in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

റൊണാൾഡോ തന്റെ ടീമിൽ വേണമെന്ന് എറിക് ടെൻ ഹാഗ്..

ടെൻ ഹാഗിന് തന്നെ ആവശ്യമുണ്ടെകിൽ താൻ ക്ലബ്ബിൽ തുടരുQമെന്ന് ഇതിനോടകം തന്നെ ക്രിസ്ത്യാനോ പ്രതികരിച്ചിരുന്നു. അത് കൊണ്ട് റൊണാൾഡോ അടുത്ത സീസണിലും മാഞ്ചേസ്റ്റർ യുണൈറ്റഡിൽ കാണുമെന്ന് തന്നെയാണ് ഈ സൂചനകൾ സൂചിപ്പിക്കുന്നത്. എന്തായാലും നമുക്ക് കാത്തിരിക്കാം..

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെയും ക്രിസ്ത്യാനോ റൊണാൾഡോയുടെയും ആരാധകർ ഏറെ കാത്തിരുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ക്രിസ്ത്യാനോ റൊണാൾഡോയെ തന്റെ ടീമിൽ വേണമെന്ന് എറിക് ടെൻ ഹാഗ്.ഒരു ഡച്ച് മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ക്രിസ്ത്യാനോയുടെ ഒപ്പം ജോലി ചെയ്യാൻ ഞാൻ ആഗ്രഹിക്കുകയാണ്. അദ്ദേഹം മികച്ച താരമാണ്.അദ്ദേഹം ഫുട്ബോൾ ലോകത്തിന് അത് എത്രയോ തവണ കാണിച്ചു തന്നതുമാണ്.എനിക്ക് അദ്ദേഹത്തെ വേണം.

ഈ വർഷം യുണൈറ്റഡിന് വേണ്ടി മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെക്കുന്നത്. അദ്ദേഹത്തിന്റെ സ്റ്റാറ്റുകൾ അത് തന്നെയാണ് സൂചിപ്പിക്കുന്നത്.ടീമിൽ ഒരുപാട് അഴിച്ചു പണികളും ചെയ്യണമെന്ന് ടെൻ ഹാഗ് പറയുന്നു.

ടെൻ ഹാഗിന് തന്നെ ആവശ്യമുണ്ടെകിൽ താൻ ക്ലബ്ബിൽ തുടരുമെന്ന് ഇതിനോടകം തന്നെ ക്രിസ്ത്യാനോ പ്രതികരിച്ചിരുന്നു. അത് കൊണ്ട് റൊണാൾഡോ അടുത്ത സീസണിലും മാഞ്ചേസ്റ്റർ യുണൈറ്റഡിൽ കാണുമെന്ന് തന്നെയാണ് ഈ സൂചനകൾ സൂചിപ്പിക്കുന്നത്. എന്തായാലും നമുക്ക് കാത്തിരിക്കാം..

സഞ്ജുവിന് ആശ്വാസം, രാജസ്ഥാന്റെ സൂപ്പർ താരം തിരകെയെത്തി..

കൊൽക്കത്തക്കും ഇന്ത്യക്കും തിരച്ചടി, സൂപ്പർ താരം പുറത്ത്, താരത്തിന് ഇംഗ്ലണ്ട് സീരീസും നഷ്ടമാകും..