in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ലോകകപ്പ് ഗ്രൂപ്പ്‌ നിർണയം അറിയേണ്ടതെല്ലാം..

ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 9:30 ക്കാണ് ഖത്തർ ലോകകപ്പിനുള്ള ഗ്രൂപ്പ്‌ നിർണയം നടക്കുന്നത്.എങ്ങനെയാണ് ഗ്രൂപ്പ്‌ നിർണയം എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.

ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 9.30 ക്കാണ് ഖത്തർ ലോകകപ്പിനുള്ള ഗ്രൂപ്പ്‌ നിർണയം നടക്കുന്നത്.എങ്ങനെയാണ് ഗ്രൂപ്പ്‌ നിർണയം എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.

ഗ്രൂപ്പ് സ്റ്റേജുകൾക്കുള്ള ഡ്രോയിൽ 4 പോട്ടുകളാണുള്ളത്..ഓരോ പോട്ടിലും 8 ടീമുകൾ ഉണ്ടാകും. ഫിഫ റാങ്കിങ് അനുസരിച്ചാണ് പോട്ടുകളിലെ ടീമിനെ തീരുമാനിക്കുന്നത്.ഓരോ പോട്ടിൽ നിന്നും ഓരോ ടീമുകളെ സെലക്ട് ചെയ്ത് 8 ഗ്രൂപ്പുകളാക്കി മാറ്റും.

യൂറോപ്പിലെ ഒഴിച്ചു ബാക്കി ഒരു കോണ്ടിനെൻറിലെയും 2 ടീമുകൾ ഒരേ ഗ്രൂപ്പിൽ വരാത്ത വിധമാകും സെലക്ഷൻ, യൂറോപ്പിൽ നിന്നും 13 ടീമുകളുള്ളതിനാൽ 5 ഗ്രൂപ്പുകളിൽ 2 വീതം (2ൽ കൂടില്ല) യൂറോപ്യൻ ടീമുകളുണ്ടാകും..ഓരോ ഗ്രൂപ്പിലെയും ആദ്യ ടീമുകൾ പോട്ട് Aയിൽ നിന്നും തിരഞ്ഞെടുക്കും, ഖത്തറാകും ഗ്രൂപ്പ് Aയിലെ ആദ്യ ടീം..

ഗ്രൂപ്പ് സ്റ്റേജിലെ ഫിക്‌സ്ചർ പിന്നീട് തീരുമാനിക്കും..ഉദ്ഘാടന മത്സരം നടക്കുക “അൽ ബെയ്ത്” സ്റ്റേഡിയത്തിലായിരിക്കും.

നവംബർ 21ന് ഖത്തറിന്റെ മത്സരത്തോടെ ആരംഭിക്കുന്ന ലോകകപ്പ് ഡിസംബർ 18ന് ലുസൈൽ ഐക്കണിക്ക് സ്റ്റേഡിയത്തിലെ ഫൈനലോടെയാണ് അവസാനിക്കുക..28 ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെൻറിലെ മൂന്നാം സ്ഥാന മത്സരം അഥവാ ലൂസേഴ്സ് ഫൈനൽ ഡിസംബർ 17ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചും നടക്കും..!

ഹൈദരാബാദ് എഫ് സി പരിശീലകൻ കരാർ നീട്ടി..

ഇന്നലെ തല സ്വന്തമാക്കിയ റെക്കോർഡുകൾ