കളിക്കളത്തിൽ ഒരു താരം നടത്തുന്ന മോശം പ്രകടനത്തിൽ പ്രകടനത്തെ അടിസ്ഥാനമാക്കി മാത്രം വിമർശനം ഉന്നയിക്കുന്നത് വ്യക്തിഹത്യയല്ല. ക്ലബ് ആരാധകർ എന്ന നിലയിൽ അവർക്ക് ഇത്തരത്തിൽ വിമർശനങ്ങൾ നടത്താം. ഇത്തരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരു താരത്തിന്റെ പ്രകടനത്തിനെതിരെ വിമർശനം ഉന്നയിക്കുകയാണ്.
മലയാളി താരം രാഹുൽ കെപിയാണ് താരം. അണ്ടർ 17 ദേശീയ ടീമിൽ മികച്ച പ്രകടനം നടത്തിയ രാഹുൽ 2019 ലാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. തുടക്കകാലത്ത് മികച്ച പ്രകടനമാണ് രാഹുൽ നടത്തിയത്. ഇടയ്ക്ക് പ്രകടനത്തിന്റെ ഗ്രാഫ് കുറഞ്ഞെങ്കിലും ഈ സീസണിൽ രാഹുലിന്റെ പ്രകടനം ശരാശരിയിലും താഴെയാണ്.
സീസണിൽ 3 കളിയിലും സ്റ്റാർട്ട് ചെയ്ത രാഹുലിന് ഇത് വരെ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല. മികച്ച പ്രകടനം നടത്തിയില്ല എന്ന് മാത്രമല്ല പലപ്പോഴും ലക്ഷ്യസ്ഥാനത്ത് നിന്നും ഏറെ അകലെയാണ് രാഹുലിന്റെ ഷോട്ടുകൾ.
നിലവിൽ വിങ് പൊസിഷനിൽ കളിയ്ക്കാൻ കെൽപ്പുള്ള ബ്രൈസ് മിറാൻഡ, സൗരവ് മൊണ്ടേൽ എന്നിവർ അവസരം കാത്തിരിക്കുമ്പോഴാണ് രാഹുലിന് തുടർച്ചയായ അവസരങ്ങൾ ലഭിക്കുന്നത്.
ടീമിനോട് താരത്തിന് ആത്മാർത്ഥത ഉണ്ടെങ്കിലും കളത്തിൽ മികച്ച പ്രകടനമാണ് രാഹുലിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്. നിലവിൽ മോശം പ്രകടനത്തിലൂടെ താരം കടന്ന് പോകുമ്പോഴും താരത്തിന് മികച്ച പ്രകടനം കണ്ടെത്താൻ സാധിക്കട്ടെ എന്നാണ് ആരാധകരുടെ പ്രാർത്ഥന.