ഇംഗ്ലണ്ടിനെതിരെ ശ്രീലങ്ക വിജയിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെങ്കിൽപോലും ശ്രീലങ്കൻ ബോളർ ചമീരയുടെ ബോളിംഗ് എല്ലാവരെയും അത്ഭുതപ്പെടുത്തി അസാധ്യമായ പേസ് വേരിയേഷൻ ആയിരുന്നു അദ്ദേഹത്തിൻറെ ഓരോ പന്തിനും.
ഒരു ബോൾ 145 കിലോമീറ്റർ വേഗതയിൽ ആണെങ്കിൽ അടുത്ത ബോൾ 100 കിലോമീറ്റർ വേഗതയിൽ മാത്രമായിരുന്നു അദ്ദേഹം എറിയുന്നത് അത്രയ്ക്ക് വേരിയേഷൻ ഉണ്ടായിരുന്നു അദ്ദേഹത്തിൻറെ ഓരോ പന്തിനും. നാലോവറിൽ വെറും 17 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് അദ്ദേഹം നേടി.
ചമീര തിളങ്ങിയിട്ടും ബാക്കി മറ്റെല്ലാ ലങ്കൻ ബൗളർമാരും ഇംഗ്ലീഷ് ബാറ്റ്സ്മാൻമാരുടെ കയ്യിൽ നിന്നും നന്നായി തല്ലു വാങ്ങി. നാല് ഓവറിൽ 55 റൺസ് വഴങ്ങിയ ഇസിരു ഉദാനക്കായിരുന്നു ഏറ്റവുമധികം അടി കിട്ടിയത്. ആറു വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ ഇംഗ്ലണ്ട് 180 റൺസ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഒരു ഘട്ടത്തിൽ പോലും ഇംഗ്ലണ്ടിനെ വെല്ലുവിളിക്കാൻ കഴിഞ്ഞില്ല. വെറും 91 റൺസിന് അവർ ഓൾ ഔട്ടായി. ശ്രീലങ്കയുടെ പഴയ പ്രതാപകാലത്തിനെ നോക്കി പല്ലിളിക്കുന്നത് സമാനമായിരുന്നു ശ്രീലങ്കയുടെ ബാറ്റിംഗ്. ഒരു ഘട്ടത്തിൽ പോലും അവർക്ക് ഇംഗ്ലീഷ് ബൗളർമാരുടെ മേൽ സ്ഥിരത കൈവരിക്കാനായില്ല.