സംഘർഷവും ക്രമസമാധാനപ്രശ്നങ്ങളും നിലനിൽക്കുന്ന മണിപ്പൂരിൽ ദുരിതമനുഭവിച്ച് ഇന്ത്യൻ ഫുട്ബോൾ താരങ്ങളും കുടുബങ്ങളും. ഇന്ത്യൻ താരവും നിലവിൽ ഹൈദരാബാദ് എഫ്സിയുടെ താരവുമായ ചിങ്ലൻ സനയുടെ കുടുംബവും മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം സെംബോയ് ഹോകിപ്പും കുടുംബവുമാണ് മണിപ്പൂർ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്നത്.
സംഘർഷത്തെ തുടർന്ന് മണിപ്പൂരിൽ പലയിടത്തും കൂട്ടപലായനം നടക്കുകയാണ്. പലയിടത്തും കലാപകാരികൾ വീടുകൾക്ക് തീവെച്ച് ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുകയാണ്. ഇതോടെ പല കുടുംബങ്ങളും ദുരിതാശ്വാസ ക്യാമ്പിലാണ്.
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സെംബോയ് ഹോകിപ്പിനെയും കുടുംബത്തെയും പോലീസ് സംരക്ഷണത്തിൽ മന്ത്രിപുഖ്രിയിലെ ആർമി ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊണ്ട് പോയിരുന്നു. തുടർന്ന് ഹോകിപ്പിനെയും കുടുംബത്തെയും അദ്ദേഹത്തിന്റെ പൂർവ്വിക ഗ്രാമമായ ഗാംഗ്‌പിജിങ്ങിലേക്ക് മാറ്റിയിരുന്നു.
ഹോകിപ്പിന് പിന്നാലെ മറ്റൊരു താരമായ ചിങ്ലൻ സനയുടെ കുടുംബവും സംഘർഷത്തിൽ ദുരിതമനുഭവിക്കുകയാണ്. ഞാൻ ചുരാചന്ദ്പൂരിലുള്ള എന്റെ അമ്മയെ വിളിച്ചെന്നും കാര്യങ്ങൾ നിയന്ത്രണാതീതമായി തുടങ്ങിയെന്നും ‘അമ്മ പറഞ്ഞതായി ചിങ്ലൻ സന പറഞ്ഞു. നാട്ടിലെ സംഭവങ്ങൾ ആലോചിച്ച് രാത്രി ഉറക്കം വരാറില്ലെന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം ചിംഗ്‌ലെൻസന സിങ്ങിന്റെ വീട് കലാപകാരികൾ കത്തിക്കുകയും വീട് കൊള്ളയടിക്കുകയും ചെയ്തു, സന സമീപത്ത് ഒരു ഫുട്‌ബോൾ പിച്ച് നിർമ്മിച്ചിരുന്നു, അതും മണിപ്പൂരിലെ കലാപത്തെത്തുടർന്ന് നശിപ്പിക്കപ്പെട്ടതായാണ് റിപോർട്ടുകൾ.