in , , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ബാഴ്സയും റയലും പിഎസ്ജിയുമൊന്നുമല്ല; ഹലാണ്ടിനെ ആവശ്യപ്പെട്ട് സിറ്റിയെ സമീപിച്ച ടീമിനെ കണ്ട് അമ്പരന്ന് ആരാധകർ

ഫുട്ബോളിൽ താരങ്ങളെ ആവശ്യപ്പെട്ടുകൊണ്ട് ഒരു ക്ലബ്ബ് മറ്റൊരു ക്ലബ്ബിനെ സമീപിക്കുന്നതൊക്കെ സർവ്വ സാധാരണമാണ് . എന്നാലിപ്പോൾ ഫുട്ബോൾ ലോകത്തെ ഏറെ പൊട്ടിച്ചിരിപ്പിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിലെ ഏഴാം നിര ക്ലബ്ബായ ആഷ്ടെൻ യുണൈറ്റഡ് എഫ്സി.

ഫുട്ബോളിൽ താരങ്ങളെ ആവശ്യപ്പെട്ടുകൊണ്ട് ഒരു ക്ലബ്ബ് മറ്റൊരു ക്ലബ്ബിനെ സമീപിക്കുന്നതൊക്കെ സർവ്വ സാധാരണമാണ് . എന്നാലിപ്പോൾ ഫുട്ബോൾ ലോകത്തെ ഏറെ പൊട്ടിച്ചിരിപ്പിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിലെ ഏഴാം നിര ക്ലബ്ബായ ആഷ്ടെൻ യുണൈറ്റഡ് എഫ്സി.അവർ ഒരു താരത്തിന് വേണ്ടി സമീപിച്ചത് മാഞ്ചസ്റ്റർ സിറ്റിയെയാണ്.അവർ ആർക്കു വേണ്ടിയാണ് മാഞ്ചസ്റ്റർ സിറ്റിയെ സമീപിച്ചത് എന്നുകൂടി കേട്ടാൽ ഒരല്പം കൗതുകമുണ്ടാകും .

സൂപ്പർ താരം എർലിങ് ഹലാൻഡിനു വേണ്ടിയാണ് ആഷ്ടെൻ യുണൈറ്റഡ് എഫ് സി മാഞ്ചസ്റ്റർ സിറ്റിയെ സമീപിച്ചിരിക്കുന്നത്. ഒരു മാസത്തേക്ക് എർലിങ് ഹലാൻഡിനെ തങ്ങൾക്ക് ലോണടിസ്ഥാനത്തിൽ വിട്ടുനൽകണമെന്നാണ് ആഷ്ടെൻ യുണൈറ്റഡ് എഫ് സി യുടെ ആവശ്യം.

ഹലാൻഡിന്റെ രാജ്യമായ നോർവേയ്ക്ക് ഖത്തർ ലോകകപ്പ് കളിക്കാനുള്ള യോഗ്യത ലഭിച്ചിരുന്നില്ല. അതുകൊണ്ട് അദ്ദേഹം ഒരുമാസം വിശ്രമത്തിലായിരിക്കും.മാഞ്ചസ്റ്റർ സിറ്റിയും ലോകകപ്പ് പ്രമാണിച്ച് ഒരുമാസം പ്രീമിയർ ലീഗ് മത്സരം കളിക്കുന്നുമില്ല .

ഈയൊരവസരത്തിൽ എർലിങ് ഹാലാൻഡിന് വെറുതെ വിശ്രമം നൽകിയാൽ അദ്ദേഹത്തിന്റെ മാച്ച് ഫിറ്റ്നസ് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും അത്കൊണ്ട് ലോകകപ്പ് കഴിയുന്നത് വരെ എർലിങ് ഹാലാൻഡിനെ ഞങ്ങൾക്ക് ലോണടിസ്ഥാനത്തിൽ വിട്ടുതരുമോ എന്നുള്ളൊരു ആവശ്യമാണ് ആഷ്ടെൻ യുണൈറ്റഡ് എഫ് സി മാഞ്ചസ്റ്റർ സിറ്റി എഫ്സിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇംഗ്ലണ്ടിലെ ഏഴാം നിര ടീമാണ് ആഷ്ടൻ യുണൈറ്റഡ് എഫ് സി . അതായത് , നോൺ പ്രീമിയർ ലീഗ് ക്ലബ്ബാണ് ആഷ്ടെൻയുണൈറ്റഡ് എഫ് സി . ഈ ആഷ് ടെൻ യുണൈറ്റഡ് എഫ് സിയാണ് എർലിങ് ഹാലാൻഡ് പോലുള്ള ഒരു താരത്തിനു വേണ്ടി മാഞ്ചസ്റ്റർ സിറ്റിയെ സമീപിച്ചിരിക്കുന്നത് .

വീണ്ടും ഏഷ്യ കീഴടക്കി ബ്ലാസ്റ്റേഴ്‌സ്

ഖത്തർ ലോകകപ്പിന് ശേഷം വിരമിക്കുമോ? മറുപടിയുമായി ലയണൽ മെസ്സി