കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകകൂട്ടമാണ് തന്നെ ബ്ലാസ്റ്റേഴ്‌സിലേക്ക് ആകർഷിച്ചതെന്നു സൂപ്പർ താരം ജോർജെ പെരേര ഡയസ്. അടുത്ത സീസണിലും താൻ ക്ലബ്ബിൽ കാണുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
നാളെ നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എ ടി കെ മോഹൻ ബഗാൻ മത്സരത്തിന് മുന്നോടിയായി നടന്ന പ്രെസ്സ് കോൺഫറൻസിലാണ് സൂപ്പർ താരം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
കേരള ബ്ലാസ്റ്റേഴ്‌സ് തെരെഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ചത് ക്ലബ്ബിന്റെ ആരാധക പിന്തുണയാണ്. ആ ആരാധക പിന്തുണ തനിക്ക് അനുഭവിക്കണമെന്ന് തോന്നി.സ്റ്റേഡിയത്തിലേ ആരാധക പിന്തുണയെല്ലാം തനിക്കു അനുഭവിക്കണമെന്ന് തോന്നി. അത് കൊണ്ടാണ് താൻ കേരള ബ്ലാസ്റ്റേഴ്‌സ് തിരഞ്ഞെടുത്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്കു ക്ലബ്ബിൽ തുടരാൻ താല്പര്യം ഉണ്ടെന്നും ക്ലബ്ബിൽ തുടരുന്നത് തനിക്കു സന്തോഷമേറിയ കാര്യമാണെന്ന് ജോർജെ പെരേര ഡയസ് കൂട്ടിച്ചേർത്തു.
കേരള ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി ഈ സീസണിൽ 14 മൽസരങ്ങളിൽ നിന്ന് നാലു ഗോളും ഒരു അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.