in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

നെയ്മറിന് എംബാപ്പെ അയച്ച സന്ദേശം കണ്ട് അമ്പരന്ന് ആരാധകർ

പിഎസ്ജിയുടെ മുന്നേറ്റതാരങ്ങളായ നെയ്മറും എംബപ്പേയും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നും നെയ്മറെ വിറ്റഴിക്കാൻ എംബപ്പേ ആഗ്രഹിക്കുന്നുമെന്നുള്ള വാർത്ത ഫുട്ബാൾ ലോകത്ത് പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. മുൻ സ്‌കോട്ടിഷ് താരം ക്രൈഗ് ബെർലി അടക്കം നെയ്മറും എംബാപ്പെയും പിഎസ്ജിയിൽ ടോക്സിക്ക് അന്തരീക്ഷം സൃഷ്ട്ടിക്കുകയാണ് എന്ന പരസ്യവിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇത്തരത്തിൽ ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടെന്ന വാർത്ത ഫുട്ബോൾ ലോകത്ത് പ്രചരിക്കവേ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് എംബാപ്പയുടെ നെയ്മർക്കുള്ള സന്ദേശം. ലീഗ് വണ്ണിൽ ലില്ലേ ലോസ്‌കിനെതിരായ മത്സരത്തിൽ സൂപ്പർ താരം നെയ്മർക്ക് പരിക്കേറ്റിരുന്നു.

പരിക്കേറ്റ നെയ്മർ ദീർഘകാലം പുറത്തിരിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ബയേണിനെതിരായ നിർണായകമായ ചാമ്പ്യൻസ്ലീഗ് മത്സരത്തിലും നെയ്മർ കളിക്കില്ലെന്നും ഉറപ്പായിരിക്കുകയാണ്.ഇത്തരത്തിൽ പരിക്കേറ്റ നെയ്മർക്ക് എംബാപ്പെ അയച്ച സന്ദേശം ആരാധകരെ അത്ഭുതപ്പെടുത്തുന്നതാണ്.

താങ്കൾ സ്ട്രോങ്ങായി ഇരിക്കൂവെന്നും ഞങ്ങളെലാം കാത്തിരിക്കുകയാണ് എന്നുമാണ് എംബാപ്പയുടെ നെയ്മർക്കുള്ള സന്ദേശം. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് എംബാപ്പ നെയ്മർക്കൊപ്പമുള്ള ചിത്രം പങ്ക് വെച്ച് നെയ്മർക്കുള്ള സന്ദേശമായി ഇപ്രകാരം കുറിച്ചത്.’സ്ട്രോങ്ങ് ആയി ഇരിക്കൂ..മുഴുവൻ ടീമും നിങ്ങൾ പെട്ടെന്ന് തിരിച്ച് വരുന്നത് കാത്തിരിക്കുകയാണ്. ലെറ്റ്സ് ഗോ ബ്രോ’ എന്നാണ് എംബപ്പേ കുറിച്ചത്.

പിഎസ്ജിയിലെ പ്രശ്നങ്ങൾ അവാനിച്ചിരിക്കുകയാണ് എന്നതിന്റെ സൂചനയാണ് എംബാപ്പയുടെ സന്ദേശമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ പ്രശ്നങ്ങളിൽ നിന്നും തലയൂരാനുള്ള കേവലം നാടകം മാത്രമാണ് ഇതെന്നും ചിലർ പ്രതികരിക്കുന്നുണ്ട്.

സെമി, പ്ലേഓഫ് ഉറപ്പിച്ച് വമ്പൻ ടീമുകൾ?ഐഎസ്എൽ പോയന്റ് ടേബിൾ ഇതാ..

പരിക്കേറ്റ ജാമിസന് പകരം ദസുന്‍ ശനക ചെന്നൈ സൂപ്പർ കിങ്സിലേക്ക്? എന്താണ് സാദ്ധ്യതകൾ ?