാത്തിരുന്നു കാണേണ്ടി ഇരിക്കുന്നു. അതൊ ലംബാർഡിനെയും ജെറാഡിനെയും ബെക്കാമിനെയും പോലെ പാതി വഴിയിൽ കിരീട പ്രതീക്ഷകൾ അവസാനിപ്പിക്കേണ്ടി വരുമോ ഹാരി കയ്‌നിനും സംഘത്തിനും.

തങ്ങളുടെ ക്ലബ്ബുകളിൽ അതിശയകരമായ പ്രകടങ്ങൾ കാഴ്ച്ച വെച്ചു ആരാധക ഹൃദയങ്ങൾ കീഴടക്കിയ ഇംഗ്ലീഷ് കളിക്കാർ ദേശീയ ടീമിനൊപ്പം ചേരുമ്പോൾ നിരാശാജനകമായ പ്രകടങ്ങൾ കാഴ്ചവെക്കുന്ന പതിവ് പല്ലവിക്ക് ഇത്തവണ എങ്കിലും മാറ്റമുണ്ടാകുമോ എന്ന് നമുക്ക് കാത്തിരുന്നു കാണേണ്ടി ഇരിക്കുന്നു അതൊ ലംബാർഡിനെയും ജെറാഡിനെയും ബെക്കാമിനെയും പോലെ പാതി വഴിയിൽ കിരീട പ്രതീക്ഷകൾ അവസാനിപ്പിക്കേണ്ടി വരുമോ ഹാരി കയ്‌നിനും സംഘത്തിനും.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി,ലീഡ്സ്,ആസ്റ്റൺ വില്ല,റ്റോട്ടൻഹാം എന്നിവിടങ്ങളിൽ പന്തു തട്ടുന്ന സൂപ്പർ താരങ്ങളാണ് ഇംഗ്ലീഷ് നിരയുടെ ശക്തി. ഏതൊരു പോസിഷനിലും ഒന്നിനൊന്നു മികച്ച താരങ്ങൾ, ബെഞ്ചിലാണേൽ പ്രതിഭാ ധാരാളിത്തം നിറഞ്ഞ മറ്റു താരങ്ങളും.

മറുവശത്തു റോബർട്സൺ,ചെ ആഡംസ്,മക് ടോമിനെ,മക് ജിൻ എന്നിവരിലായിരുന്നു സ്കോട്ലാന്റിന്റെ പ്രതീക്ഷകൾ. ഫുട്ബോൾ ചരിത്രമുറങ്ങുന്ന വെബ്ലി സ്റ്റേഡിയത്തിൽ യൂറോ കപ്പിലെ ശക്തമായ ടീമുകളിലൊന്നായ ഇംഗ്ലണ്ടിനെ നേരിടാൻ ഹര്ഷാരവങ്ങളോടെയാണ് സ്കോട്ലൻഡ് ആരാധകർ തങ്ങളുടെ നാഷണൽ ടീമിനെ വരവേറ്റത്. അവരായിരിക്കണം സ്കോട്ലാന്റിന്റെ ശക്തി.

ചടുല വേഗത്തിൽ പുരോഗമിച്ച മത്സരത്തിൽ ഇരുടീമുകളും എതിർഗോൾമുഖത്തു ഭീതിജനകമായ നിമിഷങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു ആദ്യ മിനിറ്റുകളിൽ. ഇംഗ്ലണ്ടിനു വേണ്ടി സെന്റര് ബാക്ക് ജോൺ സ്റ്റോൺസിന്റെ തകർപ്പൻ ഹെഡ്‍റിന് പോസ്റ്റ് വില്ലനായതും, മേസൺ മൗണ്ടിന് ഫിനിഷിങ് പിഴച്ചതും സ്കോട്ലൻഡ് ആരാധകർക്ക് ആശ്വാസമേകി.

സ്കോട്ലാൻഡ് താരം ഒഡോണേൽ ലിന്റെ തകർപ്പൻ ഷോട്ട് ഇംഗ്ലണ്ട് ഗോളി പിക്‌ഫോർഡ് തട്ടി അകറ്റിയത് മത്സരത്തിലെ ആവേശ നിമിഷങ്ങളിലൊന്നായി. രണ്ടാം പകുതിയിൽ റീസ് ജയിംസിന്റെ ഗോൾ ലൈൻ സേവ് കുറച്ചൊന്നുമല്ല സ്കോട്ലൻഡ് നിരക്ക് നിരാശ സമ്മാനിച്ചത്, ഗോളെന്നുറച്ച ഒരു മികച്ച വോളിയാണ് ജെയിംസ് തകർത്തു വിട്ടത്.

പാടിപ്പുകഴ്ത്തിയ ഇംഗ്ലീഷ് മുന്നേറ്റ നിര സ്കോട്ലാന്റ് പ്രതിരോധ നിരക്ക് മുന്നിൽ അടിപതറുന്ന കാഴ്ചയായിരുന്നു കാണാനായത്. ബില്ലി ഗിൽമൗർ എന്ന ഇരുപതു കാരനായ ചെൽസി താരത്തിന്റെ പ്രകടനം എടുത്തു പറയേണ്ടതാണിവിടെ.സ്കോട്ലാന്റ് മധ്യ നിരയുടെ കടിഞ്ഞാൺ ഗിൽമൗറിന്റെ കയ്യിലായിരുന്നു. തന്റെ പ്രകടനത്തിന്റെ അംഗീകാരമായി ആദ്യ മത്സരത്തിൽ തന്നെ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

സൂപ്പർ താരങ്ങളായ ഹാരി കെയ്ൻ,റഹീം സ്റ്റെർലിങ് എന്നിവർ മത്സരത്തിലെ കാഴ്ചക്കാർ മാത്രമായി.ജാക്ക് ഗ്രീലീഷ്, മാർക്കോസ് റാഷ്‌ഫോർഡ് എന്നിവരെ കളത്തിലിറക്കിയെങ്കിലും പ്രതീക്ഷിച്ച ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കാത്തത് ഇംഗ്ലണ്ട് ആരാധകർക്ക് നിരാശയുടെ ദിനമാക്കി മാറ്റി.

തങ്ങളുടെ ക്ലബ്ബുകളിൽ അതിശയകരമായ പ്രകടങ്ങൾ കാഴ്ച്ച വെച്ചു ആരാധക ഹൃദയങ്ങൾ കീഴടക്കിയ ഇംഗ്ലീഷ് കളിക്കാർ ദേശീയ ടീമിനൊപ്പം ചേരുമ്പോൾ നിരാശാജനകമായ പ്രകടങ്ങൾ കാഴ്ചവെക്കുന്ന പതിവ് പല്ലവിക്ക് ഇത്തവണ എങ്കിലും മാറ്റമുണ്ടാകുമോ എന്ന് നമുക്ക് കാത്തിരുന്നു കാണേണ്ടി ഇരിക്കുന്നു. അതൊ ലംബാർഡിനെയും ജെറാഡിനെയും ബെക്കാമിനെയും പോലെ പാതി വഴിയിൽ കിരീട പ്രതീക്ഷകൾ അവസാനിപ്പിക്കേണ്ടി വരുമോ ഹാരി കയ്‌നിനും സംഘത്തി

മെസ്സി വഴിയൊരുക്കി റോഡ്രിഗസ് അടിച്ചുകേറ്റി അർന്റീനക്ക് ആദ്യ ജയം

ഇടങ്കാലിൽ കൊടുങ്കാറ്റൊളിപ്പിച്ചു വച്ച മിശിഹയുടെ അത്ഭുതം