യൂറോക്കപ്പിൽ പങ്കെടുക്കുന്ന ടീമുകളെ പരിചയപ്പെടുത്തുന്ന ആവേശം സ്പോർട്സ് പോർട്ടലിന്റെ പുതിയ പങ്തി ആണ് EURO Trailer. ടീമിനെയും പറ്റിയുള്ള വിവരങ്ങൾ നിങ്ങൾക്ക് ഈ പങ്തിയിലൂടെ അറിയാം. ഇന്ന് നമുക്ക് സ്കോട്ട്ലാന്റ് ടീമിനെ പരിചപ്പെടാം.
യുറോ കപ്പിൽ ഗ്രൂപ്പ് ഡിയിൽ ഇംഗ്ലണ്ട്, ക്രൊയേഷ്യ, ചെക്ക് ടീമുകൾക്കൊപ്പമാണ് സ്കോട്ലൻഡിന്റെ സ്ഥാനം. ഒറ്റ നോട്ടത്തിൽ അവർക്ക് കടുപ്പം.
പക്ഷെ, ഏത് വമ്പന്മാരെയും തോല്പിക്കാൻ അവരെ പ്രാപ്തരാക്കുന്ന ഘടകങ്ങൾ അവർക്കുണ്ട്.
നായകൻ ലിവർപൂളിന്റെ ആൻഡ്രു റോബർട്ട്‌സൺ പ്രതിരോധനിരയെ നയിക്കുമ്പോൾ കോട്ട കെട്ടുറപ്പുള്ളതാവും. ഒപ്പം ആഴ്സണലിന്റെ കെയ്‌റൺ ടെയ്ർനിയും ഉണ്ടാവും.
മധ്യനിരയിൽ കളി മെനയാൻ മാഞ്ചസ്റ്റർ ബോയ് സ്കോട്ട് മക്ടോമിനെയ് ഉണ്ടാവും. ഒപ്പം ചെൽസിയുടെ ബില്ലി ഗിൽമറും സതാംപ്ടണിന്റെ സ്റ്റുവർട്ട് ആംസ്‌ട്രോങും ചേരുമ്പോൾ മധ്യനിര ഭാവനസമ്പന്നമാവും
മുന്നേറ്റത്തിൽ ശ്രദ്ധേയൻ ന്യൂകാസിൽ യുണൈറ്റഡിന്റെ റയാൻ ഫോസ്റ്ററാണ്. കെൽറ്റിക്കിന്റെ ജെയിംസ് ഫോറസ്റ്റും റയാൻ ക്രിസ്റ്റിയും.
ഒപ്പം സ്കോട്ടിഷ് ലീഗിലെ സ്വന്തം താരങ്ങളുംയുറോ പോരാട്ടത്തിൽ രാജ്യത്തിന്റെ കരുത്ത് കൂട്ടുന്നു.
ഏവരെയും അത്ഭുതപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യൻസ് ആയി മുന്നേറാൻ ഈ ഘടകങ്ങൾ ധാരാളമാണ്…