in

106 അന്താരാഷ്‌ട്ര ഗോൾ എന്ന മാജിക് സംഖ്യയിലെത്തി CR7

https://aaveshamclub.com/tag/cristiano-ronaldo/
Cristiano Ronaldo goal against Hungary. (Getty Images)

മരണ ഗ്രൂപ്പിൽ പറങ്കി പടയെ വിറപ്പിച്ചു നിർത്തി പുഷ്കാഷിന്റെ പിന്തലമുറ യൂറോ 2020 ലെ മരണ ഗ്രൂപ്പിൽ അകപ്പെട്ട പറങ്കി പടയെ ആദ്യ പകുതിയിൽ വിറപ്പിച്ചു ബുദ്ധ പെസ്റ്റിലെ ഫെറെൻക് പുഷ്കാസ് അരിനിയയിൽ തിങ്ങി നിറഞ്ഞ കാണികളുടെ മനം കവർന്നെങ്കിലും, ഹംഗറിക്കു ക്രിസ്ത്യാനോ റൊണാൾഡോ എന്ന പറങ്കി പടയുടെ പോരാളിയെ മറികടക്കാൻ ആയില്ല.

ക്രിസ്റ്റിയാനോ റൊണാൾഡോ എന്ന അതികായന്റെ നേതൃത്വത്തിൽ ഹംഗറി യെ നേരിടാൻ ഇറങ്ങിയ പറങ്കി പട നിരന്തരമായ മുന്നേറ്റങ്ങളിലൂടെ ഹങ്കേറിയൻ ഗോൾ മുഖത്തു ഭീതി സൃഷ്ടിച്ചു വെങ്കിലും പാറ പോലെ ഉറച്ചു നിന്ന ഗുലാസി എന്ന RB ലെയ്‌പ്‌സിഗ് ഗോളിയെ മറികടക്കാൻ പലപ്പോഴും കഷ്ടപ്പെടുന്ന കാഴ്ചയായിരുന്നു ആദ്യ പകുതിയുടെ ഹൈ ലൈറ്റ്.

മികച്ച അവസരങ്ങൾ നെയ്‌തെടുത്തെങ്കിലും അവസരങ്ങൾ പാഴാക്കാൻ മത്സരിച്ച റൊണാൾഡോയുടെയും ജോട്ടയുടെയും ഫിനിഷിങ് പോരായ്മകൾ ആദ്യ പകുതിയിൽ അര്ഹതപ്പെട്ട ലീഡ് പോർച്ചുഗലിന് നഷ്ടപ്പെടുത്തി. ഗോളെന്നുറച്ച റൊണാൾഡോയുടെ ആദ്യ ഷോട്ട് ഗോളി തടഞ്ഞപ്പോൾ.

രണ്ടാം അവസരം ഓഫ് ടാർഗറ്റ് ആയതു ആർത്തിരമ്പിയ ആരാധക വൃന്ദങ്ങളെ നിരാശരാക്കി. ആദ്യ പകുതിയുടെ തുടർച്ചയെന്നോണം രണ്ടാം പകുതിയിലും ആർത്തിരമ്പുന്ന തിരമാല കണക്കെ പറങ്കി പട ഹംഗറി ഗോൾ മുഖത്തേക്ക് ഇരച്ചു കയറി കൊണ്ടിരുന്നു. എന്നാൽ പ്രതിരോധത്തിൽ പിടി മുറുക്കിയ ഹംഗറി ക്കു മുന്നിൽ നിരാലംബരാകുന്ന പോർച്ചുഗീസ് നിരയെ ആണ് അവിടെയും ദൃശ്യമായത്.

ചെകുത്താൻ പടയുടെ പോരാളി ബ്രൂണോ ഫെർനാഡ്സ് തൊടുത്ത ലോങ്ങ് റേഞ്ച് ഷോട്ട് ഹംഗറി ഗോളി മികച്ച ഡൈവിലൂടെ തട്ടി അകറ്റുമ്പോൾ പറങ്കി പടയുടെ ആരാധകർ ഒന്നടങ്കം ഒന്ന് പകച്ചു പോയിട്ടുണ്ടാകണം. കാരണം വരാനിരിക്കുന്ന മത്സരത്തിൽ നേരിടാൻ ഉള്ളത് ലോക കപ്പു ജേതാക്കളായ ഫ്രാൻസിനെയും ജർമ്മനിയെയും ആണ്.

80ആം മിനുട്ടിൽ പോർച്ചുഗൽ ഗോൾമുഖത്തു ഇരച്ചു കയറി ഹംഗറി പോർച്ചുഗീസ് നിരയിൽ ഭീതി ജനിപ്പിച്ചു വെങ്കിലും ലൈൻ റഫറിയുടെ ഓഫ് സൈഡ് കാൾ വരെ മാത്രമേ അതിനു ആയുസുണ്ടായുള്ളു. തുടർന്നങ്ങോട്ട് പറങ്കി പടയുടെ തേട്ടമായിരുന്നു ഹംഗറിയൻ ഗോൾമുഖത്തു.

റാഫേൽ ഗുരേരോ യിലൂടെ പോർച്ചുഗീസ് നിര ആദ്യ ലീഡെടുത്തു ഹംഗറി യുടെ ഇടനെഞ്ചിൽ ആദ്യ വെടി പൊട്ടിച്ചു നിമിഷനേരം കൊണ്ട് പോർച്ചുഗീസ് നായകൻ പെനാൽറ്റി യിലൂടെ രണ്ടാം ഗോളും കണ്ടെത്തി ഹംഗറി യുടെ പതനം പൂർത്തിയാക്കി.

വിജയ ദാഹിയായ പോർച്ചുഗീസ് നായകൻ അവിടം കൊണ്ടും നിർത്താൻ തയാറല്ലായിരുന്നു ടീം ഗെയിമിന് ശേഷം റാഫ സിൽവ നൽകിയ മികച്ച പാസ് ഹംഗറി ഗോളിയെ കബളിപ്പിച്ചു കൊണ്ട് തന്റെ യൂറോകപ്പ് ഗോൾനേട്ടം 21 മൊത്തം ഗോൾ നേട്ടം 106 ലും എത്തിച്ചു അലി ധൈ യുടെ 109 ഗോൾ എന്ന ചരിത്ര നേട്ടത്തിലേക്ക് ഇനി 3 ഗോളിന്റെ ദൂരം മാത്രം.

പാട്രിക് ഷിങ്ക് നയിച്ചു ചെക്ക് ജയിച്ചു

ഫ്രഞ്ച് മിഡ് ഫീൽഡിന്റെ സൗന്ദര്യമാണ് കാന്റെയും പോഗ്ബയും