in ,

LOVELOVE LOLLOL

ത്രില്ലർ പോരാട്ടങ്ങളുമായി കാത്തിരിക്കുന്ന ഐഎസ്എൽ മാച്ച്വീക്ക്‌

അതേസമയം ഈസ്റ്റ്‌ ബംഗാൾ ഒഴികെയുള്ള ബാക്കി 10 ടീമുകളും അണിനിരക്കുന്ന ഈ ആഴ്ചയിലെ മത്സരങ്ങളിലേക്ക് വരികയാണെങ്കിൽ ആരാധകരെ ത്രസിപ്പിക്കുന്ന ഒരുപിടി കിടിലൻ പോരാട്ടങ്ങൾ തന്നെയാണ് ഒമ്പതാം റൗണ്ടിൽ കാത്തിരിക്കുന്നത്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിന്റെ ഒമ്പതാം റൗണ്ട് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. മുൻ ഐഎസ്എൽ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്സിയാണ് ഹോം ഗ്രൗണ്ടിൽ വെച്ച് എഫ്സി ഗോവയെ ഇന്ന് നേരിടുന്നത്.

അതേസമയം ഈസ്റ്റ്‌ ബംഗാൾ ഒഴികെയുള്ള ബാക്കി 10 ടീമുകളും അണിനിരക്കുന്ന ഈ ആഴ്ചയിലെ മത്സരങ്ങളിലേക്ക് വരികയാണെങ്കിൽ ആരാധകരെ ത്രസിപ്പിക്കുന്ന ഒരുപിടി കിടിലൻ പോരാട്ടങ്ങൾ തന്നെയാണ് ഒമ്പതാം റൗണ്ടിൽ കാത്തിരിക്കുന്നത്.

ഇന്ന് മുംബൈ സിറ്റി എഫ്സി vs എഫ്സി ഗോവ മത്സരത്തിന് ശേഷം നാളെ വെള്ളിയാഴ്ച രാത്രി 7:30ന് ഒഡിഷ എഫ്സി ഹോം ഗ്രൗണ്ടിൽ വെച്ച് അവസാന സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെയാണ് നേരിടുന്നത്.

വീക്ക്‌എൻഡ് ദിവസമായ ശനിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ വൈകുന്നേരം 5:30ന് ചെന്നൈയിൻ എഫ്സി vs ഹൈദരാബാദ് എഫ്സിയെയാണ് നേരിടുന്നത്. അതേദിവസം തന്നെ രാത്രി 7:30ന് നടക്കുന്ന മറ്റൊരു സൂപ്പർ പോരാട്ടത്തിൽ ബാംഗ്ലൂരു എഫ്സി vs എടികെ മോഹൻ ബഗാനെ നേരിടും.

ഈ മാച്ച്വീക്കിലെ അവസാന മത്സരത്തിൽ ഡിസംബർ 4 ഞായറാഴ്ച രാത്രി 7:30ന് നിലവിലെ ഐഎസ്എൽ ഷീൽഡ് വിന്നർസായ ജംഷഡ്പൂർ എഫ്സി vs കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. എന്തായാലും ഓരോ മത്സരവും ത്രില്ലടിപ്പിക്കുന്നതാകണമെന്നാണ് ഐഎസ്എൽ ആരാധകർ ആഗ്രഹിക്കുന്നത്.

തീപാറും പോരാട്ടവുമായി ഇന്ന് ഒമ്പതാം റൗണ്ടിന് തുടക്കം

രുചിയൂറും മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നു