in ,

LOVELOVE

ഒടുവിൽ ആരാധകർ കാത്തിരുന്ന ആ നിമിഷമെത്തി

ഒടുവിൽ ലക്ഷകണക്കിന് ആരാധകർ കാത്തിരുന്ന ആ നിമിഷം എത്തി. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ അവസാന അങ്കത്തിൽ ഗാലറിയിൽ ആരാധക പ്രവാഹം കാണുമെന്ന് ഉറപ്പായി. കുറച്ചു മുന്നേ ഇന്ത്യൻ സൂപ്പർ ലീഗ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ആരാധകരെ ഫൈനലിൻ പ്രവേശിക്കുന്നതായി അറിയിച്ചത്.

ഒടുവിൽ ലക്ഷകണക്കിന് ആരാധകർ കാത്തിരുന്ന ആ നിമിഷം എത്തി. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ അവസാന അങ്കത്തിൽ ഗാലറിയിൽ ആരാധക പ്രവാഹം കാണുമെന്ന് ഉറപ്പായി.

കുറച്ചു മുന്നേ ഇന്ത്യൻ സൂപ്പർ ലീഗ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ആരാധകരെ ഫൈനലിൻ പ്രവേശിക്കുന്നതായി അറിയിച്ചത്.

കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തിയ കഴിഞ്ഞ രണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് സീസണുകളിലും സ്റ്റേഡിയത്തിൽ ആരാധകർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

കഴിഞ്ഞ രണ്ട് സീസണുകളിൽ, നിങ്ങളുടെ കാതടപ്പിക്കുന്ന ഗർജ്ജനം കൂടാതെ ഞങ്ങൾ മത്സരിച്ചു . എന്നാൽ സ്‌പോർട്‌സിനോടുള്ള നിങ്ങളുടെ അഭിനിവേഷം ഞങ്ങളെ മുന്നോട്ട് നയിച്ചു.

ഇതൊക്കെയാണെങ്കിലും, ദൂരെ നിന്ന് നിങ്ങളുടെ സ്നേഹം നിങ്ങൾ ഞങ്ങളെ അനുഭവിപ്പിച്ചു. ഇപ്പോൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഗേറ്റുകൾ തുറന്നു. നിങ്ങളുടേതായ സ്ഥലത്തേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് – സ്റ്റാൻഡിൽ, നിങ്ങളുടെ ടീമിന് പിന്നിൽ 12-ആം മനുഷ്യനായി.

നിങ്ങളെ ഓരോരുത്തരെയും ഞങ്ങൾ മിസ് ചെയ്തു. ഹീറോ ISL 2021-22 ഫൈനലിനായി നിങ്ങളെ കാണാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല

ഐ എസ് ൽ തങ്ങളുടെ ട്വിറ്റർ അക്കൗണ്ട് വഴി കുറിച്ച വാക്കുകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്.മാർച്ച്‌ 20 ന്നാണ് ഫൈനൽ. കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് മുന്നേറി സ്റ്റേഡിയം ഒരു കടലാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

ലിവർപൂൾ നീട്ടിയ കരാർ വേണ്ടെന്നു സലാ..

ബാംഗ്ലൂരിനെ ഇനി ഡുപ്ലെസിസ് നയിക്കും! ഒടുവിൽ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് RCB.