in

LOVELOVE LOLLOL

വേൾഡ് കപ്പിന് ആശയപോരാട്ടങ്ങളുടെ പ്രതീകമാകാൻ ടീമുകൾ

ലോകകപ്പ് തുടങ്ങാൻ ഇനി വെറും ആഴ്ചകൾ മാത്രമാണ് ഉള്ളത്. എല്ലാ രാജ്യങ്ങളും അവരുടെ ലോകകപ്പ്‌ സ്‌ക്വാഡ് പ്രഖ്യപിക്കാൻ ഒരുങ്ങുകയാണ്. എന്നാ വളരെയധികം ആശയപ്പോരാട്ടങ്ങളാണ് കളത്തിന് പുറത്ത് നടന്നോട് ഇരിക്കുന്നത്. ഇപ്പോളെ ഏറ്റവും വലിയ ചർച്ച വിഷയമായി മാറിയിരിക്കുകയാണ് ലോകകപ്പിൽ ക്യാപ്റ്റൻമാർ അണിയുന്ന ആം ബാൻഡിനെ കുറിച്ച്.

ലോകകപ്പ് തുടങ്ങാൻ ഇനി വെറും ആഴ്ചകൾ മാത്രമാണ് ഉള്ളത്. എല്ലാ രാജ്യങ്ങളും അവരുടെ ലോകകപ്പ്‌ സ്‌ക്വാഡ് പ്രഖ്യപിക്കാൻ ഒരുങ്ങുകയാണ്. എന്നാ വളരെയധികം ആശയപ്പോരാട്ടങ്ങളാണ് കളത്തിന് പുറത്ത് നടന്നോട് ഇരിക്കുന്നത്. ഇപ്പോളെ ഏറ്റവും വലിയ ചർച്ച വിഷയമായി മാറിയിരിക്കുകയാണ് ലോകകപ്പിൽ ക്യാപ്റ്റൻമാർ അണിയുന്ന ആം ബാൻഡിനെ കുറിച്ച്.

ലോകക്കപ്പ് ഖത്തറിൽ വെച്ച് നടത്തുന്നതിൽ എതിർപ്പ് കാണിച്ച യൂറോപ്യൻ രാജ്യങ്ങളുടെ ആയുധമാണ് ഇപ്പോൾ ക്യാപ്റ്റൻമാർ അണിയുന്ന ആം ബാൻഡ്. LGBTQ+ സമൂഹത്തിന്റെ പ്പോരാട്ടത്തിന് പ്രതീകമായ “വൺ ലവ്” ആം ബാൻഡായിരിക്കും ധരിക്കുക എന്ന് ഒമ്പത് യൂറോപ്യൻ രാജ്യങ്ങളുടെ ക്യാപ്റ്റന്മാർ അറിയിച്ചിരുന്നു.

ഇംഗ്ലണ്ട്, വെയ്ൽസ്, ഫ്രാൻസ്, ബൽജിയം, നെതർലൻഡ്സ്, ഡെൻമാർക്ക്, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളാണ് ഇതുവരെ “വൺ ലവ്” എന്ന ആം ബാൻഡ് ധരിക്കുക എന്ന് അറിയിച്ചത്. അവസാനമായി “വൺ ലവ്” ക്യാമ്പയിനിൽ ചേർന്നത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നാണ്. “വൺ ലവ്” ആം ബാൻഡ് ധരിക്കാൻ ഫിഫ വിലക്കിയാലും പിന്നോട്ടില്ല എന്നാണ് ഇവരുടെ നിലപാട്.

നെതർലൻഡ്സാണ് ലോകക്കപ്പിൽ “വൺ ലവ്” ക്യാമ്പയിനിന് തുടക്കം ഇട്ടത്. ലോകക്കപ്പിൽ പങ്കെടുക്കുന്ന മറ്റു യൂറോപ്യൻ രാജ്യങ്ങളായ ക്രൊയേഷ്യ, പോർച്ചുഗൽ, സെർബിയ, സ്പെയിൻ, പോളണ്ട് എന്നിവരാണ് “വൺ ലവ്” ക്യാമ്പയിനിൽ നിന്നും വിട്ടു നിൽക്കുന്നത്.

എന്നാൽ പോളണ്ട് ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്കി തന്റെ സ്വന്തം നിലയിൽ “ലെവൻ ലവ്” എന്ന് ക്യാമ്പയിനിന് തുടക്കം ഇട്ടിട്ടുണ്ട്. ലെവൻഡോവ്സ്കി ലോകക്കപ്പിൽ ഉക്രൈൻ രാജ്യത്തിന്റെ പതാകയുടെ നിറമുള്ള ആം ബാൻഡാണ് ധരിക്കുക. റഷ്യൻ അധിനിവേശത്തെ ചെറുകുന്ന ഉക്രൈനോടുള്ള ഐക്യദാർഢ്യമായാണ് ലെവൻഡോവ്സ്കി ഇതിലൂടെ ഉദ്ദേശിക്കുന്നത്.

യൂറോപ്യൻ ടീമുകൾ “വൺ ലവ്” എന്ന ക്യാമ്പയിനുമായി മുന്നോട്ട് പോവുകയാണേൽ ഇതിനെ എതിർത്ത് അറബ് ടീമുകൾ ലോകക്കപ്പിൽ പലസ്തീനോടുള്ള ഐക്യദാർഢ്യമായി പലസ്തീൻ പതാകയുടെ നിറങ്ങളിലുള്ള ആം ബാൻഡ് ധരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

പോർച്ചുഗലിനെ തോൽപ്പിച്ച് അർജന്റീന വേൾഡ് കപ്പ്‌ ചൂടുമെന്ന് സൂപ്പർ കമ്പ്യൂട്ടർ പ്രവചനം

ഇന്ത്യ – ബംഗ്ലാദേശ് മത്സരം; ആരാധകർക്ക് അശുഭ വാർത്ത