in

ഖബ്രയുടെ വരവിന് പിന്നിൽ ബ്ലാസ്റ്റേഴ്‌സിന് വ്യക്തമായ പദ്ധതികൾ ഉണ്ട്

ഈ അടുത്ത ദിവസങ്ങളിൽ ആണ് കേരളബ്ലാസ്റ്റേഴ്സ് isl ന്റെ 8ആം പതിപ്പിലേക്കുള്ള അവരുടെ 4ആമത്തെ സൈനിങ് ആയി ഹർമൻജോത്‌ ഖബ്ര നെ അന്നൗൻസ് ചെയ്തത്. ഇതിനു മുൻപ് സഞ്ജീവ് സ്റ്റാലിൻ, റൂഇവ ഹോർമിപം, വിൻസി ബാരേറ്റോ എന്നിവരെ ആയിരുന്നു അന്നൗൻസ് ചെയ്തത്.


ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഇൽ 100 ഇൽ അധികം കളികൾ കളിച്ചിട്ടുള്ള 4 കളിക്കാരിൽ ഒരാൾ ആണ് ഖബ്ര. കെ. ബി. എഫ്. സി ന്റെ ചിരവൈരികൾ ആയ ബംഗ്ളൂരു ഫ് സി (BFC) യിൽ നിന്നും 2 വർഷത്തെ ഡീൽ ഇൽ ആണ് താരത്തെ കൂടാരത്തിൽ എത്തിച്ചിരിക്കുന്നത്. സന്ദീപ് നന്ദി,മെഹതബ് ഹുസൈൻ എന്നിവർക്ക് ശേഷം അത്രയും എക്സ്പീരിൻസ് ഉള്ള ഒരു താരത്തെ ടീമിൽ എത്തിച്ചിട്ടുണ്ടോ എന്ന് സംശയം ആണ്. ജിങ്കൻ ടീം വിട്ടതിനു ശേഷം ടീമിലെ പ്ലയെര്സ് ന് ഒരു മെന്റർ ആയി മുന്നിൽ നിന്നും നയിക്കാൻ പറ്റുന്ന ഒരാളെകെ. ബി. എഫ്. സി ക്കു കഴിഞ്ഞ സീസണിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.


ഖബ്ര യുടെ വരവ് കൊണ്ട് പ്രാദേശിക കളിക്കാർക്ക് മുന്നിൽ നിന്നും നയിക്കാൻ പ്രാപ്തി ഉള്ള ഒരു ആളെ ആണ് കെ. ബി. എഫ്. സി ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്. കാരണം കെ. ബി. എഫ്. സി യുടെ ചുരുക്കം ചില പ്ലയെര്സ് നെ മാറ്റി നിർത്തിയാൽ എല്ലാവരും വളരെ ചെറുപ്പം ആണ് 24 വയസിലും താഴെ മാത്രം പ്രായം ഉള്ളവർ. ഇന്ത്യൻ ഫുട്ബോൾ ലെ ഇപ്പോഴത്തെ പ്ലയെര്സ് ന്റെ ലിസ്റ്റ് എടുത്താൽ തന്നെ പ്രായം കൊണ്ടും എക്സ്പീരിൻസ് കൊണ്ടും ഒരു ടീം നെ മുന്നിൽ നിന്ന് നയിക്കാൻ പ്രാപ്തിഉള്ളവർ ചുരുക്കം ആണ്. ഈ സീസണിൽ ഖബ്ര കെ. ബി. എഫ്. സി ന്റെ ക്യാപ്ടൻ ആം ബാൻഡ് അണിഞ്ഞാലും അതിശയം ഇല്ല. പ്രേത്യേകിച് ഒന്നിലധികം ക്യാപ്ടൻ മാരെ നിയമിക്കുന്ന ട്രെൻഡ് ഇപ്പോൾ ISL ഇൽ വരുന്ന സമയവും ആണ്.

നിഷു കുമാർ ഇഞ്ചുറി ഇൽ നിന്നും പൂർണമായും മോചനം നേടാത്ത ഈ അവസ്ഥയിൽ അദ്ദേഹത്തിന് സീസൺ ന്റെ തുടക്കത്തിലേ കളികൾ നഷ്ടമാകാൻ ആണ് സാധ്യത. അങ്ങനെ വരുമ്പോൾ മറ്റൊരു പ്രോപ്പർ RB നെ കെ. ബി. എഫ്. സി സൈൻ ചെയ്യാത്തത് കൊണ്ട് ഖബ്ര തന്നെ ആണ് ആ പൊസിഷൻ ലേക്കുള്ള ഫസ്റ്റ് ചോയ്സ്.

എല്ലാത്തിലും ഉപരി ഖബ്ര യുടെ വരവുകൊണ്ട് മാനേജ്മെന്റ് ഉദ്ദേശിക്കുന്നത് ടീം ന് എവിടെ വെച്ചോ കൈമോശം വന്ന ആ വിന്നിംഗ് മെന്റാലിറ്റി ആണ്, വിജയിക്കാനുള്ള ത്വര ആണ്. ഇന്ത്യൻ ക്ലബ്‌ ഫുട്ബാൾ ഇൽ നേടേണ്ടത് എല്ലാം നേടിയ പ്ലയെർ ആണ് ഖബ്ര. 2006 ഡ്യൂറന്റ് കപ്പ്‌ ലെ പ്രോമിസിങ് പ്ലയെർ അവാർഡ്,2 തവണ ഇന്ത്യൻ സൂപ്പർ ലീഗ്, 2 തവണ സൂപ്പർ കപ്പ്‌,4 തവണ ഫെഡറേഷൻ കപ്പ്‌, 7 തവണ കൽക്കട്ട ഫുട്ബോൾ ലീഗ്. ക്ലബ്‌ ഫുട്ബോൾ ഇൽ 200 ഇൽ അധികം കളികൾ, isl ഇൽ 100 ഇൽ അധികം കളികൾ. നാഷണൽ ടീം ന് വേണ്ടി 4 കളികൾ. AFC ഇൽ 20 ഇൽ അധികം കളികളുടെ പരിചയം………


ഒരു ചാമ്പ്യൻ പ്ലയെർ എന്ന് ഒരു സംശയവും കൂടാതെ വിളിക്കാം.
3 ആമത്തെ സീസൺ ന് ശേഷം ഐ.എസ്. എൽ ഇൽ ടോപ് 4 ലേക്ക് എത്തി നോക്കാൻ പോലും കഴിയാത്ത കെ. ബി. എഫ്. സി ക്കു ഒരു വിന്നിംഗ് മെന്റാലിറ്റി കൊണ്ട് വരാൻ ഖബ്ര യുടെ വരവ് ടീം ന് സഹായമാകും.


മാത്രമല്ല കൂടുതലും യുവതാരങ്ങൾ ഉള്ള ടീം ന് നല്ല ഒരു മാർഗദർശി ആയും എങ്ങനെ വളരെ കാലം ഫിറ്റ്നസ് കാത്തുസൂക്ഷിച്ചു കൊണ്ട് ഫുട്ബോൾ ഇൽ തുടരാം എന്നും ഉള്ളതിന് ഉത്തമ ഉദാഹരണം ആവും ഖബ്രയുടെ വരവ്.

33 വയസായി എന്നതും പ്രൈം ടൈം കഴിഞ്ഞു എന്നതും ശരിയാണ്‌. എന്നാൽ ഇപ്പോൾ കെ. ബി. എഫ്. സി ക്കു ഖബ്ര യെ പോലെ ഒരു പ്ലയെർ ന്റെ ആവശ്യകത വളരെ വലുതാണ്. ഖബ്ര യുടെ അന്നൗൺസ്‌മെന്റ് ന് ശേഷം എസ്. ഡി കരോലിസ് ന്റെ വാക്കുകളും അത്‍ ശരിവെക്കുന്നു.

മെസ്സിക്കായി കൊല്ലാനും ചാവാനും തങ്ങൾ തയ്യാറാണെന്ന് രണ്ട് അർജൻറീന സൂപ്പർതാരങ്ങൾ

ക്രിസ്ത്യാനോ റൊണാൾഡോയോ ലയണൽ മെസ്സിയോ ആരാണ് മികച്ചത്