in ,

LOVELOVE

ബാംഗ്ലൂരിനെ ഇനി ഡുപ്ലെസിസ് നയിക്കും! ഒടുവിൽ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് RCB.

നാടകീയതകൾക്കൊടുവിൽ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് റോയൽ ചലഞ്ചേർസ് ബാംഗ്ലൂർ. ബാംഗ്ലൂര്‍ ചർച്ച് സ്ട്രീറ്റിലെ മ്യൂസിയം ക്രോസ് റോഡിൽ വച്ച് വന്ന ലൈവ് ഇവന്റിലാണ് ക്യാപ്റ്റൻ പ്രഖ്യാപനം. ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ ആവുന്ന ആറാമത് താരമാണ് ഫാഫ് ഡുപ്ലെസിസ്.  കഴിഞ്ഞ ലേലത്തിൽ 7 കോടി രുപക്കാണ് 37 കാരൻ ഫാഫിനെ ടീമിൽ എത്തിച്ചത്!

മുൻ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റനും CSK പ്ലയറും ആയിരുന്ന വെറ്ററൻ ടോപ് ഓഡർ ബാറ്റർ ഫാഫ് ഡുപ്ലെസിസിനെ ക്യാപ്റ്റൻ ആയി പ്രഖ്യാപിച്ച് റോയൽ ചലഞ്ചേർസ് ബാംഗ്ലൂർ. കഴിഞ്ഞ വർഷം തന്നെ വിരാട് കോലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ പുതിയ ക്യാപ്റ്റൻ ആര് എന്ന ചോദ്യത്തിന് ഒടുവിൽ ഫാഫിലൂടെ ഉത്തരമെത്തുന്നു.

കഴിഞ്ഞ IPL സീസണിനിടെ ആണ് താൻ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നു എന്ന കാര്യം വിരാട് കോലി അറിയിച്ചത്. അന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മൂന്ന് ഫോർമാറ്റ് ക്യാപ്റ്റൻ കൂടിയായിരുന്നു വിരാട്. ക്യാപ്റ്റൻ എന്ന നിലക്ക് ടീമിന് സക്സസ് നൽകാൻ കഴിയാത്തതും തന്റെ ജോലി ഭാരം മാനേജ് ചെയ്യുക എന്നതും ആവാം കോലിയെ ഇങ്ങനൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്.

ഫാഫ് ഡുപ്ലെസിസിന്റെ മൂന്നാം IPL ടീമാണ് ബാംഗ്ലൂര്‍. 2011 ൽ ഇന്റർനാഷണൽ അരങ്ങേറ്റത്തിനും മുന്നെ ചെന്നൈ സൂപ്പർ കിങ്സിൽ ഫാഫിനെ ടീമിൽ എത്തിച്ചിരുന്നു. അവസരങ്ങൾ കിട്ടിയപ്പോൾ ഒക്കെ ടീമിന്റെ വിശ്വസ്തനായി നിലകൊണ്ടു. ഏറ്റവും ഒടുവിൽ കളിച്ച മത്സരം കഴിഞ്ഞ IPL ഫൈനൽ, ആ ഫൈനലിലെ താരവും ഫാഫ് തന്നെയായിരുന്നു. CSK ഫാൻസിന് ഏറെ പ്രിയപ്പെട്ട ഫാഫ് മറ്റൊരു ടീമിലേക്ക് പോയത് നിരാശ സമ്മാനിച്ചിരുന്നു – പക്ഷേ വൻ തുകയെറിഞ്ഞാണ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത് എന്നത് മറ്റൊരു കാര്യം !

ഗ്ലെൻ മാക്സിവെല്ലും ദിനേശ് കാർത്തിക്കും മുഹമ്മദ് സിറാജും വരെ പുതിയ ക്യാപ്റ്റൻ ‘അഭ്യൂഹങ്ങളിൽ’ ഭാഗമായിരുന്നു. ഓരോ പേരിനും ഓരോ കാരണങ്ങളും ഫാൻസ് കണ്ടെത്തി. എന്തായാലും ഒടുവിൽ ഫാഫിൽ തന്നെ ഉറച്ചു നിൽക്കുന്നു ടീം. 37 കഴിഞ്ഞ ഫാഫ് ഡുപ്ലെസിസ് ഒരിക്കലും ഒരു ദീര്‍ഘകാല ഓപ്ഷനല്ല – പക്ഷേ താത്കാലികമായി ടീമിനെ മെച്ചപ്പെടുത്താൻ ഫാഫിന് കഴിയും – അത്രയും പരിചയ സമ്പന്നനാണ് ഫാഫ് ഡുപ്ലെസിസ്.

RCB യുടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തുന്ന ആറാമത്തെ താരമാണ് ഫാഫ് ഡുപ്ലെസിസ്. ആദ്യ സീസണില്‍ മാർക്കീ പ്ലയർ കൂടിയായിരുന്ന രാഹുൽ ദ്രാവിഡ് ആയിരുന്നു ക്യാപ്റ്റൻ. 2009 ൽ കെവിൻ പീറ്റർസനും അനിൽ കുംബ്ലെയും ക്യാപ്റ്റൻ റോളിൽ എത്തി. 2011-12 സീസണുകളിൽ ഡാനിയേല്‍ വെട്ടോറിയും ക്യാപ്റ്റൻ സ്ഥാനം വഹിച്ചു. പിന്നീടാണ് കോലി ക്യാപ്റ്റൻ ആവുന്നത്. പുതിയ മാറ്റം താത്കാലികം ആണെന്നത് വ്യക്തം, പക്ഷെ ഇതിലൂടെ എങ്കിലും ട്രോഫി ഭാഗ്യം വരുമോ എന്ന് നോക്കാം!

ഒടുവിൽ ആരാധകർ കാത്തിരുന്ന ആ നിമിഷമെത്തി

സഹലിന് ഇനിയും മെച്ചപ്പെടാൻ സാധിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ..