ഫുട്ബോൾ കളിക്കളത്തിൽ എന്നും അത്ഭുതങ്ങൾ കാണിക്കുന്നവരാണ് ബ്രസീലുകാർ. റോബർട്ടോ കാർലോസും റൊണാൾഡീഞ്ഞോയും നേടിയ അത്ഭുത ഗോളുകൾ നമ്മൾ മറക്കാനും സാധ്യതയില്ല.
ഇപ്പോഴിതാ മറ്റൊരു ബ്രസീലിയൻ താരത്തിന്റെ ഗോളാണ് ഫുട്ബോൾ ലോകത്തെ ചർച്ചാ വിഷയം. ആരാധകർക്ക് ഏറെ സുപരിചിതനായ ബ്രസീൽ ദേശീയ ടീമിൽ വരെ കളിച്ചിരുന്ന ഹൾക്കാണ് ഇത്തവണത്തെ കിടിലൻ ഗോളിന്റെ ഉടമ.
നിലവിൽ ബ്രസീലിയൻ ലീഗിൽ കളിക്കുകയാണ് ഹൾക്ക്. ബ്രസീലിയൻ ക്ലബ്ബായ അറ്റ്ലറ്റിക്കോ മിനോറിയയ്ക്ക് വേണ്ടിയാണ് ഈ 36 കാരൻ കളിക്കുന്നത്. കഴിഞ്ഞ ദിവസം അറ്റ്ലറ്റിക്കോ മീനൊരിയോയും ക്രൂസോറയും തമ്മിലുള്ള മത്സരത്തിലാണ് ഹൾക്കിന്റെ കിടിലൻ ഗോൾ പിറന്നത്.
ഫ്രീകിക്കിലൂടെയാണ് താരത്തിന്റെ ഈ ഗോൾ. മൈതാന മധ്യത്തിന് തൊട്ട് മുന്നിൽ നിന്നായിരുന്നു ഹൾക്ക് എടുത്ത കിക്ക് മുഴുവൻ താരങ്ങളെയും കാഴ്ചക്കാരക്കി താരം വലയിലെത്തിക്കുകയായിരുന്നു.
ഇത്തവണത്തെ പുഷ്കാസ് അവാർഡ് ഈ ഗോളിനാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. കൂടാതെ പ്രായം തളർത്താത്ത പോരാളിയാണ് തരാമെന്നു പലരും താരത്തെ വിശേഷിപ്പിക്കുന്നു.