ചെന്നൈ സൂപ്പർ കിങ്സിന് നന്ദി പറഞ്ഞു ഫാഫ് ഡ്യൂ പ്ലസ്സിസ്. ട്വിറ്റർ വഴിയാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്കു.
“നമ്മൾ ഒരു പതിറ്റാണ്ടുമായി ഒരുമിച്ചായിരുന്നു.ആരാധകർക്കും സ്റ്റാഫിനും മാനേജ്മെന്റിനും നന്ദി.ഒരുപാട് ഓർമ്മകൾ നിങ്ങൾ നൽകി. നന്ദി പറയേണ്ടത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു.ഞാൻ ചെന്നൈയുടെ ഒപ്പമുള്ള നിമിഷങ്ങൾ ഒരുപാട് ആസ്വദിച്ചു.അവിടെയുള്ള എല്ലാവരെയും ഞാൻ മിസ്സ് ചെയ്യും. പക്ഷെ ഒരു വാതിൽ അടക്കുമ്പോൾ പുതിയൊരെണ്ണം തുറക്കുന്നു.ഭാവി എന്താണെന്ന് കാണാൻ ഞാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്.എന്നിൽ നിന്നും എന്റെ കുടുംബത്തിൽ നിന്നും വളരെ നന്ദി “
ഐ പി ലിൽ ചെന്നൈ സൂപ്പർ കിങ്സിൽ 2012 ൽ എത്തിയ അദ്ദേഹം രണ്ട് തവണ ചെന്നൈയോട് ഒപ്പം ഐ പി ൽ കിരീടം നേടുകയും ചെയ്തിട്ടുണ്ട്.ഈ ഐ പി ൽ താരലേലത്തിൽ ബാംഗ്ലൂർ 7 കോടി രൂപക്കാണ് ഫാഫ് ഡ്യൂ പ്ലസ്സിസിനെ സ്വന്തമാക്കിയത്.